For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ബ്രൂക്കിന്റെ ചതി!! 'മണ്ടന്‍' പ്രസിദ്ധ് അബദ്ധം കാണിച്ചു, പിന്നാലെ പുറത്ത്; വീഡിയോ

ലീഡ്‌സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ത്രസിപ്പിക്കുന്ന ക്ലൈമാക്‌സിലെത്തിയിരിക്കുകയാണ്. നേരിയ ഫേവറിറ്റ് ഇന്ത്യയാണെങ്കിലും ഈ ടെസ്റ്റില്‍ ജയിച്ചുകയറാന്‍ സാധിക്കും. ഇന്ത്യയെ സംബന്ധിച്ച് ഈ ടെസ്ഫ്റ്റിലെ ഏറ്റവും വലിയ തലവേദനയായി മാറിയത് ലോവര്‍ഡറിന്റെ ബാറ്റിങ് പ്രകടനമാണ്. രണ്ടിന്നിങ്‌സുകളിലും ഇതു കാണാന്‍ സാധിക്കുകയും ചെയ്യും.

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഏറ്റവും അവസാനമായി പുറത്തായ ബാറ്റര്‍ പേസര്‍ കൂടിയായ പ്രസിദ്ധ് കൃഷ്ണയാണ്. അവസാന വിക്കറ്റില്‍ രവീന്ദ്ര ജഡേജ പ്രസിദ്ധിനെ ക്രീസിന്റെ മറുവശത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തി 15 റണ്‍സ് സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. മുഴുവന്‍ റണ്‍സും ജഡ്ഡുവിന്റെ ബാറ്റില്‍ നിന്നായിരുന്നു.

PRASIDH BROOK

11 ബോള്‍ ക്രീസില്‍ പിടിച്ചുനിന്ന പ്രസിദ്ധിനെ വീഴ്ത്തി ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിപ്പിക്കാന്‍ ഇംഗ്ലണ്ടിനെ സഹാടിച്ചത്. അദ്ദേഹത്തിന്റെ സ്ലെഡ്ജിങില്‍ പ്രസിദ്ധ് വീഴുകയായിരുന്നു. ഇതിന്റെ വീഡിയോയും ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ജിയോഹോടസ്റ്റാറാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

പ്രസിദ്ധിന്റെ പുറത്താവല്‍

നാലാം ദിനം അവസാന സെഷനില്‍ ജോഷ് ടങെറിഞ്ഞ 91ാം ഓവറിലാണ് അവസാന ബാറ്ററായി പ്രസിദ്ധ് കൃഷ്ണ ക്രീസിലെത്തിയത്. ഓവറിലെ നാലാമത്തെ ബോളില്‍ ജസ്പ്രീത് ബുംറ (0) ക്ലീന്‍ ബൗള്‍ഡായതിനു പിന്നാലെയായിരുന്നു. ഇന്ത്യ അപ്പോള്‍ 349 റണ്‍സെന്ന നിലയിലായിരുന്നു. തുടര്‍ന്നു പ്രസിദ്ധിനെ പരമാവധി സ്‌ട്രൈക്കില്‍ നിന്നു മാറ്റി നിര്‍ത്തി രവീന്ദ്ര ജഡേജ ടീം ടോട്ടലിലേക്കു റണ്‍സ് കൂട്ടിച്ചേര്‍ത്തത്.

ഈ കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ അസ്വസ്ഥരാക്കുകയും ചെയ്തു. റിസ്‌കുകളൊന്നുമെടുക്കാതെ ഡിഫന്‍ഡ്് ചെയ്യുകയെന്ന ചുമതലയായിരുന്നു പ്രസിദ്ധിന്. അദ്ദേഹം അതു നന്നായി തന്നെ നിര്‍വഹിക്കുകയും ചെയ്തു. ഒടുവില്‍ അഞ്ചു ഓവറുകള്‍ക്കു ശേഷം ഈ സഖ്യത്തെ വേര്‍പിരിക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചു. ഇതിനു വഴിയൊരുക്കിയതാവട്ടെ ഹാരി ബ്രൂക്കുമായിരുന്നു.

