For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ലോര്‍ഡ്‌സില്‍ ഇന്ത്യയുടെ കളി നടക്കില്ല? പൊട്ടും!! ഈ കാരണം

ലോര്‍ഡ്: എഡ്ബാസ്റ്റണിലെ ഐതിഹാസിക വിജയത്തിനു ശേഷം ടീം ഇന്ത്യ ചരിത്രവേദിയായ ലോര്‍ഡ്‌ലിലെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള നിര്‍ണായകമായ മൂന്നാം ടെസ്റ്റിനു വ്യാഴാഴ്ച ലോര്‍ഡ്‌സില്‍ തുടക്കമാവുകയാണ്. ശുഭ്മന്‍ ഗില്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ കഴിഞ്ഞ ടെസ്റ്റില്‍ 336 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1നു ഒപ്പമെത്തുകയും ചെയ്തു. ഇനിയാണ് കളി കാര്യമാവുക. എജ്ബാസ്റ്റണിലെ നാണക്കേടിനു ശക്തമായ തിരിച്ചടി തന്നെ ഇംഗ്ലണ്ട് നല്‍കാന്‍ ശ്രമിക്കുമെന്നുറപ്പാണ്. കഴിഞ്ഞ വിജയം ഇന്ത്യയുടെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ടെങ്കിലും ലോര്‍ഡ്‌സില്‍ ഇതാവര്‍ത്തിക്കുക ഇന്ത്യക്കു കടുപ്പമായിരിക്കും. ഇതിന്റെ കാരണമറിയാം.

GIL GAMBHIR

ഇന്ത്യ ഭയക്കണം

ഇന്ത്യന്‍ ടീമിനെ സംംബന്ധിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ അത്ര സന്തോഷിക്കാന്‍ വക നല്‍കുന്ന വേദിയല്ല ലോര്‍ഡ്‌സ്. കാരണം ഇവിടെ ഇതുവരെ കളിച്ചിട്ടുള്ള 19 ടെസ്റ്റുകളില്‍ വെറും മൂന്നെണ്ണത്തില്‍ മാത്രമേ ഇന്ത്യക്കു വിജയിക്കാനായിട്ടുള്ളൂ. 12ലും ഇന്ത്യ പരാജയം രുചിച്ചപ്പോള്‍ നാലു ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു.

ചരിത്രം ഇന്ത്യക്കു എതിരാണെങ്കിലും ഇവിടെ അവസാനമായി കളിച്ച മൂന്നു ടെസ്റ്റുകളിലെ പ്രകടനം ടീമിനു ആശ്വസിക്കാനും വക നല്‍കുന്നു. കഴിഞ്ഞ മൂന്നു ടെസ്റ്റുകളില്‍ രണ്ടിലും ഇംഗ്ലണ്ടിനെ ഞെട്ടിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ശേഷിച്ച ഒരു മല്‍സരത്തില്‍ ഇന്നിങ്‌സിനും 151 റണ്‍സിനും ടീം തകര്‍ന്നടിയുകയു ചെയ്തു.

2021ല്‍ വിരാട് കോലിക്കു കീഴിലാണ് ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടുമായി അവസാനം ഇന്ത്യ കൊമ്പുകോര്‍ത്തത്. അതില്‍ 151 റണ്‍സിന്റെ വമ്പന്‍ ജയവും ടീം ആഘോഷിച്ചു. അതിനു മുമ്പ് 2018ലായിന്നു ലോര്‍ഡ്‌സില്‍ ഇന്ത്യ ടെസ്റ്റ് കളിച്ചത്. അന്നും നായകന്‍ കോലി തന്നെയായിരുന്നു. പക്ഷെ ഇന്നിങ്‌സ് പരാജയത്തിലേക്കു ടീം കൂപ്പുകുത്തി.

എന്നാല്‍ 2014ല്‍ അതിനുമുമ്പ് ലോര്‍ഡ്‌സില്‍ വിജയം ഇന്ത്യക്കായിരുന്നു. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി നയിച്ച ടീം 95 റണ്‍സിനു ഇംഗ്ലണ്ടിനെ വീഴ്ത്തുകയായിരുന്നു. 28 വര്‍ഷങ്ങള്‍ക്കു ശേഷം ഈ ഗ്രൗണ്ടില്‍ ഇന്ത്യയുടെ ആദ്യ വിജയം കൂടിയാണിത്. 74 റണ്‍സിനു ഏഴു വിക്കറ്റുകളെടുത്ത മുന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയാണ് അന്നു ടീമിന്റെ ഹീറോയായത്.

ഹോം ഓഫ് ക്രിക്കറ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ലോര്‍ഡ്‌സില്‍ ഇന്ത്യ ആദ്യമായി ടെസ്റ്റ് കളിച്ചത് 1932ലാണ്. നിരവധി തവണ ഈ വേദിയില്‍ ഇന്ത്യക്കു ബാറ്റിങ് തകര്‍ച്ചകള്‍ നേരിട്ടിട്ടുണ്ട്. കൂടാതെ ബൗളിങിലും നേരത്തേ ഇന്ത്. ഇവിടെ പതറിയിട്ടുള്ളതായി കാണാം.

INDIAN TEST TEAM

മൂര്‍ച്ച കൂട്ടി ഇംഗ്ലണ്ട്

എജ്ബാസ്റ്റണിലെ ഫ്‌ളാറ്റ് പിച്ചിലെ കഴിഞ്ഞ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ പേസ് ത്രയം വന്‍ ഫ്‌ളോപ്പായിരുന്നു. ക്രിസ് വോക്‌സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടങ് എന്നിവര്‍ക്കൊപ്പം നായകന്‍ ബെന്‍ സ്റ്റോക്‌സുമാണ് പേസ് ബൗളിങ് കൈകാര്യം ചെയ്തത്. എന്നാല്‍ ഇന്ത്യന്‍ ബാറ്റിങിനു വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഈ ബൗളിങ് നിരയ്ക്കായില്ല.

അതുകൊണ്ടു തന്നെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ പേസ് ബൗളിങില്‍ വലിയ അഴിച്ചുപണിയാണ് ഇംഗ്ലണ്ട് നടത്തുക. പരിക്കു ഭേഗമായ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലീഷ് ടീമില്‍ മടങ്ങിെത്തും. കൂടാതെ ലോര്‍ഡ്‌സില്‍ ഗംഭീര റെക്കോര്‍ഡുള്ള മറ്റൊരു ഫാസ്റ്റ് ബൗളറായ ഗസ് അറ്റ്കിന്‍സണും പരിക്കു മാറി അടുത്ത കളിയില്‍ മടങ്ങിയെത്തുകയാണ്.

ഇതു ഇന്ത്യന്‍ ബാറ്റിങിനു വലിയ പ്രശ്‌നങ്ങള്‍ സൃഷ്‌ക്കാനിടയുണ്ട്. പേസര്‍മാരെ തുണയ്ക്കുന്ന പച്ചപ്പുള്ള പിച്ചാണ് ഈ മല്‍സരത്തിനായി ഇംഗ്ലണ്ട് തയ്യാറാക്കിയിരിക്കുന്നത്.

Story first published: Wednesday, July 9, 2025, 11:09 [IST]
Other articles published on Jul 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+