For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗില്ലിനെ വിശ്വസിക്കരുത്!! കരുണിനോടു ചെയ്തത് കൊടുംചതി, വാക്കിന് വിലയില്ലേ? ചെയ്തതറിയാം

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള നാലാം ടെസ്റ്റിനു മുമ്പ് വാനോളം പ്രതീക്ഷ നല്‍കിയ ശേഷം മറുനാടന്‍ മലയാളി താരം കരുണ്‍ നായരോടു ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ കാണിച്ചത് കൊടുംചതി. കരുണിനെയുള്‍പ്പെടെ ലോര്‍ഡ്‌സിലെ അവസാന ടെസ്റ്റില്‍ കളിച്ച ടീമിലുണ്ടായിരുന്ന മൂന്നു പേരെ ഒഴിവാക്കിയാണ് ഇന്ത്യ നാലാമങ്കത്തില്‍ ഇറങ്ങിയത്.

കരുണിനു പകരം സായ് സുദര്‍ശന്‍ ടീമിലേക്കു വന്നപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ്ദീപ് എന്നിവര്‍ക്കു പകരം ശര്‍ദ്ദുല്‍ ടാക്കൂര്‍, അന്‍ഷുല്‍ കാംബോജ് എന്നിവരും കളിക്കുകയായിരുന്നു. വലിയ സ്‌കോറുകള്‍ നേടിയില്ലെങ്കിലും കളിച്ച ഇന്നിങ്‌സുകളിലെല്ലാം ഭേദപ്പട്ട പ്രകടനം നടത്തിയ കരുണിനു ഒരവസരം കൂടി ഇന്ത്യ നല്‍കുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

SHUBMAN GILL

ഗില്ലിന്റെ ചതി

ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ വലിയ ചതിയാണ് കരുണ്‍ നായരോടു ചെയ്തിരിക്കുന്നത്. കാരണം പറഞ്ഞ വാക്ക് പാലിക്കാതെ അദ്ദേഹം മലയാളി താരത്തെ നിഷ്‌കരുണം ചവിട്ടിപ്പുറത്താക്കുകയായിരുന്നു. ഒരൊറ്റ ദിവസം കൊണ്ടാണ് നേരത്തേ പറഞ്ഞ തന്റെ വാക്ക് ഗില്‍ മാറ്റിയത്.

ഈ ടെസ്റ്റിന്റെ തലേദിവസം വരെ കരുണിനെ കളിപ്പിക്കുമെന്ന നിലപാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പക്ഷെ ടോസിനു ശേഷം ടീമിനെക്കുറിച്ച് പറഞ്ഞപ്പോള്‍ കരുണിനു പകരം ടീമിലെത്തിയത് സായ് സുദര്‍ശനുമാണ്. കഴിഞ്ഞ ദിവസം കരുണിനെ പിന്തുണച്ചു കൊണ്ടായിരുന്നു ഗില്‍ സംസാരിച്ചത്. ഇനിയും അവസരം നല്‍കുമെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു.

ആദ്യത്തെ ഗെയിമില്‍ കരുണ്‍ നായര്‍ മൂന്നാം നമ്പറില്‍ കളിച്ചിരുന്നില്ല. ഞങ്ങള്‍ അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തതാണ്. അദ്ദേഹം തിരിച്ചുവരുമെന്നായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ഗില്‍ വ്യക്തമാക്കിയത്.

ഇതോടെ മാഞ്ചസ്റ്റര്‍ ടെസ്റ്റിലും തനിക്കു മൂന്നാം നമ്പറില്‍ അവസരം കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു കരുണും. പക്ഷെ അദ്ദേഹത്തെ പുറത്താക്കിയ ഗില്ലും കോച്ച് ഗൗതം ഗംഭീറും പകരം സായ് സുദര്‍ശന് മൂന്നാം നമ്പറും നല്‍കുകയായിരുന്നു.

KARUN NAIR

അതേസമയം, ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ തനിക്കു ഒട്ടും അനുയോജ്യമല്ലാത്ത ആറാം നമ്പറിലാണ് കരുണിനു ബാറ്റ് ചെയ്യേണ്ടി വന്നത്. അതിനു ശേഷമുള്ള രണ്ടു ടെസ്റ്റുകളിലും തന്റെ ബെസ്റ്റ് പൊസിഷനായ മൂന്നാം നമ്പറിലും അദ്ദേഹം കളിച്ചു.

ആറിന്നിങ്‌സുകളില്‍ നിന്നും 131 റണ്‍സാണ് കരുണിനു നേടാനായത്. 0, 20, 31, 26, 40, 14 എന്നിങ്ങനെയാണ് സ്‌കോറുകള്‍. രണ്ടിന്നിങ്‌സുകളിലൊഴികെ ബാക്കിയെല്ലാത്തിലും ഭേദപ്പെട്ട തുടക്കങ്ങള്‍ ലഭിച്ചിട്ടും അവ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ കരുണിനായില്ല.

വിമര്‍ശിച്ച് കൈഫ്

മാഞ്ചസ്റ്റര്‍ ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും കരുണ്‍ നായരെ ഒഴിവാക്കാനുള്ള ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ തീരുമാനത്തെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റരും സൂപ്പര്‍ ഫീല്‍ഡറുമായിരുന്ന മുഹമ്മദ് കൈഫ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഗില്ലിനെ അദ്ദേഹം കുറ്റപ്പെടുത്തിയിരിക്കുന്നത്.

മാനസികമായി അല്‍പ്പം തകര്‍ന്ന കരുണിനെ പിന്തുണയ്ക്കാന്‍ ശുഭ്മന്‍ ഗില്ലിനു ലഭിച്ച അവസരമായിരുന്നു ഇന്നത്തേത്. ഒരവസരം കൂടി അദ്ദേഹം അര്‍ഹിക്കുകയും ചെയ്തിരുന്നു. കരുണ്‍ നായരെ ഗില്ലിനു ടീമിലെടുക്കാമായിരുന്നു. ഒരു ലീഡറെന്ന നിലയില്‍ തീരുമാനമെടുക്കുമ്പോള്‍ ബുഹുമാനം നേടിയെടുക്കാനുള്ള അവസരമാണ് പാഴാക്കിയതെന്നാണ് ഗില്ലിനെ വിമര്‍ശിച്ചു കൊണ്ട് എക്‌സില്‍ കൈഫ് കുറിച്ചത്.

പ്ലെയിങ് 11

ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്റ്റ് കീപ്പര്‍ ), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, വാഷിങ്്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അന്‍ഷുല്‍ കംബോജ്.

ഇംഗ്ലണ്ട്- സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ലിയാം ഡോസണ്‍, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍.

Story first published: Wednesday, July 23, 2025, 18:13 [IST]
Other articles published on Jul 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+