Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സായ് ഡെക്കായതിനു കാരണം ഗില്ലും ഗംഭീറും!! എന്തിന് അതു ചെയ്തു? വിമര്‍ശിച്ച് പോണ്ടിങ്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ യുവതാരം സായ് സുദര്‍ശന്‍ ഫ്‌ളോപ്പായതില്‍ ക്യാപ്റ്റനെയും കോച്ചിനെയും കുറപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ്. ശുഭ്മന്‍ ഗില്ലും ഗൗതം ഗംഭീറും കാരണമാണ് സായ്ക്കു ഇങ്ങനെയൊരു തിരിച്ചടി നേരിടേണ്ടി വന്നതെന്നു അദ്ദേഹം പറയുന്നു. ക്രിസ് വോക്‌സെറിഞ്ഞ ആദ്യ ഓവറില്‍ ഗോള്‍ഡന്‍ ഡെക്കായാണ് സായ്ക്കു ക്രീസ് വിടേണ്ടി വന്നത്.

അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ ഡെക്ക് കൂടിയാണിത്. നേരത്തേ ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ നടന്ന ആദ്യ ടെസ്റ്റിലൂടെയാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ സായ് അരങ്ങേറിയത്. പക്ഷെ ഡെക്കായി അദ്ദേഹത്തിനു ക്രീസ് വിടേണ്ടി വരികയായിരുന്നു. ഇപ്പോള്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ രണ്ടാമിന്നിങ്‌സിലും സായ്ക്കു സമായമായ നാണക്കേട് തന്നെ സംഭവിച്ചിരിക്കുകയാണ്.

SAI SUDHARSAN

സായിയെ പിന്തുണച്ച് പോണ്ടിങ്

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ നാലാദിനത്തിലെ കളി പൂര്‍ത്തിയായ ശേഷമാണ് സ്‌കൈ സ്‌പോര്‍ട്‌സിനോടു സംസാരിക്കവെ സായ് സുദര്‍ശനെ റിക്കി പോണ്ടിങ് പിന്തുണച്ചത്. അതോടൊപ്പം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, കോച്ച് ഗൗതം ഗംഭീര്‍ എന്നിവരെ വിമര്‍ശിക്കുകയും ചെയ്തു.

ലീഡ്‌സിലെ ആദ്യടെസ്റ്റിലൂടെ അരങ്ങേറിയ സായിയെ തുടര്‍ന്നുള്ള രണ്ടു മല്‍സറങ്ങളിലും ഇന്ത്യ പുറത്തിരുത്തിയിരുന്നു. ഇതു താരത്തിനു മേല്‍ ആന്തരിക സമ്മര്‍ദ്ദമുണ്ടാക്കിയെന്നാണ് പോണ്ടിങിന്റെ വിലയിരുത്തല്‍.

ഈ തരത്തില്‍ കന്നി ടെസ്റ്റിനു ശേഷം പുറത്താക്കപ്പെടുമ്പോള്‍ ആന്തരിക സമ്മര്‍ദ്ദമുണ്ടാവും. ഒരു യുവതാരത്തിനു ആവശ്യമില്ലാത്ത സമ്മര്‍ദ്ദമാണിത്. അല്ലെങ്കില്‍ വരുന്ന ഒരാള്‍ക്കു ഇനിയുമൊരു അവസരം തനിക്കു ലഭിക്കുമോയെന്നു നോക്കേണ്ട ആവശ്യമില്ല.

ആദ്യ ടെസ്റ്റില്‍ സായ് സുദര്‍ശനെ കളിപ്പിക്കാമെന്ന കോളെടുത്ത ശേഷം പിന്നീടുള്ള രണ്ടു മല്‍സരങ്ങളില്‍ ഒഴിവാക്കി. ഒടുവില്‍ വീണ്ടും അവനിലേക്കു തന്നെ അവര്‍ തിരികെ പോവുകയും ചെയ്തു. അതാണ് തന്നെ ശരിക്കും ആശ്ചര്യപ്പെടുത്തിയതെന്നും പോണ്ടിങ് വ്യക്തമാക്കി.

സായ് പ്രതിഭയുള്ള ക്രിക്കറ്റര്‍ തന്നെയാണെന്നും ഇതു പോലെയുള്ള യുവതാരങ്ങള്‍ നന്നായി പെര്‍ഫോം ചെയ്യണമെങ്കില്‍ ക്യാപ്റ്റനില്‍ നിന്നും ടീം മാനേജ്‌മെന്റില്‍ നിന്നും പിന്തുണയും ഉറപ്പുമെല്ലാം ആവശ്യമാണെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.

സായ് മികച്ച താരം

സായ് സുദര്‍ശന്റെ കഴിവിനെ കുറിച്ച് തനിക്കു സംശയമൊന്നുമില്ലെന്നാണ് റിക്കി പോണ്ടി പറയുന്നത്. പക്ഷെ ടീം മാനേജ്‌മെന്റില്‍ നിന്നും മതിയായ പിന്തുണ ലഭിച്ചാല്‍ മാത്രമേ പ്രതിഭയോടു നീതി പുലര്‍ത്താന്‍ കഴിയൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു യുവതാരത്തെ സംബന്ധിച്് നിങ്ങളുടെ ക്യാപ്റ്റനില്‍ നിന്നും കോച്ചുമാരില്‍ നിന്നും ഒരു ഉറപ്പ് ആവശ്യമാണ്.

SAI SUDHARSAN

നിന്നെ ഞങ്ങള്‍ ഇപ്പോള്‍ ടീമിലെടുക്കുകയാണെന്നും അവസരങ്ങള്‍ നല്‍കുമെന്നും നീ എങ്ങനെ പെര്‍ഫോം ചെയ്യുമെന്നു ഞങ്ങള്‍ നോക്കുമെന്നും അയാളെ അറിയിക്കണം. സായ് സുദര്‍ശനു ഭാവിയില്‍ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ തനിക്കു സംശയമില്ലെന്നും പോണ്ടിങ് വ്യക്തമാക്കി.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി നടത്തിയ വലിയ റണ്‍വേട്ടയാണ് സായ് സുദര്‍ശനെ ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്തിച്ചത്. 700ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം ടോപ്‌സ്‌കോറര്‍ക്കുളള ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയിരുന്നു. പക്ഷെ ടെസ്റ്റില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ഈ ഫോം ഇനിയും പുറത്തെടുക്കാന്‍ സായിക്കായിട്ടില്ല. അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഡെക്കായ അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ 30 റണ്‍സും നേടി.

പക്ഷെ അടുത്ത രണ്ടു ടെസ്റ്റിലും സായിയെ പുറത്തിരുത്തിയ ഇന്ത്യ പകരം കരുണ്‍ നായരെ കളിപ്പിക്കുകയായിരുന്നു. പക്ഷെ അദ്ദേഹത്തിന പ്രതീക്ഷിതച്ച പ്രകടനം നടത്താാന്‍ കഴിയാതെ പോയതോടെ നാലാമങ്കത്തില്‍ സായിയെ തിരികെ വിളിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 61 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററാവാനും സായിക്കു കഴിഞ്ഞു. അതിനു പിന്നാലെയാണ് രണ്ടാമിന്നിങ്‌സില്‍ നിരാശപ്പെടുത്തിയിരിക്കുന്നത്.

Story first published: Sunday, July 27, 2025, 11:04 [IST]
Other articles published on Jul 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+