Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യ ചെയ്യേണ്ടത് 5 കാര്യം!! ഇംഗ്ലണ്ടിനെ തകര്‍ക്കാം; വിജയമന്ത്രം പറഞ്ഞ് എഐ

ലീഡ്‌സ്: പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ പുതിയ തുടക്കം തേടി ടീം ഇന്ത്യയിറങ്ങുകയാണ്. ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്കു വെള്ളിയാഴ്ച ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ തുടക്കമാവും.

ഇന്ത്യന്‍ സമയം വൈകീട്ട് 3.30 മുതലാണ് മല്‍സരമാരംഭിക്കുക. ഇതിഹാസ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ അഭാവത്തില്‍ ഇന്ത്യക്കു വലിയ വെല്ലുവിളി തന്നെയായിരിക്കും ഇത്തവണത്തെ പരമ്പരയെന്നതില്‍ സംശമില്ല. ബാറ്റിങില്‍ ഇവരുടെ അഭാവം നികത്താന്‍കഴിഞ്ഞാല്‍ മാത്രമേ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യക്കു നേരിയ സാധ്യത പോലും നിലനില്‍ക്കുന്നുള്ളൂ.

പ്രധാനമായും അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ ഇന്ത്യക്കു സാധിക്കും. അവ എന്തൊക്കെയാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് എഐ (AI) ടൂളായിട്ടുള്ള പെര്‍പ്ലെക്‌സിറ്റി (Perplexity). ഇവ എന്തൊക്കെയാണെന്നു നോക്കാം.

RAHUL JAISWAL

ഇംഗ്ലണ്ടിന്റെ ബൗളിങ് വീക്ക്‌നെസ്

ഇംഗ്ലണ്ട് ടീമിന്റെ ബൗളിങിലെ ദൗര്‍ബല്യം മുതലെടുക്കുകയെന്നതാണ് ആദ്യത്തെ കാര്യം. പരിക്കു കാരണം സ്റ്റാര്‍ പേസര്‍ മാര്‍ക്ക് വുഡ് ആദ്യത്തെ മൂന്നു ടെസ്റ്റുകളില്‍ നിന്നും പിന്‍മാറിയത് അവര്‍ക്കു വലിയ ക്ഷീണമായി മാറിയിട്ടുണ്ട്. അതു ശരിക്കും മുതലാക്കാന്‍ തന്നെ ശുഭ്മന്‍ ഗില്ലും സംഘവും ശ്രമിക്കണം.

പരിക്കു കാരണം സൂപ്പര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍, ഗസ് അറ്റ്കിന്‍സണ്‍ എന്നിവര്‍ ആദ്യ ടെസ്റ്റിലും കളിക്കില്ല. ഇവര്‍ ടീമില്‍ എപ്പോള്‍ തിരിച്ചെത്തുമെന്ന കാര്യത്തിലും അവ്യക്തതയുണ്ട്. പരിചയസമ്പന്നനായ മുന്‍ ഇതിഹാസ താരങ്ങളായ ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരുടെ വിരമിക്കലുകള്‍ക്കു ശേഷം ഇംഗ്ലീഷ് ബൗളിങിനു പഴയ മൂര്‍ച്ചയില്ല. ഇപ്പോള്‍ ലഭിച്ച ഈ സുവര്‍ണാവസരം മുതലാക്കാനായാല്‍ പരമ്പര ഇന്ത്യക്കു പിടിച്ചെടുക്കാം.

ആ ടെസ്റ്റുകള്‍ ശ്രദ്ധിക്കൂ

ഇന്ത്യയെ സംബന്ധിച്ച് ഈ പരമ്പരയില്‍ ഏറ്റവുമധിക വെല്ലുവിളിയാവുക ഹെഡിങ്‌ലേയിലെയും മാഞ്ചസ്റ്ററിലെയും ടെസ്റ്റുകളായിരിക്കും. മറ്റു ടെസ്റ്റുകളെ അപേക്ഷിച്ച് ജയിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതും ഇവയാവും. അതിനാല്‍ ഇവയെ കൂടുതല്‍ ഗൗരവത്തോടെ ഇന്ത്യ കാണണം.

