Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഗില്ലും ശ്രേയസും തുടരും, നാല് സ്പിന്നര്‍മാരെ കളിപ്പിക്കും! രണ്ടും കല്‍പ്പിച്ച് ഇന്ത്യ

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ 190 റണ്‍സിന്റെ ലീഡ് നേടിയിട്ടും ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റില്‍ എന്തുവിലകൊടുത്തും ഇന്ത്യക്ക് തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ആദ്യ ഇന്നിങ്‌സില്‍ കസറിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ കളി മറക്കുകയായിരുന്നു.

എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും കളി മറന്നപ്പോള്‍ അനായാസമായി ജയിക്കേണ്ട കളി ഇന്ത്യ 28 റണ്‍സിന് തോല്‍ക്കുകയായിരുന്നു. രണ്ടാം ടെസ്റ്റിന് മുമ്പ് പരിക്കും ഇന്ത്യയെ വേട്ടയാടിയിരിക്കുകയാണ്. രവീന്ദ്ര ജഡേജയും കെ എല്‍ രാഹുലും പരിക്കിനെത്തുടര്‍ന്ന് രണ്ടാം ടെസ്റ്റിന് ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാവും. ഇന്ത്യ ഏത് തരം പിച്ചാവും രണ്ടാം ടെസ്റ്റില്‍ പരിഗണിക്കുകയെന്നതാണ് പ്രധാന ചോദ്യം.

ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ സ്പിന്‍ പിച്ചൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്. നാല് സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അങ്ങനെ വരുമ്പോള്‍ ഇന്ത്യ പ്ലേയിങ് 11ല്‍ വലിയ മാറ്റങ്ങള്‍ വരുത്തിയേക്കും. ഇന്ത്യ ശുബ്മാന്‍ ഗില്ലിനേയും ശ്രേയസ് അയ്യരേയും പുറത്തിരുത്തണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും തുടരുമെന്നാണ് ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍ പറയുന്നത്.

ശുബ്മാന്‍ ഗില്‍ സമീപകാലത്തെ ടെസ്റ്റ് മത്സരങ്ങളിലെല്ലാം ഫ്‌ളോപ്പായിരുന്നു. അവസാന 10 ടെസ്റ്റ് ഇന്നിങ്‌സില്‍ ഒരു തവണയാണ് 30ന് മുകളില്‍ സ്‌കോര്‍ നേടാന്‍ ശുബ്മാന് സാധിച്ചത്. ഹൈദരാബാദ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഡെക്കിനാണ് താരം പുറത്തായത്. എന്നാല്‍ പ്രതിഭാശാലിയായ ശുബ്മാന്‍ ഗില്ലിനെ പെട്ടെന്ന് തഴയാന്‍ ഇന്ത്യ തയ്യാറായേക്കില്ല. ക്ലാസിക് ശൈലിയില്‍ കളിക്കുന്ന ഗില്‍ മൂന്നാം നമ്പറില്‍ത്തന്നെ തുടരുമെന്നാണ് ലഭിക്കുന്ന വിവരം.

rohit sharma, yashasvi jaiswal

നാലാം നമ്പറില്‍ ഇന്ത്യക്കൊപ്പം വിരാട് കോലിയും കെ എല്‍ രാഹുലുമില്ല. അതുകൊണ്ടുതന്നെ ഇന്ത്യ രജത് പാട്ടീധാര്‍, സര്‍ഫറാസ് ഖാന്‍ എന്നിവരിലൊരാളെ പരിഗണിച്ചേക്കും. ലഭിക്കുന്ന സൂചന പ്രകാരം രജത് പാട്ടീധാറിനാവും അവസരം ലഭിക്കുക. സര്‍ഫറാസ് അരങ്ങേറ്റത്തിനായി കാത്തിരിക്കണം. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തുനിന്ന് കെ എസ് ഭരത്തിനെ മാറ്റിയേക്കില്ല. ഒന്നാം ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ചവെക്കാന്‍ ഭരത്തിനായിരുന്നു.

നാല് സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിക്കുന്നത് മികച്ച തീരുമാനമായിരിക്കുമെന്ന് പറയാം. ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ നിരാശപ്പെടുത്തിയതാണ് തിരിച്ചടിയായത്. എന്നാല്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മികവില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. ഇംഗ്ലണ്ട് ബാറ്റിങ് നിരക്ക് സ്പിന്‍ ദൗര്‍ബല്യവുമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ നാല് സ്പിന്നര്‍മാരെ പ്ലേയിങ് 11ലേക്ക് പരിഗണിക്കാവുന്നതാണ്. ആര്‍ അശ്വിന്‍ ഇന്ത്യയുടെ നട്ടെല്ലായി സ്പിന്‍ നിരയിലുണ്ടാവും.

ഓള്‍റൗണ്ട് പ്രകടനത്തോടെ കസറാന്‍ അക്ഷര്‍ പട്ടേലും വേണം. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അക്ഷറിന് ജോലിഭാരം കൂടും. ജഡേജയുടെ വിടവ് ബാറ്റിങ്ങില്‍ പ്രതിഫലിക്കാതിരിക്കാന്‍ ഇന്ത്യ അക്ഷര്‍ പട്ടേലിനേയും പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തേണ്ടതാണ്. എന്നാല്‍ ഇവരുടെയെല്ലാം ഏറെക്കുറെ ഒരേ ശൈലിയാണ്. അതുകൊണ്ടുതന്നെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനേയും പ്ലേയിങ് 11ലേക്ക് പരിഗണിക്കേണ്ടതാണ്. പേസ് ബൗളര്‍ മുഹമ്മദ് സിറാജിനെ ഇന്ത്യ പരിഗണിക്കേണ്ട.

ആദ്യ മത്സരത്തില്‍ നിറം മങ്ങിയ സിറാജില്‍ നിന്ന് രണ്ടാം മത്സരത്തിലും അത്ഭുതം പ്രതീക്ഷിക്കാനാവില്ല. അതേ സമയം ജസ്പ്രീത് ബുംറ ഏത് മൈതാനത്തും തിളങ്ങാന്‍ ശേഷിയുള്ളവനാണ്. അതുകൊണ്ടുതന്നെ അദ്ദേഹം ടീമില്‍ തുടരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്. ഇംഗ്ലണ്ട് നിരയില്‍ പരിക്കേറ്റ സ്പിന്നര്‍ ജാക്ക് ലീച്ച് ഉണ്ടാവില്ല. ഇത് മുതലാക്കാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Thursday, February 1, 2024, 10:06 [IST]
Other articles published on Feb 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+