Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇംഗ്ലീഷ് ജേര്‍ണലിസ്റ്റ് മുങ്ങി? രോഹിത്തായി ഗില്‍!! വന്‍ പരിഹാസം, കാരണം ആ ചോദ്യം

എജ്ബാസ്റ്റണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റനുമില്ലാത്ത അപൂര്‍വ്വ റെക്കോര്‍ഡുായി ചരിത്രം കുറിച്ചിരിക്കുകയാണ് യുവ നായകന്‍ ശുഭ്മന്‍ ഗില്‍. എജ്ബസ്റ്റണില്‍ ടെസ്റ്റ് വിജയിച്ച ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് 25കാരന്‍ സ്വന്തമാക്കിയത്. നേരത്തേ ഇവിടെ കളിച്ച എട്ടു ടെസ്റ്റുകൡ ഏഴിലും ഇന്ത്യ തോറ്റിരുന്നു. ഒന്നാവട്ടെ സമനിലയിലും കലാശിക്കുകയായിരുന്നു.

അതുതൊണ്ടു തന്നെ ഗില്ലിന്റെ യുവ ടീമിനു ആരും കാര്യമായ സാധ്യതയും കല്‍പ്പിച്ചില്ല. എന്നാല്‍ എല്ലാ പ്രവചനങ്ങളും തെറ്റിച്ചാണ് ഇംഗ്ലണ്ടിനെ ഇന്ത്യ മലര്‍ത്തിയടിച്ചത്. ഈ ടെസ്റ്റിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഇംഗ്ലീഷ് ജേര്‍ണലിസ്റ്റിനെ ട്രോളുകയും ചെയ്തിരിക്കുകയാണ് ഗില്‍. ഇതിന്റെ കാരണത്തെക്കുറിച്ചറിയാം.

SHUBMAN GILL

രോഹിത്തിനെ അനുകരിച്ച് ഗില്‍

ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ക്യാപ്റ്റനും ഇതിഹാസ താരവുമായ രോഹിത് ശര്‍മയെ അനുകരിക്കുന്ന തരത്തിലായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ശുഭ്മന്‍ ഗില്ലിന്റെ സംസാരം. കാരണം നേരത്ത രോഹിൃത്താണ് വാര്‍ത്താ സമ്മേളനങ്ങളില്‍ കുറിക്കു കൊള്ളുന്ന മറുപടികളും മറു ചോദ്യങ്ങളുമായി എല്ലാവരെയും രസിപ്പിക്കാറുള്ളത്.

ഗില്ലും അതു തന്നെയാണ് ഇത്തവണ ചെയ്തത്. ഈ ടെസ്റ്റിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ എജ്ബാസ്റ്റണിലെ ഇന്ത്യയുടെ മോശം റെക്കോര്‍ഡിനെക്കുറിച്ച് ഒരു ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകന്‍ ഗില്ലിനോടു ചോദിച്ചിരുന്നു. അന്നു ഇതേക്കുറിച്ച് ചോദിച്ച് തങ്ങളെ സംശയിച്ച മാധ്യമപ്രവര്‍ത്തകനെ ഇത്തവണ വാര്‍ത്താസമ്മേളനത്തില്‍ ഗില്‍ തിരക്കുകയായിരുന്നു.

എന്റെ പ്രിയപ്പെട്ട ജേര്‍ണലിസ്റ്റിനെ കാണാന്‍ സാധിക്കുന്നില്ല. അദ്ദേഹം എവിടെപ്പോയി? എനിക്കു അദ്ദേഹത്തെയൊന്നു കാണാന്‍ ആഗ്രഹമുണ്ട് എന്നായിരുന്നു കളിയാക്കിക്കൊണ്ടുള്ള ഗില്ലിന്റെ വാക്കുകള്‍. പക്ഷെ അന്നു വാര്‍ത്താസമ്മേളനത്തില്‍ േെക്കാര്‍ഡിനെ കുറിച്ച് പരിഹാസ രൂപേണ ചോദിച്ച ഈ മാധ്യമപ്രവര്‍ത്തകന്‍ ഇതില്‍ പങ്കെടുത്തില്ലെന്നാണ് വ്യക്തമാവുന്നത്.

