ഓവല്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് ഇന്നു ആരംഭിക്കാനിരിക്കെ ടീം സെലക്ഷന്റെ കാര്യത്തില്‍ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ടീമിനെ ജയിപ്പിക്കാന്‍ ശേഷിയുള്ള ബൗളറായ കുല്‍ദീപ് യാദവിനെ പ്ലെയിങ് ഇലവനില്‍ നിന്നും തുടര്‍ച്ചയായി അവഗണിക്കുന്നതില്‍ രോഷം പ്രകടിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.
ഇന്ത്യന്‍ സംഘത്തിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് ആദ്യ ടെസ്റ്റ് മുതല്‍ കാഴ്ചക്കാരനായി പുറത്തിരിക്കുകയാണ്. കഴിഞ്ഞ നാലു ടെസ്റ്റിലും വാട്ടര്‍ബോയ് ഒതുക്കപ്പെട്ട അദ്ദേഹത്തിനു അവസാന കളിയിലും അവസരം ലഭിച്ചേക്കില്ലെന്നാണ് പുറത്തു വരുന്ന സൂചനകള്‍. പകരം സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിന് ഒരു അവസരം കൂടി നല്‍കിയേക്കുമെന്നാണ് വിവരം.

ബാറ്റിങ് നിരയെ വിശ്വസിക്കണം
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ തന്റെ ബാറ്റിങ് ലൈനപ്പിനെ വിശ്വസിക്കണമെന്നും ഇതു ഇല്ലാത്തതു കാരണമാണ് ഓള്‍റൗണ്ടര്‍മാരെ കൂടുതലായി ഉള്‍പ്പെടുത്തുന്നതെന്നും സഞ്ജയ് മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിസ സമയഘങ്ങളില്‍ ചില ബാറ്റര്‍മാരുടെ ഫോമില്‍ നിങ്ങള്‍ ആകൃഷ്ടരായേക്കും. കാരണം വാഷിങ്ടണ്‍ സുന്ദര്‍ ഒരു ടെസ്റ്റില്‍ അഞ്ചാം നമ്പറില്‍ കളിക്കുമെന്നു ആരെങ്കിലും നേരത്തേ ചിന്തിച്ച് കാണുമോ? ആറാം നമ്പറില്‍ ഒരു യഥാര്‍ഥ ബാറ്ററെപ്പോലെയാണ് രവീന്ദ്ര ജഡജേയും കളിച്ചത്. പക്ഷെ റിഷഭ് പന്ത് ഇപ്പോള്‍ ടീമില്‍ ഇല്ലെങ്കിലും തങ്ങളുടെ ബാറ്റിങ് ലൈനപ്പിനെ ഇന്ത്യ വിശ്വസിച്ചേ തീരൂ.
കുല്‍ദീപ് യാദവ് പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്തുകയും വേണം. കുല്‍ദീപ് ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിന്റെ ഭാഗമായിരുന്നെങ്കിലെന്നു നിങ്ങള്‍ സങ്കല്‍പ്പിച്ചേക്കാവുന്ന ഒരുപാട് നിമിഷങ്ങള്‍ ഈ പരമ്പരയില്‍ ഉണ്ടായിട്ടുണ്ടാവുമെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.
ഇംപാക്ടുണ്ടാക്കുന്ന താരം
കളിയില്‍ വലിയ രീതിയില്‍ ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്ന താരമാണ് കുല്‍ദീപ് യാദവെന്നു സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നു. ഇന്ത്യക്കു കളിയില്‍ ഒരു വ്യത്യാസമുണ്ടാക്കാനും ജയിക്കാനും കഴിയുന്ന നിമിഷങ്ങളെ കുറിച്ച് നമ്മള്‍ സംസാരിച്ചു കഴിഞ്ഞു. അവിടെയാണ് കുല്‍ദീപ് യാദവ് വളരെ പ്രധാനപ്പെട്ട താരമായി മാറുക. അതുകൊണ്ടു തന്നെ കുല്‍ദീപ് ടീമിലേക്കു വരികയും ശര്‍ദ്ദുല്‍ ടാക്കൂര്‍ പുറത്തു പോവുകയും വേണം.
