For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ആഭ്യന്തരം ഫസ്റ്റ്, പിന്നെ ഐപിഎല്‍; പുതിയ തീരുമാനം യുവതാരങ്ങള്‍ക്ക് തിരിച്ചടിയോ?

മുംബൈ: ഇന്ത്യയുടെ 2025ലെ ആദ്യ പരമ്പര ആരംഭിക്കാന്‍ പോവുകയാണ്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ പുതിയ വര്‍ഷത്തെ പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം മോശമായതിനാല്‍ ഇംഗ്ലണ്ട് പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. പരിശീലകന്‍ ഗൗതം ഗംഭീറിനും നായകന്‍ രോഹിത് ശര്‍മക്കും ഇംഗ്ലണ്ട് പരമ്പര നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ നിര്‍ണ്ണായകമായാണ് ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയെ കാണുന്നത്.

ഇപ്പോഴിതാ സമീപകാലത്തെ മോശം പ്രകടനം വിലയിരുത്തി ബിസിസി ഐ ചില കടുത്ത നീക്കങ്ങള്‍ സ്വീകരിച്ചിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ താരങ്ങള്‍ക്ക് കര്‍ശനമായ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ബിസിസിഐ. ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത താരങ്ങള്‍ക്ക് ഐപിഎല്ലില്‍ വിലക്കേര്‍പ്പെടുത്താനടക്കമുള്ള നീക്കത്തിനാണ് ബിസിസി ഐ തയ്യാറെടുക്കുന്നത്. ഈ തീരുമാനം ഇന്ത്യയുടെ പല താരങ്ങള്‍ക്കും വലിയ തിരിച്ചടിയാണെന്ന് തന്നെ പറയാം.

സഞ്ജു സാംസണണ്‍ ഉള്‍പ്പെടെ ഇന്ത്യയുടെ എല്ലാ യുവതാരങ്ങള്‍ക്കും ഈ തീരുമാനം എട്ടിന്റെ പണിയാണെന്ന് തന്നെ വിലയിരുത്താം. ഐപിഎല്ലില്‍ മാത്രം ഒതുങ്ങാന്‍ ആഗ്രഹിക്കുന്ന യുവ പ്രതിഭകളെ ബിസിസി ഐയുടെ പുതിയ തീരുമാനം എങ്ങനെയാണ് ബാധിക്കുന്നതെന്ന് പരിശോധിക്കാം.

അനാവശ്യ വിശ്രമം നടക്കില്ല

സഞ്ജു സാംസണ്‍ ഉള്‍പ്പെടെ പല യുവതാരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ വലിയ താല്‍പര്യം കാട്ടാത്ത താരമാണ് കരിയര്‍ പരിശോധിച്ചാല്‍ വ്യക്തം. എന്നാല്‍ സമീപകാലത്തായി സഞ്ജു ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ വലിയ താല്‍പര്യം കാട്ടുന്നുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ നായകനായി കളിച്ചു. രഞ്ജി ട്രോഫിയിലും കളിച്ചിരുന്നു. എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് സഞ്ജു വിട്ടുനില്‍ക്കുകയാണ് ചെയ്തിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെയാണ് സഞ്ജുവിന്റെ ഈ നീക്കം.

shreyas iyer

ഇന്ത്യയുടെ പല യുവതാരങ്ങളും ആഭ്യന്തര ക്രിക്കറ്റിന്റെ സമയത്ത് കള്ള പരിക്കുകളുടെ പേരില്‍ ഇടവേളയെടുക്കുകയും വിനോദ സഞ്ചാരം നടത്തുകയും ചെയ്യുന്നത് പതിവാണ്. ഇനി ഇതിന് പൂട്ടുവീഴും. ബിസിസി ഐ നിലപാട് കടുപ്പിക്കുന്നതോടെ ഐപിഎല്ലിന് പ്രാധാന്യം നല്‍കുന്ന രീതി അവസാനിപ്പിക്കേണ്ടതായി വരും. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ ഐപിഎല്ലായതിനാല്‍ പല യുവതാരങ്ങളും ഇതിനോടകം ഐപിഎല്‍ ക്യാംപുകളിലുണ്ട്. ഇതിനെല്ലാം ഇനി നിയന്ത്രണമുണ്ടാവും.

കൃത്യമായ കാരണം കാട്ടണം

ഇതുവരെയുള്ള രീതി പ്രകാരം ആഭ്യന്തര ക്രിക്കറ്റ് കളിക്കണമോ വേണ്ടയോ എന്നതില്‍ താരങ്ങള്‍ക്ക് തീരുമാനമെടുക്കാമായിരുന്നു. അവരുടെ ഇഷ്ടത്തിന് അനുസരിച്ചായിരുന്നു ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നത്. എന്നാല്‍ ബിസിസി ഐ നിലപാട് കടുപ്പിച്ചതോടെ ആഭ്യന്തരം കളിക്കാതിരിക്കാനാവാത്ത നിലയിലേക്ക് കാര്യങ്ങളെത്തും. എന്തുകൊണ്ട് വിട്ടുനില്‍ക്കുന്നുവെന്നതിന്റെ കൃത്യമായ കാരണം അതാത് ക്രിക്കറ്റ് അസോസിയേഷനുകളെ ബോധിപ്പിച്ചിരിക്കണം.

ഇന്ത്യയുടെ പല ആഭ്യന്ത ടൂര്‍ണമെന്റുകളും നവംബര്‍ മുതല്‍ ജനുവരിവരെയുള്ള സമയത്താണ് കൂടുതലായും നടക്കാറുള്ളത്. ഈ സമയത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ തയ്യാറാവാറില്ല. എന്നാല്‍ ഇനിയത് നടക്കില്ല. ആഭ്യന്തര ക്രിക്കറ്റിന് കൂടുതല്‍ ആരാധകരെ ഗ്യാലറയിലേക്കെത്തിക്കാന്‍ സൂപ്പര്‍ താരങ്ങള്‍ കളിക്കേണ്ടതായുണ്ട്. ആഭ്യന്തര ക്രിക്കറ്റിനെ സാമ്പത്തികമായി ലാഭത്തിലേക്കെത്തിക്കാനുള്ള ബിസിസി ഐ നടത്തുന്നത്.

പരിക്കേല്‍ക്കാനുള്ള സാധ്യത ഉയരും

ഇന്ത്യയുടെ യുവതാരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന നിര്‍ദേശം ശക്തമാക്കുന്നത് താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത ഉയര്‍ത്തുന്നു. യുവതാരങ്ങള്‍ ഐപിഎല്ലില്‍ നിന്ന് മാറിനില്‍ക്കാന്‍ തയ്യാറാവില്ല. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര ക്രിക്കറ്റും ആഭ്യന്തര ക്രിക്കറ്റും ഐപിഎല്ലും കളിക്കുന്നത് താരങ്ങളുടെ ഫിറ്റ്‌നസിനെ കാര്യമായ ബാധിക്കാനും സാധ്യതയുണ്ട്. ബിസിസി ഐയുടെ പുതിയ പരിഷ്‌കാരം സീനിയര്‍ താരങ്ങളിലേക്ക് എത്രത്തോളം ഫലപ്രദമായി എത്തിച്ചേരുമെന്നതില്‍ സംശയങ്ങളേറെയാണ്. എന്തായാലും പുതിയ നീക്കം താരങ്ങളും ബിസിസി ഐയും തമ്മിലുള്ള ഭിന്നതക്ക് കാരണമാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Friday, January 17, 2025, 15:47 [IST]
Other articles published on Jan 17, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+