Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിക്കു മാത്രം വേറെ നിയമം? ഇന്ത്യക്ക് ഇപ്പോള്‍ 3 നായകര്‍!! ബിസിസിഐ മാറിയതെങ്ങനെ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളില്‍ മൂന്നു വ്യത്യസ്ത ഇന്ത്യന്‍ ക്യാപ്റ്റന്‍മാരെ നിയമിച്ച് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ബിസിസിഐ. ടെസ്റ്റ് ടീമിന്റെ പുതിയ നായകനായി യുവതാരം ശുഭ്മന്‍ ഗില്ലിനെ നിയമിച്ചതോടെയാണ് ഓരോ ഫോര്‍മാറ്റിലും ടീമിനു വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ വന്നത്. ഏകദിനത്തില്‍ രോഹിത് ശര്‍മയും ടി20യില്‍ സൂര്യകുമാര്‍ യാദവുമാണ് ടീമിനെ നയിക്കുന്നത്.

മൂന്നു വര്‍ഷങ്ങള്‍ക്കു വരെ വ്യത്യസ്ത ക്യാപ്റ്റന്‍മാരെ (Split Captaincy) പരീക്ഷിക്കുന്നതിനു എതിരായിരുന്നു ബിസിസിഐ. മുന്‍ നായകന്‍ വിരാട് കോലിയെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കി പകരം രോഹിത്തിനെ നിയമിച്ചതും ഈ കാരണത്താലാണ്. 2020ലെ ടി20 ലോകകപ്പിനു ശേഷമാണ് ടി20 ടീമിന്റെ നായകസ്ഥാനം കോലി ഒഴിയുന്നത്.

എന്നാല്‍ ഏകദിന ക്യാപ്റ്റനായി താന്‍ തുടരുമെന്നു അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. കോലിക്കു പകരം ടി20 ടീമിന്റെ നായകനായി രോഹിത്തിനെ ബിസിസിഐ നിയമിക്കുകയായിരുന്നു. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ രണ്ടു ക്യാപ്റ്റന്‍മാരെന്ന രീതി ടീമിനു തിരിച്ചടിയാവുമെന്നു ചൂണ്ടിക്കാട്ടി അധികം വൈകാതെ ഏകദിന നായകസ്ഥാനത്തു നിന്നും ബിസിസിഐ പുറത്താക്കുകയും ചെയ്തു. അന്നു കോലിയുടെ ക്യാപ്റ്റന്‍സി തെറിപ്പിച്ച അതേ ബിസിസിഐ തന്നെയാണ് ഇപ്പോള്‍ മൂന്നു വ്യത്യസ്ത നായകരെ നിയമിച്ച് ഞെട്ടിച്ചിരിക്കുന്നത്.

ROHIT GILL

സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ആവശ്യമോ?

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിനെ മൂന്നു ഫോര്‍മാറ്റുകളിലും നയിക്കാന്‍, സാധിക്കുന്ന ഏക താരം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്, പക്ഷെ അദ്ദേഹത്തിന്റെ ജോലിഭാരവും പരിക്കുകളുടെ ചരിത്രവും നോക്കിയാല്‍ ഇതു അസാധ്യം തന്നെയാണെന്നതാണ് യാഥാര്‍ഥ്യം.

ഇപ്പോള്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും ബുംറയെ മാറ്റുകയും ചെയ്തിരിക്കുകയാണ്. മുഴുവന്‍ മല്‍സരങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പില്ലെന്നതാണ് ഇതിന്റെ പ്രധാന കാരണം. ടി20 ഫോര്‍മാറ്റെടുത്താല്‍ അവിടെ ഇന്ത്യ കൃത്യമായൊരു പ്ലാന്‍ തയ്യാറാക്കി കഴിഞ്ഞു.

