ഓവല്‍: ഇംഗ്ലണ്ടുമായുള്ള നിര്‍ണായകമായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുകയാണ്. മികച്ച ലീഡിലേക്കാണ് രണ്ടാംദിനം ഇന്ത്യ മുന്നേറുന്നത്. 150 മുകളില്‍ റണ്‍സ് ഇന്ത്യ കൈക്കലാക്കിക്കഴിഞ്ഞു.
മൂന്നാംദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിനു 189 റണ്‍സെന്ന ശക്തമായ നിലയിലാണ്. 85 റണ്‍സോടെ യശസ്വി ജയ്‌സവാളും 10 റണ്‍സെടുത്ത നായകന്‍ ശുഭ്മന്‍ ഗില്ലുമാണ് അപ്പോള്‍ ക്രീസില്‍. ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ 166 റണിസിന്റെ ലീഡ് ഇന്ത്യ കൈക്കലാക്കി കഴിഞ്ഞു.
കഴിഞ്ഞ 100 വര്‍ഷത്തിനിടെ 260ന് മുകളില്‍ റണ്‍സ് ഒരു ടീമും ഇവിടെ ചേസ് ചെയ്തു ജയിച്ചിട്ടുമില്ല. അതു കൊണ്ടു തന്നെ ഈ മല്‍സരത്തില്‍ നിലവിലെ ഫേവറിറ്റുകള്‍ ഇന്ത്യ തന്നെയാണെന്നു നിസംശയം പറയാം. എന്നാല്‍ ഇംഗ്ലീഷ് ടീമില്‍ നിന്നും ലഭിച്ച സഹായമാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. ഇതു എങ്ങനൈയെന്നറിയാം.

ഇംഗ്ലണ്ടിനെ സഹായമിങ്ങനെ
ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാമിന്നിങ്‌സില്‍ ഫീല്‍ഡിങില്‍ പല പിഴവുകളും വരുത്തിയാണ് ഇംഗ്ലണ്ട് സ്വയം കുഴി തോണ്ടിയത്. മൂന്നാംദിനം ലഞ്ച് ബ്രേക്കിനു മാത്രം നാലു ക്യാച്ചുകളാണ് ഇംഗ്ലീഷ് താരങ്ങള്‍ താഴെയിട്ടത്. ആയുസ്സ് നീട്ടിക്കിട്ടിയതോടെ അതു മുതലെടുത്ത് മുന്നേറിയണ് ഇന്ത്യ കളിയില്‍ പിടിമുറുക്കിയത്.
സാധാരണയായി ഇംഗ്ലണ്ടിന്റെ ഭാഗത്തു നിന്നും ഫീല്‍ഡിങില്‍ ഈ തരത്തിലുള്ള പിഴവുകള്‍ സംഭവിക്കാറില്ല. ടീമിലെ പല താരങ്ങളും ഗംഭീര ഫീല്‍ഡര്‍മാരുമാണ്. എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി ഇംഗ്ലീഷ് താരങ്ങളുടെ കൈകള്‍ ചോരുന്നതാണ് ഓവലില്‍ കണ്ടത്.
ഇപ്പോള്‍ സെഞ്വറിക്കു വെറും 15 റണ്‍സ് മാത്രം അകലെ നില്‍ക്കുന്ന ജയ്‌സ്വാളിനു രണ്ടു തവണയാണ് ഇംഗ്ലണ്ട് ആയുസ്സ് നീട്ടിനല്‍കിയത്. അദ്ദേഹത്തെ ആദ്യത്തെ ക്യാച്ച് ഇംഗ്ലണ്ട് താഴെയിട്ടത് രണ്ടാം ദിനമാണ്. ഇന്ത്യന്‍ ഇന്നിങ്‌സിലെ നാലാം ഓവറില്‍ തന്നെയാണിത്. ഗസ് അറ്റ്കിന്‍സണിന്റെ ബൗളിങില്‍ എഡ്ജായ അദ്ദേഹത്തെ രണ്ടാം സ്ലിപ്പില്‍ ഹാരി ബ്രൂക്കാണ് താഴെയിട്ടത്.
അടുത്ത ക്യാച്ച് നഷ്ടം 14ാമത്തെ ഓവറിലായിരുന്നു. ഇത്തവണ സബ്സ്റ്റിറ്റിയൂട്ട് താരമായ ലിയാം ഡോസനാണ് വില്ലന്‍. ജോഷ് ടങിനെതിരേ പുള്‍ ഷോട്ടാണ് ജയ്‌സ്വാള്‍ കളിച്ചത്. ഇതു ലോങ്‌ലെഗില്‍ നേരെ ഡോസന്റെ കൈകളിലേക്കാണ് വന്നത്. പക്ഷെ അവിശ്വസനീയാംവിധം അദ്ദേഹം അതു കൈവിട്ടു കളഞ്ഞു. ബോള്‍ താന്‍ ശരിക്കും കണ്ടില്ലെന്നായിരുന്നു ഡോസന്റെ പ്രതികരണം.

തൊട്ടടുത്ത ഓവറില്‍ സായ് സുദര്‍ശന്റെ ക്യാച്ചും ഇംഗ്ലണ്ട് പാഴാക്കി. ജാമി ഒവേര്‍ട്ടന്റെ ബൗളിങില്‍ എഡ്ജായ അദ്ദേഹത്തെ ഫസ്റ്റ് സ്ലിപ്പില്‍ സാക്ക് ക്രോളിയാണ് കൈവിട്ടു കളഞ്ഞത്. മൂന്നാംദിനം രാവിലെ തന്നെ ക്രോളി ഒരിക്കല്‍ക്കൂടി ഫീല്‍ഡിങില്‍ ഇംഗ്ലണ്ടിന്റെ വില്ലനായി. ഇത്തവണ നൈറ്റ് വാച്ച്മാനായ ആകാശ്ദീപിനെയാണ് ഇംഗ്ലീഷ് ടീം സഹായിച്ചത്. ടങിന്റെ ഓവറിലായിരുന്നു സംഭവം.
ജീവന്‍ തിരിച്ചുകിട്ടിയ ആകാശ്ദീപ് (94 ബോളില്‍ 66, 12 ഫോര്‍) പിന്നീട് കന്നി ടെസ്റ്റ് ഫിഫ്റ്റി കുറച്ചാണ് ക്രീസ് വിട്ടത്. മൂന്നാം വിക്കറ്റില്‍ ജയ്‌സ്വാളിനൊപ്പം 107 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.
ഇംഗ്ലീഷ് ടീം ഫീല്‍ഡിങില്‍ തങ്ങള്‍ക്കു ലഭിച്ച അവസരങ്ങള്‍ നന്നായി മുതലാക്കിയിരുന്നെങ്കില്‍ വലിയ ബാറ്റിങ് തകര്‍ച്ചയിലേക്കു ഇന്ത്യന്‍ ടീം വേണേനെ. അതുകൊണ്ടു തന്നെ ഈ ടെസ്റ്റില്‍ ഇന്ത്യ ജയിക്കുകയാണെങ്കില്‍ അതിനു ഇംഗ്ലണ്ടിനോടും തീര്‍ച്ചയായും കടപ്പെട്ടിരിക്കുന്നു.