പക്ഷെ ഞാന്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ഓവല്‍ ടെസ്റ്റില്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ ഇന്ത്യക്കായി കളിക്കുമെന്നാണ്. ഇന്ത്യന്‍ കോച്ച് ഗൗഗം ഗംഭീറിനെ നന്നായി അറിയുന്നവരില്‍ നിന്നാണ് ഇക്കാര്യം കേള്‍ക്കുന്നത്. പക്ഷെ എന്നെ സംംബന്ധിച്ച് കുല്‍ദീപിനെ കളിപ്പിക്കുകയെന്നത് അധികം ആലോചിക്കേണ്ട ഒരു കാര്യമല്ലെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

ആരാണ് തീരുമാനിക്കുന്നത്?
ഇന്ത്യന്‍ പ്ലെയിങ് ഇലവന്റെ കാര്യത്തില്‍ ആരുടേതാണ് അന്തിമ കോളെന്നു രോഷത്തോടെ ചോദിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍. കുല്‍ദീപ് യാദവ് ഒരു ടെസ്റ്റില്‍ പോലും കളിക്കാതെ അഞ്ചു മല്‍സരങ്ങളുടെ ഈ പരമ്പര അവസാനിപ്പിക്കുകയാണെങ്കില്‍ അതു വലിയ നാണക്കേടായി മാറും.
ബൗളര്‍മാര്‍ക്കു പകരം ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ബൗളര്‍മാരെ കളിപ്പിക്കുന്നവ ഗൗതം ഗംഭീറിന്റെ തിയറിയുടെ ഫാനല്ല താനെന്നും അദ്ദേഹം തുറന്നടിക്കുന്നു. പ്ലെയിങ് ഇലവന്‍ തീരുമാനിക്കുന്നതില്‍ ആരാണ് യഥാര്‍ഥത്തില്‍ വലിയ കോളുകള്‍ എടുക്കുന്നതെന്നു നമ്മള്‍ ഒരിക്കലുമറിയില്ല.
അതു ക്യാപ്റ്റനാണോ, അതോ കോച്ചോ? സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന് (അജിത് അഗാര്‍ക്കര്‍) ഇതില്‍ പ്രധാന റോളുണ്ടായിരിക്കും. പക്ഷെ ഗൗതം ഗംഭീറിനായിരിക്കും ഏറ്റവും ശക്തമായ റോളെന്നു പറയേണ്ടി വരും. കാരണം ഇതേ രീതി തന്നെയാണ് ഓസ്‌ട്രേലിയയിലും നമ്മള്‍ കണ്ടത്.
ചില സമയങ്ങളില്‍ സെലക്ഷന്‍ പാളുമ്പോള്‍ എല്ലാവരുടെയും അഭിപ്രായം തെറ്റാണെന്നു തെളിയിക്കാന്‍ ഒരു താരത്തെ വീണ്ടും കളിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. ഒരു താരത്തിന്റെ രണ്ടാമത്തെ കഴിവ് നോക്കി ടീമിലെടുക്കുന്ന ഈ സമീപനത്തോടു ഞാന്‍ ഒരിക്കലും യോജിക്കുന്നില്ല.
ശര്‍ദ്ദുല്‍ ടാക്കൂര്‍ വീണ്ടും കളിക്കുകയാണെങ്കില്‍ അവന്‍ വാഷിങ്ടണ്‍ സുന്ദറിനെപ്പോലെയൊരു പ്രകടനം നടത്തുെന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുക. കുല്‍ദീപ് യാദവ് കളിച്ചില്ലെങ്കില്‍ അതു തീര്‍ച്ചയായും നിര്‍ഭാഗ്യകരമാണെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.