സൂര്യകുമാര്‍ യാദവിനെ നായകനാക്കി ശുഭ്മന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഭാവി ടീമിനെ ബിസിസിഐ വാര്‍ത്തെടുക്കുന്നത്. ഏകദിനത്തിലാവട്ടെ രോഹിത് ശര്‍മ നായകനാണെങ്കില്‍ വൈസ് ക്യാപ്റ്റ്ന്‍ ഗില്ലാണ്. ഇങ്ങനെ നോക്കുമ്പോള്‍ അധികം വൈകാതെ തന്നെ ടീമിന്റെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനായി അദ്ദേഹത്തെ കാണാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

2027ലെ അടുത്ത ഏകദിന ലോകകപ്പില്‍ ടീമിനെ ചാംപ്യന്മാരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രോഹിത്തിനെ നായകസ്ഥാനത്തു നിലനിര്‍ത്തിയത്. ഈ ടൂര്‍ണമെന്റിന്റെ ഫലം എന്തു തന്നെ ആയാലും അതിനു ശേഷം ഹിറ്റ്മാന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നുറപ്പുമാണ്.

ടി20യില്‍ സൂര്യക്കു കീഴില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിരിക്കെ ടീമിനെ നയിക്കാന്‍ ഏറ്റവും ബെസ്റ്റ് സ്‌കൈ തന്നെയാണ്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കുക അടുത്ത ടി20 ലോകകപ്പായിരിക്കും. ടൂര്‍ണമെന്റില്‍ ടീം കസറിയാല്‍ ഒന്നോ, രണ്ടോ വര്‍ഷം കൂടി നായകസ്ഥാനത്തു സൂര്യ തുടരാനുള്ള സാധ്യതയും കൂടുതലാണ്.

ഗില്ലിനെ വിശ്വാസക്കുറവോ?

ഇന്ത്യന്‍ ടി20 ടീം ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനു പകരം എന്തുകൊണ്ടു ശുഭ്മന്‍ ഗില്ലിനെ നിയമിച്ചില്ലെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. താരത്തില്‍ ബിസിസിഐയ്ക്കുള്ള വിശ്വാസക്കുറവ് തന്നെയാണ് ഇതിനു പ്രധാനപ്പെട്ട കാരണം. ഏകദിനം മാററി നിര്‍ത്തിയാല്‍ മറ്റു രണ്ടിലും ഗില്ലിന്റെ ബാറ്റിങ് റെക്കോര്‍ഡ് അത്ര മികച്ചതല്ല. ടി20യില്‍ 30.42ഉം ടെസ്റ്റില്‍ 35.05ഉം ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി.

SHUBMAN GILL

അതുകൊണ്ടു തന്നെ രണ്ടു ഫോര്‍മാറ്റുകളിലും ടീമിലെ അവിഭാജ്യ ഘടകവുമല്ല അദ്ദേഹം. കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ പെര്‍ത്ത്, മെല്‍ബണ്‍ ടെസ്റ്റുകളില്‍ ഗില്ലിനെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയ്ക്കു ശേഷം അദ്ദേഹം ഇന്ത്യക്കായി ഒരു ടി20 പോലും കളിക്കുകയും ചെയ്തിട്ടില്ല.

വിരാട് കോലിയും രോഹിത് ശര്‍മയും സ്ഥിരം ക്യാപ്റ്റന്‍സി ഏറ്റെടുക്കുമ്പോള്‍ എല്ലാ ഫോര്‍മാറ്റുകളിലും അവര്‍ അവിഭാജ്യ ഘടകമായിരുന്നു. പക്ഷെ ഗില്ലിന്റെ കാര്യത്തില്‍ നമുക്കു ഇതു പറയാനും സാധിക്കില്ല. ഈ കാരണത്താല്‍ തന്നെയാണ് അദ്ദേഹത്തിനു പകരം സൂര്യയെ ടി20 ടീമിന്റെ നായകസ്ഥാനം ഏല്‍പ്പിച്ചിരിക്കുന്നത്.

Story first published: Monday, May 26, 2025, 13:37 [IST]
Other articles published on May 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+