IND vs ENG: ഇന്ത്യക്ക് വെല്ലുവിളി സ്‌റ്റോക്‌സ്!, എങ്ങനെ പുറത്താക്കും?, മൂന്ന് വഴികളിതാ

എജ്ഡ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പുനര്‍നിശ്ചയിക്കപ്പെട്ട അഞ്ചാം ടെസ്റ്റ് ജൂലൈ 1ന് ആരംഭിക്കാന്‍ പോവുകയാണ്. ആദ്യ നാല് മത്സരത്തില്‍ 2-1ന് മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യക്ക് അഞ്ചാം ടെസ്റ്റ് തോല്‍ക്കാതെ നോക്കിയാല്‍ പരമ്പര നേടാനാവും. എന്നാല്‍ പരിക്കും ഫോമില്ലായ്മയും ഇന്ത്യന്‍ ടീമിനെ വേട്ടയാടുന്നു. കൂടാതെ ഇംഗ്ലണ്ട് താരങ്ങളുടെ ഫോമും ഇന്ത്യക്ക് വെല്ലുവിളിയാണ്.
ന്യൂസീലന്‍ഡ് പരമ്പര തൂത്തുവാരിയെത്തുന്ന ഇംഗ്ലണ്ടിന് ഇന്ത്യക്കെതിരേ ആധിപത്യം ഉണ്ടെന്ന കാര്യം സമ്മതിക്കാതെ തരമില്ല. ഇംഗ്ലണ്ട് നിരയിലെ പല താരങ്ങളും ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നവരാണ്. ജോ റൂട്ടിന്റെ ബാറ്റിങ്ങും ജെയിംസ് ആന്‍ഡേഴ്‌സണിന്റെ ബൗളിങ്ങുമെല്ലാം ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ഇന്ത്യക്ക് വലിയ ഭീഷണി സ്റ്റോക്‌സിന്റെ ഓള്‍റൗണ്ട് മികവാണ്. മത്സരഗതിയെ നിര്‍ണ്ണയിക്കാന്‍ കെല്‍പ്പുള്ള സ്റ്റോക്‌സിനെ തുടക്കത്തിലേ ഇന്ത്യക്ക് പുറത്താക്കേണ്ടതായുണ്ട്. അത് എളുപ്പമാവില്ലെങ്കിലും ഇന്ത്യക്ക് പരീക്ഷിക്കാവുന്ന മൂന്ന് വഴികളിതാ.

പ്രകോപിപ്പിച്ച് വിക്കറ്റ് നേടുക
ഇംഗ്ലണ്ടിലെ പിച്ചുകളില്‍ എക്‌സ്ട്രാ ബൗണ്‍സുണ്ടാകും. അതുകൊണ്ട് പേസര്‍മാരുടെ പ്രധാന ആയുധം സ്വിങ്ങും ബൗണ്‍സുമാണ്. നിലയുറപ്പിക്കും മുമ്പ് സ്‌റ്റോക്‌സിനെ പ്രകോപിപ്പിച്ച് ബൗണ്‍സറില്‍ കുടുക്കുകയെന്നതാണ് ഒരു തന്ത്രം. ബൗണ്‍സറുകളില്‍ വലിയ ഷോട്ടിന് മുതിരാന്‍ മടിയില്ലാത്ത ബാറ്റ്‌സ്മാനാണ് സ്‌റ്റോക്‌സ്. അതുകൊണ്ട് തന്നെ പ്രകോപിപ്പിക്കുകയും കൃത്യമായ ബൗണ്‍സര്‍ എറിയുകയും ചെയ്താല്‍ സ്റ്റോക്‌സ് കുടുങ്ങാനുള്ള സാധ്യതയേറെയാണ്. മുഹമ്മദ് ഷമിയാണ് ഇത് ചെയ്യാന്‍ ബെസ്റ്റ്. മുഹമ്മദ് സിറാജും പ്രകോപിപ്പിക്കാനും ബൗണ്‍സര്‍ എറിയാനും മിടുക്കനാണ്.
സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, പക്ഷെ ഒരു തവണ പോലും ഒന്നാം റാങ്ക് ലഭിച്ചില്ല, അഞ്ച് പേരിതാ

സ്പിന്നിലൂടെ സമ്മര്‍ദ്ദം
സ്റ്റോക്‌സ് ക്രീസിലെത്തുമ്പോള്‍ സ്പിന്‍ കെണിയൊരുക്കുകയെന്നതാണ് മറ്റൊരു തന്ത്രം. ആര്‍ അശ്വിനാണ് അതിന് മിടുക്കന്‍. നിലയുറപ്പിച്ച ശേഷം സ്പിന്നിനെ ഇറക്കിയാല്‍ സ്‌റ്റോക്‌സിനെതിരേ അത് ഫലം ചെയ്‌തേക്കില്ല. എന്നാല്‍ സ്‌റ്റോക്‌സ് ക്രീസിലെത്തുമ്പോള്‍ത്തന്നെ സ്പിന്നാക്രമണത്തിലൂടെ സമ്മര്‍ദ്ദം സൃഷ്ടിക്കുകയാണ് വേണ്ടത്. 11 തവണ സ്റ്റോക്‌സിനെ പുറത്താക്കിയ കണക്ക് അശ്വിന് പറയാനാവും. അതുകൊണ്ട് തന്നെ അശ്വിനെ തന്നെ ഈ ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നതാവും നല്ലത്. എന്നാല്‍ ഒരു സ്പിന്നറെ മാത്രം ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ളപ്പോള്‍ രവീന്ദ്ര ജഡേജയെ മാറ്റിനിര്‍ത്തി അശ്വിനെ കളിപ്പിക്കുമോയെന്നത് കണ്ടറിയണം.
സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

ജസ്പ്രീത് ബുംറയുടെ യോര്‍ക്കര്‍
അതിവേഗ യോര്‍ക്കറുകള്‍ സ്‌റ്റോക്‌സിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാറുണ്ട്. ആക്രമിക്കാന്‍ കെല്‍പ്പുള്ള താരത്തിനെതിരേ തുടര്‍ യോര്‍ക്കറുകള്‍ പ്രയോഗിച്ചാല്‍ കുടുങ്ങാന്‍ സാധ്യത കൂടുതല്‍. നേരത്തെ ആഷസ് ടെസ്റ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഇതേ തന്ത്രത്തിലൂടെ സ്റ്റോക്‌സിനെ പുറത്താക്കിയിട്ടുണ്ട്. ഇന്ത്യക്ക് ഈ ദൗത്യം ഏല്‍പ്പിക്കാന്‍ മിടുക്കന്‍ ജസ്പ്രീത് ബുംറയാണ്. അനായാസമായി യോര്‍ക്കര്‍ എറിയാന്‍ കഴിവുള്ള ബുംറക്ക് സ്‌റ്റോക്‌സിനെ കുടുക്കാനാവുമോയെന്നതാണ് അറിയേണ്ടത്. സമീപകാലത്തെ അദ്ദേഹത്തിന്റെ ഫോം മോശമാണ്. സന്നാഹ മത്സരത്തിലും തിളങ്ങാനായിട്ടില്ല. അതുകൊണ്ട് തന്നെ ബുംറക്ക് ഈ ഉത്തരവാദിത്തം നല്‍കിയാല്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമോയെന്നത് കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications