ടീം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ഈയാഴ്ച ആരംഭിക്കാനിരിക്കുകയാണ്. അഞ്ചു ടെസ്റ്റുകളുടെ ദൈര്‍ഘ്യമേറിയ പരമ്പരയാണ് പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യ കളിക്കുക. ഇന്ത്യയെ സംബന്ധിച്ച് ശരിക്കും അഗ്നിപരീക്ഷ തന്നെയാണ് ഈ പരമ്പര.
കാരണം ഇതിഹാസ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയുമില്ലാതെയാണ് ഇന്ത്യ അങ്കത്തിനിറങ്ങുക. ഇവരുടെ അഭാവം ടീമിന്റെ ബാറ്റിങ് ലൈനപ്പിനെ ദുര്‍ബലമാക്കുമോയെന്നാണ് ആരാധകരുടെ ഏറ്റവും വലിയ ആശങ്ക.
എന്നാല്‍ ഗില്ലിനും ടീം ഇന്ത്യക്കും സന്തോഷിക്കാന്‍ വക നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. ചിലപ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ സര്‍പ്രൈസ് വിജയം കൊയ്യാനും ഇന്ത്യക്കു കഴിഞ്ഞേക്കും. ഇതിന്റെ കാരണമറിയാം.

പരിക്കേറ്റ് വീണ് പേസ് നിര
ഇംഗ്ലണ്ട് പേസ് നിരയിലെ പലരും പരിക്കേറ്റ് വീണതാണ് ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് ഇന്ത്യന്‍ ടീമിനു ഏറ്റലുമധികം സന്തോഷിക്കാന്‍ വക ല്‍കുന്നത്. അഞ്ചു പ്രധാനപ്പെട്ട ഫാസ്റ്റ് ബൗളര്‍മാര്‍ ഇപ്പോള്‍ പരിക്കിന്റെ പിടിയിലാണ്. അതൊണ്ടു തന്നെ ശുഭ്മന്‍ ഗില്ലിനെയും സംഘത്തെയും സംബന്ധിച്ച് ടെസ്റ്റ് പരമ്പര സ്വന്തമാക്കാനുള്ള സുവര്‍ണാവസരം തന്നെയാണിതെന്നു നിസംശയം പറയാം.
150 കിമി വേഗതയില്‍ പന്തെറിഞ്ഞ് വിക്കറ്റുകള്‍ പറപ്പിക്കാറുള്ള മാര്‍ക്ക് വുഡാണ് പരിക്കേറ്റ് പുറത്തായ ആദ്യത്തെയാല്‍. കാല്‍മുട്ടിനേറ്റ പരിക്കു കാരണം നാലു മാസത്തോളം അദ്ദേഹത്തിനു കളിക്കാന്‍ കഴിയില്ല. ഈ വര്‍ഷമാദ്യം നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്താനുമായുള്ള കളിക്കിടെയാണ് വുഡിനു പരിക്കേല്‍ക്കുന്നത്. അദ്ദേഹം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ സംബന്ധിച്ച് വലിയ ആശ്വാസം തന്നെയാണ്.
ലിസ്റ്റിലെ അടുത്തയാള്‍ പേസര്‍ ഗസ് അറ്റ്കിന്‍സനാണ്. പിന്‍തുട ഞെരമ്പിനേറ്റ പരിക്കിനെ തുടര്‍ന്നു ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസുമായി നടക്കുന്ന ഏകദിന പരമ്പരയില്‍ നിന്നും അദ്ദേഹം പിന്‍മാറിക്കഴിഞ്ഞു. സിംബാബ്‌വെയുമായി നടന്ന ഏക ടെസ്റ്റിനിടെയാണ് അറ്റ്കിന്‍സനു പരിക്കേറ്റത്. ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം കളിച്ചേക്കില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
പരിക്കിന്റെ പിടിയിലുള്ള ഫാസ്റ്റ് ബൗളര്‍ ഓലി സ്‌റ്റോണും ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കില്ലെന്നു ഉറപ്പായിക്കഴിഞ്ഞു. മാര്‍ച്ചില്‍ നോട്ടിങ്ഹാംഷെയറിന്റെ പ്രീസീസണ്‍ പര്യടനത്തിനിടെയാണ് അബുദാബിയില്‍ വച്ച് താരത്തിനു പരിക്കേല്‍ക്കുന്നത്.
ശസ്തക്രിയക്കു വിധേയനാവാന്‍ മെഡിക്കല്‍ സംഘം സ്റ്റോണിനോടു ആവശ്യപ്പെട്ടു കഴിഞ്ഞു. അതിനാല്‍ 14 ആഴ്ചകളോളം അദ്ദേഹത്തിനു കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിയും വരും.

സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറാണ് ഈ ലിസ്റ്റിലെ നാലാമന്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്നതിനിടെയാണ് അദ്ദേഹത്തിനു പരിക്കേല്‍ക്കുന്നത്. ഇതേ തുടര്‍ന്നു വെസ്റ്റ് ഇന്‍ഡീസുമായി ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ നിന്നും ആര്‍ച്ചര്‍ പിന്മാറുകയും ചെയ്തിരുന്നു. ഇന്ത്യക്കെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം കളിക്കുമോയെന്നതു ഇനിയും ഉറപ്പായിട്ടില്ല.
ഈ ലിസ്റ്റിലെ അവസാനത്തെയാള്‍ ഐപിഎല്ലില്‍ ഇത്തവണ ചൈന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്ന ജാമി ഒവേര്‍ട്ടനാണ്. വെസ്റ്റ് ഇന്‍ഡീസുമായി ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ആദ്യ ഏകദിനത്തിനിടെയാണ് അദ്ദേഹത്തിന്റെ കൈവിരലിനു പൊട്ടലേറ്റത്.
പരിക്ക് എത്രത്തോളം താരമുളളതാണെന്നു ഇസിബിയുടെ മെഡിക്കല്‍ സംഘം നിരീക്ഷിക്കും. അതിനു ശേഷം മാത്രമേ ഇന്ത്യക്കെതിരേ് അദ്ദേഹത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കകുയുള്ളൂ.