Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ബാസ്‌ബോള്‍ ശൈലി തുടരുമെന്ന് ഇംഗ്ലണ്ട്, ഇന്ത്യ എങ്ങനെ തടയും? പതിവ് വഴി തന്നെ

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കേപ്ടൗണ്‍ ടെസ്റ്റ് ജയിച്ച ഇന്ത്യ അഭിമാനത്തോടെയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ഇനി അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടുമായാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് ഇന്ത്യയാണ് വേദിയാവുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ആത്മവിശ്വാസമുണ്ട്. തട്ടകത്തിലെ ഇന്ത്യയുടെ ടെസ്റ്റ് കണക്കുകള്‍ ഏത് എതിരാളിയേയും വിറപ്പിക്കുന്നതാണ്.

എന്നാല്‍ ബ്രണ്ടന്‍ മക്കല്ലം പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നിരയെ ഭയക്കണം. ബെന്‍ സ്റ്റോക്‌സും സംഘവും ബാസ്‌ബോള്‍ ശൈലി ഇന്ത്യയിലും തുടരുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പിലാണ് ഇംഗ്ലണ്ടെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ടിനെ പൂട്ടുകയെന്നത് വെല്ലുവിളിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇംഗ്ലണ്ട് ബാസ്‌ബോള്‍ ശൈലിയില്‍ കളിച്ചാല്‍ ഇന്ത്യയുടെ തന്ത്രമെന്താവും?

രാഹുല്‍ ദ്രാവിഡിന്റെ പതിവ് തന്ത്രം ഇത്തവണ വിലപ്പോവുമോ?. ഇന്ത്യ എങ്ങനെ ഇംഗ്ലണ്ടിനെ തടയുമെന്നതിന് പതിവ് ശൈലി തന്നെയാണ് ഉത്തരം. സ്പിന്‍ കെണിയൊരുക്കി ഇംഗ്ലണ്ടിനെ വീഴ്ത്താനാവും ഇന്ത്യ തയ്യാറെടുക്കുന്നത്. ഇന്ത്യയിലെ പിച്ചില്‍ സ്വഭാവികമായും സ്പിന്നിന് മുന്‍തൂക്കമുണ്ട്. അതുകൊണ്ടുതന്നെ ഇതിലൂന്നിയാവും ഇന്ത്യയുടെ പദ്ധതികള്‍. ഓസ്‌ട്രേലിയയിലടക്കം ബാസ്‌ബോള്‍ ശൈലി ഇംഗ്ലണ്ടിന് കാഴ്ചവെക്കാനായിട്ടുണ്ട്.

എന്നാല്‍ ഇന്ത്യയിലെ സ്പിന്‍ പിച്ചില്‍ ഇംഗ്ലണ്ടിന്റെ ഈ ശൈലി വിലപ്പോകില്ല. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാവും കളിക്കാനിറങ്ങുക. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരാവും സ്പിന്‍ നിരയില്‍ സ്ഥാനം പിടിക്കുക. കുല്‍ദീപ് യാദവിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കുകയും ചെയ്യണം. ആദ്യ ദിനം മുതല്‍ പിച്ചില്‍ ടേണുണ്ടാവുമെന്നുറപ്പാണ്. അങ്ങനെ വരുമ്പോള്‍ കടന്നാക്രമിക്കാന്‍ ഒരുങ്ങിയാല്‍ ഇംഗ്ലണ്ട് കൂട്ടത്തകര്‍ച്ച നേരിട്ടേക്കും.

india, cricket

ഇന്ത്യയുടെ സ്പിന്‍ നിരക്ക് തട്ടകത്തില്‍ കസറാനാവുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തെ ചെറുക്കാന്‍ തങ്ങളുടെ കൈയില്‍ പദ്ധതിയുണ്ടെന്ന് ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് പതിവ് വെല്ലുവിളിയായി മാത്രം കണ്ടാല്‍ മതിയാവും. സ്പിന്‍ ദൗര്‍ബല്യമുള്ള നിരയാണ് ഇംഗ്ലണ്ട്. ജോ റൂട്ടിന്റെ മികവ് മാത്രമാണ് ഇന്ത്യ ഭയക്കേണ്ടത്. റൂട്ടിന് സ്പിന്‍ നിരയെ നന്നായി നേരിടാനാവും.

ഇംഗ്ലണ്ടിന്റെ അവസാന ഇന്ത്യന്‍ പര്യടനത്തില്‍ റൂട്ട് ഗംഭീര പ്രകടനമാണ് നടത്തിയത്. എന്നാല്‍ മറ്റ് ഇംഗ്ലണ്ട് താരങ്ങളെല്ലാം വിറച്ചു. അക്ഷര്‍ പട്ടേല്‍ ഗംഭീര പ്രകടനമായിരുന്നു ഈ പരമ്പരയില്‍ നടത്തിയത്. ഇന്ത്യ സ്പിന്‍ തന്ത്രമൊരുക്കി മുന്നോട്ട് പോകുന്നതാണ് ഇംഗ്ലണ്ടിനെതിരേ നല്ലത്. ഇന്ത്യയുടെ പേസ് നിരയിലേക്ക് മുഹമ്മദ് ഷമി തിരിച്ചെത്തുന്നതോടെ ആ ആശങ്കക്കും പരിഹാരമാവും. അതുകൊണ്ടുതന്നെ സ്പിന്‍ പിച്ചൊരുക്കിത്തന്നെ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിട്ടേക്കും.

എന്നാല്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനമാണ് ഇപ്പോഴും ചോദ്യമുയര്‍ത്തുന്നത്. വിരാട് കോലിയുടെ ബാറ്റിങ്ങില്‍ ഇന്ത്യ അമിതമായി ആശ്രയിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ ബാറ്റിങ് നിര നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യയിലേക്കെത്തുമ്പോള്‍ ബാറ്റിങ് നിര മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം. രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് മികച്ച പ്രകടനം നടത്തേണ്ടത് അത്യാവശ്യമാണ്.

ശുബ്മാന്‍ ഗില്ലിന്റെ മൂന്നാം നമ്പറിലെ ഭാവി തീരുമാനിക്കുന്നതില്‍ ഇംഗ്ലണ്ട് പരമ്പര നിര്‍ണ്ണായകമാവും. ചേതേശ്വര്‍ പുജാര രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കല്‍, റിങ്കു സിങ് തുടങ്ങിയ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് രഞ്ജി ട്രോഫിയില്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ ശുബ്മാന്‍ ഗില്ലിന് കാര്യങ്ങള്‍ എളുപ്പമല്ല. അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കും സീറ്റുറപ്പിക്കാന്‍ ഇംഗ്ലണ്ട് പരമ്പരയില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണ്. ഫ്‌ളോപ്പായാല്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഇവരെ മാറ്റിനിര്‍ത്താനും സാധ്യതകളേറെയാണ്.

Story first published: Saturday, January 6, 2024, 20:34 [IST]
Other articles published on Jan 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+