Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അക്ഷര്‍ പട്ടേല്‍ ബാറ്റിങ്ങില്‍ കസറുന്നു, പണികിട്ടിയത് റിഷഭിന്! എങ്ങനെയെന്ന് അറിയാം

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഗംഭീര ജയം നേടിയെടുത്തിരിക്കുകയാണ്. നാല് വിക്കറ്റിനാണ് ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയം നേടിയത്. 68 പന്ത് ബാക്കിയാക്കിയാണ് ഇന്ത്യയുടെ വിജയമെന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികവ് കാട്ടിയതാണ് ആധിപത്യ ജയം ഇന്ത്യക്ക് നേടിക്കൊടുത്തത്. ഇന്ത്യ നടത്തിയ പരീക്ഷണങ്ങളെല്ലാം ആദ്യ ഏകദിനത്തില്‍ ഫലം കണ്ടു.

ഇതില്‍ എടുത്തു പറയേണ്ടത് അക്ഷര്‍ പട്ടേലിനെ അഞ്ചാം നമ്പറില്‍ കളിപ്പിച്ചതാണ്. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ അര്‍ധ സെഞ്ച്വറിയോടെ കിട്ടിയ അവസരം മുതലാക്കി. തകര്‍ത്തടിച്ച് കളിക്കാന്‍ അക്ഷറിന് കഴിവുണ്ട്. സ്പിന്നര്‍മാര്‍ക്കെതിരേ കൂടുതല്‍ ആധിപത്യം കാട്ടാനും അക്ഷറിന് സാധിച്ചു. അക്ഷര്‍ ഇന്ത്യയുടെ ഏകദിന നിരയില്‍ മികവ് കാട്ടുന്നത് റിഷഭ് പന്തിനാണ് പണികൊടുത്തിരിക്കുന്നത്. അത് എങ്ങനെയാണെന്ന് അറിയാം.

റിഷഭിന്റെ സാധ്യതകള്‍ മങ്ങി

റിഷഭിനെ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് പരിഗണിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹം ഇടം കൈയനാണെന്നതാണ്. സഞ്ജു സാംസണെ മറികടന്ന് റിഷഭ് ഏകദിന ടീമിലേക്കെത്തിയതിന്റെ കാരണവും ഇതാണ്. ഏകദിനത്തില്‍ ഇന്ത്യ പ്രധാന വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുലിനെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ റിഷഭ് പന്തിന് പ്ലേയിങ് 11ലേക്കെത്തുകയെന്നത് പ്രയാസമാണ്. ഇന്ത്യയുടെ മധ്യനിരയില്‍ ഇടം കൈയന്‍ വേണമെന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അക്ഷറിന് സാധിച്ചിരിക്കുകയാണ്.

ഒരു മത്സരത്തിലെ പ്രകടനംകൊണ്ട് അക്ഷര്‍ മധ്യനിരയില്‍ ബാറ്റുകൊണ്ട് വിശ്വസ്തനാകില്ല. എന്നാല്‍ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് അക്ഷര്‍ നടത്തുന്നത്. അക്ഷറിനെ കളിപ്പിക്കുമ്പോള്‍ വലിയ ഇംപാക്ട് സൃഷ്ടിക്കുന്ന സ്പിന്നറെക്കൂടിയാണ് ഇന്ത്യക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ റിഷഭിനെക്കാളും ഇന്ത്യ അക്ഷര്‍ പട്ടേലിന് പിന്തുണ നല്‍കുന്നു. അക്ഷര്‍ വരുന്ന മത്സരങ്ങളിലും ഇതേ ഫോമില്‍ തുടര്‍ന്നാല്‍ റിഷഭിന്റെ ചാമ്പ്യന്‍സ് ട്രോഫി മോഹങ്ങള്‍ക്കും അത് തിരിച്ചടി നല്‍കിയേക്കും.