ഇവിടുത്തെ സാഹചര്യങ്ങളുമായി എത്രയും വേഗം പൊരുത്തപ്പെടാനും സ്വിങ് ബൗൡങിനെ നന്നായി തുണയ്ക്കുന്ന പിച്ചുകളില്‍ അതിജീവിക്കാനുള്ള മാര്‍ഗം ഇന്ത്യ കണ്ടെത്തുകയും വേണം. എങ്കില്‍ ഇവയില്‍ സര്‍പ്രൈസ് വിജയങ്ങള്‍ കൊയ്യാന്‍ ടീമിനാവും.

യുവ ബാറ്റര്‍മാരുടെ പ്രകടനം

ഇന്ത്യന്‍ ടീമിലെ യുവ ബാറ്റര്‍മാരില്‍ നിന്നും വലിയ സംഭാവനകള്‍ ആവശ്യമാണ്. സമ്മര്‍ദ്ദത്തിനു കീഴ്‌പ്പെട്ട് വേഗത്തില്‍ പുറത്താവുന്നത് ഒഴിവാക്കാന്‍ ഇവര്‍ ശ്രമിക്കണം. ഇതിനു നല്ല ക്ഷമയും ബാറ്റിങ് ടെക്‌നിക്കും ഒരുപോലെ ആവശ്യമാണ്.

തങ്ങള്‍ക്കു പലതും സാധിക്കുമെന്ന മാനസികമായ കരുത്തും യുവതാരങ്ങള്‍ക്കു ആവശ്യമാണ്. ബാറ്റിങ് നിരയില്‍ നിന്നും മികച്ച പിന്തുണ കിട്ടിയാല്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിടാനുള്ള ബൗളിങ് കരുത്ത് ഇന്ത്യക്കുണ്ട്.

GAMBHIR GIL

സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം

ഇംഗ്ലണ്ടിലെ കാലാവസ്ഥയും പിച്ചുമായെല്ലാം എത്രയും വേഗം പൊരുത്തപ്പെടണമെന്നതാണ് ഇന്ത്യന്‍ താരങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം. സീമും സ്വിങുമുള്ള ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു അത്ര എളുമാവില്ല.

എങ്കിലും ക്രീസില്‍ സമയമെടുത്ത് കളിക്കുകയാണെങ്കില്‍ വലിയ ഇന്നിങ്‌സ് കളിക്കുക അസാധ്യമല്ല. പരമാധി സമയം ക്രീസില്‍ ചെലവിടനായാല്‍ അതു പിച്ചിനെക്കുറിച്ച് കൂടുതല്‍ ധാരണ നല്‍കാന്‍ സഹായിക്കും.

ലീഡര്‍ഷിപ്പും ടീമിലെ അന്തരീക്ഷവും

പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയും ഏറെ നിര്‍ണായകമാണ്. ടീമിനകത്ത് ഒരു പോസിറ്റീവ് എനര്‍ജി കൊണ്ടു വരാനും തന്നേക്കാള്‍ സീനിയറായ കളിക്കാരെ പ്രചോദിപ്പിക്കാനുമെല്ലാം അദ്ദേഹത്തിനു കഴിയണം.

കൂടാതെ സമ്മര്‍ദ്ദഘട്ടങ്ങളില്‍ പതറാതിരിക്കാനും ഗില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ തന്നേക്കാള്‍ ഏറെ സീനിയറായ കെഎല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരുടെയെല്ലാം സഹായം അദ്ദേഹത്തിനു തേടുകയും ചെയ്യാം.

Story first published: Tuesday, June 17, 2025, 12:47 [IST]
Other articles published on Jun 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+