ഇതു ബെസ്റ്റ് ടീം

ഇതുവരെയുള്ള ചരിത്രത്തിലും സ്റ്റാറ്റ്‌സുകളിലുമൊന്നും താന്‍ വിശ്വസിക്കുന്നില്ലെന്നു ശുഭ്മന്‍ ഗില്‍ വ്യക്തമാക്കി. എനിക്കു ചരിത്രത്തിലും സ്റ്റാറ്റ്‌സിലുമൊന്നും വിശ്വാസമില്ലെന്നു ഈ ടെസ്റ്റിനു മുമ്പ് തന്നെ പറഞ്ഞിട്ടുള്ള കാര്യമാണ്. കഴിഞ്ഞ 56 വര്‍ഷമോ, അതില്‍ കൂടുതലോ ആയി നമ്മള്‍ ഇവിടെ (എജ്ബാസ്റ്റണ്‍) ഒമ്പതു ടെസ്റ്റുകളിലാണ് കളിച്ചിട്ടുള്ളത്. വ്യത്യസ്ത ടീമുകളാണ് നേരത്തേ ഇവിടെയെത്തിയത്.

എന്നാല്‍ ഇംഗ്ലണ്ടിലെത്തിയതില്‍ ഏറ്റവും ബെസ്റ്റ് ഞങ്ങളുടേതാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ക്കു അവരെ തോല്‍പ്പിക്കാനും ഇവിടെ പരമ്പര വിജയിക്കാനുമുള്ള ശേഷിയുമുണ്ട്. തുടര്‍ന്നും ശരിയായ തീരുമാനങ്ങളെടുക്കുകയും പോരാട്ടം തുടരുകയും ചെയ്താല്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന ഒരു പരമ്പരയായി ഇതു മാറുമെന്നു താന്‍ കരുതുന്നതായും ഗില്‍ കൂട്ടിച്ചേര്‍ത്തു.

SHUBMAN GILL

റെക്കോര്‍ഡ് വിജയം

എജ്ബാസ്റ്റണിലെ കന്നി ടെസ്റ്റ് വിജയം മാത്രമല്ല, രണ്ടാം ടെസ്റ്റിലെ ഗംഭീര ജയത്തോടെ മറ്റു ചില വമ്പന്‍ റെക്കോര്‍ഡുകളും ഇന്ത്യ കുറിച്ചിരുന്നു. വിദേശത്തു റണ്‍സിന്റെ അടിസ്ഥാനത്തില്‍ എക്കാലത്തെയും വലിയ ജയം കൂടിയാണ് എജ്ബാസ്റ്റണില്‍ ഇന്ത്യ കുറിച്ചത്.

നേരത്തേ വെസ്റ്റ് ഇന്‍ഡീസിനെ അവരുടെ നാട്ടില്‍ 2019ലെ ടെസ്റ്റില്‍ 318 റണ്‍സിനു തകര്‍ത്തതായിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വിജയം. ഇതാണ് ശുഭ്മന്‍ ഗില്ലു സംഘവും 336 റണ്‍സിന്റെ കൂറ്റന്‍ വിജയവുമായി തിരുത്തിയത്. ഇതില്‍ നിര്‍ണായക പങ്കുവഹിച്ചത് നായകന്‍ ഗില്‍ തന്നെയാണ്. ആദ്യ ഇന്നിങ്‌സില്‍ ഡബിള്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറിയും നേടിയ അദ്ദേഹം റണ്‍മഴ തന്നെ പെയ്യിച്ചു.

ഒന്നാമിന്നിങ്‌സില്‍ 269 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. രണ്ടാമിന്നിങ്‌സിലാവട്ടെ 161 റണ്‍സും താരം സ്‌കോര്‍ ചെയ്തു. ഇതോടെ ഒരു ടെസ്റ്റില്‍ 400ന് മുകൡ റണ്‍സടിച്ച ആദ്യ ക്യാപ്റ്റമെന്ന വമ്പന്‍ റെക്കോര്‍ഡും ഗില്ലിന്റെ പേരിലായിരുന്നു.

Story first published: Monday, July 7, 2025, 12:58 [IST]
Other articles published on Jul 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+