Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലി നയിച്ചിട്ടും കാര്യമില്ല, സ്‌റ്റോക്‌സിന് ഇതെല്ലാം പുല്ല്!, മുന്‍ സ്പിന്നര്‍

1

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ മാറ്റിവെച്ച ഒരു മത്സരം ജൂലൈ 1ന് നടക്കാന്‍ പോവുകയാണ്. കഴിഞ്ഞ വര്‍ഷം നടന്ന മത്സരത്തിലെ ആദ്യ നാല് മത്സരം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ 2-1ന് മുന്നിലായിരുന്നു. അഞ്ചാം മത്സരം തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയെന്ന നേട്ടത്തിലേക്കെത്താനാവും. എന്നാല്‍ ന്യൂസീലന്‍ഡിനെ വൈറ്റ് വാഷ് ചെയ്‌തെത്തുന്ന ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുക ഇന്ത്യക്ക് എളുപ്പമല്ലെന്ന് ഉറപ്പ്.

ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം പരിക്കും മോശം ഫോമുമാണ്. നായകന്‍ രോഹിത് ശര്‍മ അഞ്ചാം ടെസ്റ്റിനുണ്ടാവില്ലെന്നുറപ്പാണ്. അതുകൊണ്ട് തന്നെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയെ ആര് നയിക്കുമെന്നത് പ്രസക്തമായ ചോദ്യമാണ്. ആദ്യ നാല് മത്സരത്തിലും ഇന്ത്യയെ നയിച്ചത് വിരാട് കോലിയായിരുന്നു. അതുകൊണ്ട് തന്നെ രോഹിത്തിന്റെ അഭാവത്തില്‍ കോലി ഇന്ത്യയെ നയിക്കണമെന്ന ആവിശ്യവും ഉയരുന്നുണ്ട്.

1

ഇപ്പോഴിതാ കോലിയല്ല ആര് നയിച്ചാലും ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന് അത് വെല്ലുവിളിയാവില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍. രോഹിത്തിന്റെ അഭാവത്തില്‍ കോലിയാണ് ഇന്ത്യയെ നയിക്കേണ്ടതെന്നും മുന്‍ താരം പറഞ്ഞു. 'വിരാട് കോലിയാണ് പരമ്പരയിലെ നാല് മത്സരത്തിലും ഇന്ത്യയെ നയിച്ചത്. അവന്‍ തന്നെ അത് പൂര്‍ത്തിയാക്കേണ്ടതായുണ്ട്.

2

എന്നാല്‍ അവന്‍ നായകസ്ഥാനം ഏറ്റെടുക്കുമോ? എനിക്കറിയില്ല. ആര് നയിക്കുന്നുവെന്നത് ഇംഗ്ലണ്ടിനെ ബാധിക്കുന്ന കാര്യമല്ല. കോലി നയിച്ചാല്‍ കോലിയുടെ ടീമും ജോ റൂട്ടിന്റെ ടീമും തമ്മിലുള്ള മത്സരമെന്ന നിലയിലാവും താരതമ്യപ്പെടുക. എന്നാല്‍ രോഹിത് ഇന്ത്യയെ നയിക്കാനായി തിരിച്ചെത്താനും സാധ്യതയുണ്ട്. ന്യൂസീലന്‍ഡ് താരങ്ങളെ കോവിഡ് ബാധിച്ചപ്പോള്‍ അതിവേഗം അവര്‍ അതിനെ മറികടന്നിരുന്നു. അതുപോലെ രോഹിത്തിനും വേഗത്തില്‍ സുഖംപ്രാപിച്ച് ഇന്ത്യയെ നയിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്'-സ്വാന്‍ പറഞ്ഞു.

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

3

തങ്ങള്‍ ന്യൂസീലന്‍ഡിനെതിരേ കളിച്ചപോലെ ആക്രമണ ശൈലിയില്‍ മുന്നോട്ട് പോകുമെന്നാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് വ്യക്തമാക്കിയത്. ജോസ് ബട്‌ലറുടെ അഭാവം ഇംഗ്ലണ്ട് ടീമിലുണ്ടെങ്കിലും ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ എന്നിവരുടെയെല്ലാം ഫോം ഇംഗ്ലണ്ടിന് മേല്‍കൈ നേടിക്കൊടുക്കുന്നതാണ്. തട്ടകത്തിന്റെ ആധിപത്യവും ഇംഗ്ലണ്ടിന് അനുകൂല്യം.

ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളികളേറെ. രോഹിത്, രാഹുല്‍ എന്നിവരുടെ അഭാവം വലിയ പ്രശ്‌നമായി തുടരുമ്പോള്‍ ചേതേശ്വര്‍ പുജാര, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, വിരാട് കോലി എന്നിവരുടെ പ്രകടനം കണ്ടറിയണം. ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറയുടെ ഫോമും ആശങ്ക. സ്പിന്നര്‍മാരില്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരിലാരെന്നതും കുഴപ്പിക്കുന്ന ചോദ്യം.

സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, പക്ഷെ ഒരു തവണ പോലും ഒന്നാം റാങ്ക് ലഭിച്ചില്ല, അഞ്ച് പേരിതാ

4

വലിയ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ടിന്റെ വരവ്. ഇടവേളക്ക് ശേഷം ഇംഗ്ലണ്ടില്‍ കളിക്കാനിറങ്ങുന്ന ഇന്ത്യ ഒരു സന്നാഹംകൊണ്ട് പേസ് പിച്ചുമായി എത്രത്തോളം പൊരുത്തപ്പെടാനാവുമെന്നത് വലിയ ചോദ്യം. സമനില പിടിച്ചാല്‍ പോലും ഇംഗ്ലണ്ടില്‍ സ്വപ്‌ന പരമ്പര നേട്ടം സ്വന്തമാക്കാനാവുമെന്നതിനാല്‍ ഏറ്റവും മികച്ച പോരാട്ടം തന്നെ ഇന്ത്യ കാഴ്ചവെക്കുമെന്നുറപ്പ്.

ഇന്ത്യക്ക് ജയിക്കാന്‍ കോലി, റിഷഭ് എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമാവും. റിഷഭ് ആദ്യ മത്സരങ്ങളില്‍ നന്നായി കളിച്ചിരുന്നു. ശുബ്മാന്‍ ഗില്ലിന്റെ ഓപ്പണിങ്ങിലെ മികവും പ്രധാനം. പകരക്കാരനായി ഓപ്പണിങ്ങിലേക്കെത്തുന്ന മായങ്ക് അഗര്‍വാളിന് എത്രത്തോളം തിളങ്ങാനാവുമെന്നതാണ് ഇനി അറിയേണ്ടത്. എന്തായാലും വലിയൊരു പോരാട്ടം തന്നെ എഡ്ജ്ബാസ്റ്റണില്‍ പ്രതീക്ഷിക്കാം.

Story first published: Tuesday, June 28, 2022, 16:31 [IST]
Other articles published on Jun 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+