axar patel

ഗംഭീറിന് റിഷഭിനോട് താല്‍പര്യമില്ല

റിഷഭ് പന്ത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ പ്രിയപ്പെട്ടവനാണ്. മറ്റ് താരങ്ങളെക്കാള്‍ വലിയ പിന്തുണ റിഷഭിന് കരിയറില്‍ ലഭിച്ചിട്ടുണ്ട്. കളിച്ച് ഫോമിലേക്കെത്താന്‍ റിഷഭിനോളം തുടര്‍ അവസരങ്ങള്‍ ലഭിച്ച മറ്റൊരു ഇന്ത്യന്‍ താരവുമില്ലെന്ന് പറയാം. എന്നാല്‍ ഇന്ത്യയുടെ പരിശീലകനായ ഗൗതം ഗംഭീറിന് റിഷഭ് പന്തിനോട് വലിയ താല്‍പര്യമില്ല. ടീം തിരഞ്ഞെടുപ്പില്‍ സഞ്ജു സാംസണെ പരിഗണിക്കണമെന്നതായിരുന്നു ഗംഭീറിന്റെ ആവശ്യം.

എന്നാല്‍ റിഷഭ് പന്ത് വേണമെന്നത് നായകന്‍ രോഹിത് ശര്‍മയുടേയും മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറുടേയും തീരുമാനമായിരുന്നു. ഗംഭീര്‍ റിഷഭിനെ കളിപ്പിക്കാന്‍ വലിയ താല്‍പര്യം കാട്ടുന്നില്ലെന്ന് ഉറപ്പാണ്. മധ്യനിരയില്‍ അക്ഷര്‍ പട്ടേല്‍ ക്ലിക്കായാല്‍ ഗംഭീര്‍ റിഷഭിനെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പൂര്‍ണ്ണമായും തഴയും. യശ്വസി ജയ്‌സ്വാള്‍ ഓപ്പണറായി ഇറങ്ങിയാല്‍ ഇടം കൈയന്‍മാരുടെ അഭാവമെന്ന പ്രശ്‌നത്തിന് ഏറെക്കുറെ പരിഹാരമാവും. ഈ സാഹചര്യത്തില്‍ റിഷഭിന് കാര്യങ്ങള്‍ എളുപ്പമാവില്ല.

റിഷഭിന്റെ ഏകദിന കണക്കുകള്‍ മികച്ചതല്ല

റിഷഭ് പന്തിന്റെ ഏകദിന കണക്കുകള്‍ അതി ഗംഭീരമാണെന്ന് പറയാനാവില്ല. ശരാശരി നിലവാരം മാത്രമാണ് റിഷഭിനുള്ളത്. വിക്കറ്റിന് പിന്നിലും വലിയ മികവ് അവകാശപ്പെടാനാവില്ല. ഈ സാഹചര്യത്തില്‍ ഗംഭീര്‍ റിഷഭിനെ മാറ്റിനിര്‍ത്തിയാലും ടീം മാനേജ്‌മെന്റിന് ഒന്നും പറയാനാവില്ല. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും ജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചാല്‍ മൂന്നാം മത്സരത്തില്‍ റിഷഭ് പന്തിന് കളിക്കാന്‍ അവസരം ലഭിച്ചേക്കും. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് മികച്ച പ്ലേയിങ് 11 സൃഷ്ടിക്കേണ്ടതായുണ്ട്.

നിലവിലെ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ റിഷഭ് പന്തിന് ഇന്ത്യന്‍ പ്ലേയിങ് 11 ഇടം ലഭിക്കാന്‍ യാതൊരു സാധ്യതയും കാണുന്നില്ല. അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ രണ്ട് ഇടം കൈയന്‍ ഓള്‍റൗണ്ടര്‍മാരാണ് ഗംഭീറിന്റെ തുറുപ്പുചീട്ട്. എന്നാല്‍ റിഷഭിനെ ഇന്ത്യ കളിപ്പിക്കാത്തതില്‍ ഗംഭീറിനെതിരേ ഇതിനോടകം വിമര്‍ശനം ഉയരുന്നുണ്ട്.

Story first published: Saturday, February 8, 2025, 7:13 [IST]
Other articles published on Feb 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+