പ്രസിദ്ധ് കൃഷ്ണയെ ഹാരി ബ്രൂക്ക് സ്ലെഡ്ജിങിലൂടെ പുറത്താക്കുന്നു. വീഡിയോ കാണാം

സ്പിന്നര്‍ ഷുഐബ് ബഷീര്‍ എറിഞ്ഞ 96ാം ഓവറിലെ അവസാന ബോളിലാണ് പ്രസിദ്ധ് പുറത്തായത്. നാലാമത്തെ ബോളില്‍ ജഡേജ സിംഗിളെടുത്തപ്പോള്‍ അടുത്ത ബോളില്‍ സ്‌ട്രൈക്ക് നേരിട്ടത് പ്രസിദ്ധുമായിരുന്നു. അഞ്ചാമത്തെ ബോളിനു ശേഷമാണ്, സ്ലിപ്പ് ഫീല്‍ഡറാരുന്ന ബ്രൂക്ക് പ്രസിദ്ധിനെ സ്ലെഡ്ജ് ചെയ്തത്. വലിയ സിക്‌സറടിക്കാന്‍ നിനക്കു പറ്റുമോയെന്നായിരുന്നു ഇംഗ്ലീഷില്‍ ബ്രൂക്കിന്റെ ചോദ്യം.

എനിക്കു അടിക്കേണ്ടി വന്നാല്‍ ഞാന്‍ ഹാരി ബ്രൂക്കിനെ വിളിക്കുമെന്നായിരുന്നു ചിരിയോടെയുള്ള പ്രസിദ്ധിന്റെ മറുപടി. സ്റ്റംപ് മൈക്കിലൂടെ ഇതു വ്യക്തമായി കേള്‍ക്കുകയും ചെയ്യാം. ഇതിനു പിന്നാലെയാണ് തനിക്കും സിക്‌സര്‍ വഴങ്ങുമെന്നു തെളിയിക്കാന്‍ പ്രസിദ്ധ് ശ്രമിച്ചത്. വലിയ ഷോട്ടിനു ശ്രമിച്ചപ്പോള്‍ ടോപ്പ് എഡ്ജായ ബോള്‍ ഡീപ്പ് മിഡ് വിക്കറ്റില്‍ ജേഷ് ടങ് തകര്‍പ്പനൊരു ക്യാച്ചിലൂടെ വരുതിയിലാക്കുകയു ചെയ്തു. പിന്നാലെ ഇന്ത്യയുടെ ഇന്നിങ്‌സും അവസാനിക്കുകയായിരുന്നു.

ബ്രൂക്കിന്റെ ഈ സ്ലെഡ്ജിങില്‍ വീഴാതെ നേരത്തേ ബാറ്റ് ചെയ്തതു പോലെ പ്രസിദ്ധ് കുറച്ചു ഓവറുകള്‍ കൂടി ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യയുടെ ലീഡ് ഒരുപക്ഷെ 400 കടത്താന്‍ ജഡേജയ്ക്കു സാധിക്കുമായിരുന്നു.

പക്ഷെ ബ്രൂക്കിന്റെ സിക്‌സര്‍ കെണിയില്‍ വീഴാനായിരുന്നു ഇന്ത്യന്‍ പേസറുടെ വിധി. പ്രസിദ്ധ് മടങ്ങുമ്പോള്‍ 40 ബോളില്‍ നിന്നും 25 റണ്‍സുമായി ക്രീസിന്റെ മറുഭാഗത്തു നിസ്സഹായനായി ജഡ്ഡു നില്‍പ്പുണ്ടായിരുന്നു.

Story first published: Tuesday, June 24, 2025, 17:21 [IST]
Other articles published on Jun 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+