For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ind vs Eng: ബുംറ കളിച്ചപ്പോഴെല്ലാം ഇന്ത്യ തോറ്റു, കളിക്കാത്തപ്പോള്‍ ജയിച്ചു; ഇതെന്താ ഇങ്ങനെ?

By JITHIN TP

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആവേശകരമായ മത്സരങ്ങളിലൊന്നിനായിരുന്നു ഇന്ത്യ - ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിലൂടെ ഇന്നലെ ക്രിക്കറ്റ് ലോകം സാക്ഷിയായത്. 193 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോള്‍ വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ നടത്തിയ പോരാട്ടം ക്രിക്കറ്റ് പ്രേമികളുടെയെല്ലാം മനം കവര്‍ന്നു.

വാലറ്റത്ത് നിതീഷ് കുമാര്‍ റെഡ്ഡിയും ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ജഡേജയ്‌ക്കൊപ്പം ഉറച്ച് നിന്നെങ്കിലും 22 റണ്‍സ് അകലെ ഇന്ത്യ പൊരുതി തോല്‍ക്കുകയായിരുന്നു. അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ 2-1 ന് ഇംഗ്ലണ്ട് മുന്നിലാണിപ്പോള്‍. ഇതിനിടെ ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ ജസ്പ്രീത് ബുംറ ബൗളിംഗ് നിരയില്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇന്ത്യ തോല്‍ക്കുന്നത് എന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്.

bumrah-1

ഈ പരമ്പരയില്‍ ഇന്ത്യ തോറ്റ രണ്ട് മത്സരങ്ങളിലും ബുംറ കളിച്ചിരുന്നു എന്നും എന്നാല്‍ ജയിച്ച ടെസ്റ്റില്‍ ബുംറയില്ലായിരുന്നു എന്നുമാണ് വോണ്‍ പറയുന്നത്. ഇത് എന്തുകൊണ്ടാണ് എന്നും അദ്ദേഹം അത്ഭുതത്തോടെ ചോദിക്കുന്നു. ഹെഡിംഗ്ലിയിലും ലോര്‍ഡ്സിലുമായി ബുംറ കളിച്ചിരുന്നു. എന്നാല്‍ ആ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടു. ബര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു.

എന്നാല്‍ ആ മത്സരത്തിലാണ് ഇന്ത്യ അവരുടെ ഏറ്റവും മികച്ച വിദേശ വിജയങ്ങളില്‍ ഒന്ന് രേഖപ്പെടുത്തി. ഒരു ടെസ്റ്റ് കളിച്ചില്ലെങ്കിലും, പരമ്പരയിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ബൗളറാണ് ബുംറ. 21.00 ശരാശരിയില്‍ 12 വിക്കറ്റുകള്‍ നേടിയിട്ടുള്ള ബുംറ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടവും കൊയ്തു. എന്നാല്‍ ഹെഡിംഗ്ലിയില്‍ മറ്റ് ബൗളര്‍മാരുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചില്ല.

അതേസമയം ലോര്‍ഡ്സ് ടെസ്റ്റില്‍ ബാറ്റ്സ്മാന്‍മാര്‍ ആണ് ടീമിന്റെ പരാജയത്തിന് കാരണമായത്. 'എനിക്ക് ആശങ്കയുള്ള ഒരു കാര്യം, ജസ്പ്രീത് ബുംറ രണ്ട് ടെസ്റ്റുകള്‍ കളിച്ചു. നന്നായി തന്നെ പന്തെറിഞ്ഞു, പക്ഷേ ഇന്ത്യ ആ രണ്ട് മത്സരങ്ങളിലും തോറ്റു. ബുംറ ഉള്ളപ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെ രണ്ട് മത്സരങ്ങള്‍ തോല്‍ക്കാന്‍ കഴിയും? അദ്ദേഹം ഇല്ലാത്തപ്പോള്‍ മറ്റ് ബൗളര്‍മാര്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമോ?' വോണ്‍ ക്രിക്ക്ബസിനോട് പറഞ്ഞു.

അതേസമയം ഇന്ത്യന്‍ ടീമില്‍ ആത്മവിശ്വാസക്കുറവ് പ്രകടമാണെന്ന് വോണ്‍ അഭിപ്രായപ്പെട്ടു. എഡ്ജ്ബാസ്റ്റണിലെ വിജയം വലിയ മനോവീര്യം ഉണര്‍ത്തി. പക്ഷേ കഴിഞ്ഞ 11 ടെസ്റ്റുകളില്‍ ഇന്ത്യയ്ക്ക് രണ്ട് വിജയങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നതാണ് വസ്തുത. മികച്ച പ്രകടനം നടത്തിയിട്ടും ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യ പിന്നിലാണ്.

Story first published: Tuesday, July 15, 2025, 15:15 [IST]
Other articles published on Jul 15, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+