Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വെല്ലുവിളി അശ്വിന്‍ തന്നെ, നേരിടാന്‍ ഒരു വഴി മാത്രം- ഉപദേശിച്ച് ഗ്രഹാം തോര്‍പ്പ്

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ ആരംഭം ആവുകയാണ്. നേരത്തെ സ്പിന്നിനെ തുണച്ചിരുന്ന മൊട്ടേറയില്‍ പുതുക്കി പണിത ശേഷം പിച്ച് ആരെ തുണയ്ക്കുമെന്ന് വ്യക്തമല്ല. പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയില്‍ നില്‍ക്കുന്നതിനാല്‍ മൂന്നാം മത്സരം വളരെ നിര്‍ണ്ണായകവുമാണ്. ഇപ്പോഴിതാ മൂന്നാം മത്സരത്തിലും ഇംഗ്ലണ്ടിന്റെ പ്രധാന വെല്ലുവിളി ആര്‍ അശ്വിന്‍ തന്നെയായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് സഹ പരിശീലകന്‍ ഗ്രഹാം തോര്‍പ്പ്.

ആദ്യ രണ്ട് ടെസ്റ്റിലും ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിച്ച അശ്വിന്റെ സ്പിന്‍ മികവ് മൂന്നാം മത്സരത്തിലും ഇംഗ്ലണ്ടിന് ഭീഷണി ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. അശ്വിനെ നേരിടുക പ്രയാസമാണെന്ന് ഇംഗ്ലണ്ട് ടീമും സമ്മതിക്കുന്നുവെന്നാണ് തോര്‍പ്പിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. 'ഇടം കൈയന്‍മാര്‍ക്ക് മാത്രമല്ല പിച്ച് സ്പിന്നിന് അനുകൂലമാണെങ്കില്‍ വലം കൈയന്‍മാര്‍ക്കും അശ്വിന്‍ അപകടകാരിയായ ബൗളറാണ്. ഈ സാഹചര്യത്തില്‍ വളരെ മികവുള്ള ബൗളറാണ് അശ്വിന്‍. അവനെ നേരിടാന്‍ മികച്ച ശ്രദ്ധ വേണം. നിങ്ങളുടെ ഫുട്‌വര്‍ക്കിലും പ്രതിരോധത്തിലും വിശ്വാസം വേണം. കഴിയുന്നത്ര ശാന്തമായി നില്‍ക്കാന്‍ കഴിയണം.

grahamthorpe

മാനസികമായി പോസിറ്റീവാകണം. റണ്‍സ് നേടാനുള്ള നിങ്ങളുടെ കഴിവില്‍ വിശ്വാസം വേണം. അത് നിങ്ങളെ മികച്ച നിലയിലേക്ക് എത്തിക്കുമെന്നാണ് വിശ്വാസം. മറ്റൊരു ബുദ്ധിമുട്ടേറിയ ആഴ്ചയാണ് ഞങ്ങള്‍ക്ക് മുന്നിലുള്ളത്. ഇതിനെ പ്രതീക്ഷയോടെയാണ് കാണുന്നത്'-തോര്‍പ്പ് പറഞ്ഞു. അശ്വിന്റെയും അക്ഷറിന്റെയും സ്പിന്‍ ബൗളിങ്ങാണ് ഇംഗ്ലണ്ടിനെ രണ്ടാം ടെസ്റ്റില്‍ തകര്‍ത്തത്.

മൊട്ടേറയിലും സ്പിന്‍ പിച്ചൊരുക്കി ഇന്ത്യ ഇറങ്ങാനാണ് സാധ്യത. അങ്ങനെ വന്നാല്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാവും. മോയിന്‍ അലിക്ക് പകരം ഡോം ബെസ്സ് പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കും. ബെസ്സും ജാക്ക് ലീച്ചും തമ്മിലുള്ള കൂട്ടുകെട്ട് ഒന്നാം ടെസ്റ്റില്‍ വിജയിച്ചിരുന്നു. പിങ്ക് ബോളിലാണ് മത്സരം എന്നത് ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു.

രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറിയും എട്ട് വിക്കറ്റുമാണ് അശ്വിന്‍ നേടിയത്. ബെന്‍ സ്റ്റോക്‌സിനെ കൂടുതല്‍ തവണ പുറത്താക്കിയ ബൗളറും അശ്വിനാണ്. ജോ റൂട്ടിനെ രണ്ടാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും അക്ഷര്‍ പട്ടേലാണ് പുറത്താക്കിയത്. മൊട്ടേറയില്‍ പിച്ചില്‍ നേരിയ പച്ച പുല്ലുണ്ട്. അത് സ്വിങ് പേസര്‍മാരെ സഹായിച്ചേക്കും. അങ്ങനെ വന്നാല്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ ബൗളിങ് ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കും.

Story first published: Tuesday, February 23, 2021, 13:09 [IST]
Other articles published on Feb 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+