Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലി-ശാസ്ത്രിയുടെ തന്ത്രം കോപ്പിയടയിക്കാന്‍ ഗില്ലും ഗംഭീറും!! പ്ലാന്‍ ഇങ്ങനെ

എഡ്ബാസ്റ്റണ്‍: ഇംഗ്ലണ്ടുമായി ലീഡ്‌സില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നേരിട്ട പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഗെയിം പ്ലാന്‍ മാറ്റാനൊരുങ്ങുകയാണ് ടീം ഇന്ത്യ. ലീഡ്‌സിലെ ഒന്നാമങ്കത്തില്‍ അഞ്ചു വിക്കറ്റിനാണ് ഇന്ത്യ കീഴടങ്ങിയത്. കളിയുടെ ഭൂരിഭാഗവും നിയന്ത്രണം ഇന്ത്യയുടെ പക്കലായിരുന്നു. പക്ഷെ അതു വിജയമാക്കി മാറ്റിയെടുക്കാന്‍ ശുഭ്മന്‍ ഗില്ലിനായില്ല.

ഗെയിം പ്ലാനുകളില്‍ സംഭവിച്ച ചില പിഴവുകളാണ് ഇന്ത്യന്‍ പരാജയത്തിനു വഴിയൊരുക്കിയത്. അതുകൊണ്ടു തന്നെ രണ്ടാം ടെസ്റ്റില്‍ ഇതില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് ഗില്ലും ഗൗതം ഗംഭീറും. വിരാട് കോലി- രവി ശാസ്ത്രി ജോടി നേരത്തേ പരീക്ഷിച്ച് വിജയം കണ്ട അത് തന്ത്രമാണ് ഇവരും പരീക്ഷിച്ചേക്കുകയെന്നാണ് സൂചനകള്‍.

gill GAMBHIR

ലീഡ്‌സിലെ മണ്ടത്തരം

ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം സീം ബൗളിങ് ഓള്‍റൗണ്ടറായ ശര്‍ദ്ദുല്‍ ടാക്കൂറിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയെന്നതാണ്. ഈ ടെസ്റ്റിലേത് ബാറ്റിങ് സൗഹൃദ വിക്കറ്റായിരിക്കുമെന്നു പിച്ച് ക്യുറേറ്റര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരിക്കുന്നതാണ്. മല്‍സരം പുരോഗമിക്കവെ പിച്ച് കൂടുതല്‍ ഡ്രൈ ആയി മാറുമെന്നും അതു സ്പിന്നര്‍മാരെു തുണയ്ക്കുമെന്നും വ്യക്തമായിരുന്നു.

എന്നിട്ടും നാലാമത്തെ സീമറായി ശര്‍ദ്ദുലിനെ കളിപ്പിക്കുകയെന്ന അബദ്ധമാണ് ഇന്ത്യ കാണിച്ചത്. രണ്ടിന്നിങ്‌സുകളിലും അദ്ദേഹത്തിനു ബൗളിങില്‍ ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞതുമില്ല. ഇന്ത്യന്‍ ടീം ആകെയെറിഞ്ഞ 182.4 ഓവറുകളില്‍ 16 ഓവര്‍ മാത്രമേ ശര്‍ദ്ദുലിനെ ബൗളിങില്‍ ഇന്ത്യ പരീക്ഷിച്ചുള്ളൂ. 5.56 എന്ന മോശം ഇക്കോണമി റേറ്റില്‍ നേടിയത് വെറും രണ്ടു വിക്കറ്റുകള്‍ മാത്രം.

1673 റണ്‍സാണ് ലീഡ്‌സ് ടെസ്റ്റില്‍ ഇരുടീമുകളും കൂടി വാരിക്കൂട്ടിയത്. വീണതാവട്ടെ 35 വിക്കറ്റുകള്‍ മാത്രം. ഇക്കാര്യം പരിഗണിക്കുമ്പോള്‍ ശര്‍ദ്ദുലിനെയല്ല, മറിച്ച് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായു കുല്‍ദീപ് യാദവായിരുന്നു ഈ ടെസ്റ്റില്‍ ടീമിനു ബെസ്റ്റ് ഓപ്ഷന്‍. മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നര്‍ ആര്‍ അശ്വിന്‍ ഇക്കാര്യം ടെസ്റ്റിനു മുമ്പ് തന്നെ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

കോലി- ശാസ്ത്രി കോംബോയുടെ തന്ത്രം

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സുവര്‍ണ കാലമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നത് വിരാട് കോലി- രവി ശാസ്ത്രി യുഗമാണ്. നാട്ടിലും പുറത്തും ഇന്ത്യന്‍ ടീം അത്രയുമധികം വിജയങ്ങള്‍ കൊയ്ത മറ്റൊരു കാലം അതിനു മുമ്പുണ്ടായിട്ടില്ല. അന്നു അവര്‍ പരീക്ഷിച്ച തന്ത്രം ഗൗതം ഗംഭീര്‍- ശുഭ്മന്‍ ഗില്‍ ജോടി ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ കോപ്പിയടിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

KOHLI SHASTRI

വാലറ്റം അല്‍പ്പം ദുര്‍ബലമായാലും കോലിയും ശാസ്ത്രിയും അതു അത്ര കാര്യമാക്കിയിരുന്നില്ല. ടെസ്റ്റില്‍ അഞ്ചു മുന്‍നിര ബൗളര്‍മാരെ കളിപ്പിക്കുകയെന്ന തന്ത്രമാണ് അവര്‍ കൂടുതലായും പരീക്ഷിച്ചിരുന്നത്. ആ ഗെയിം പ്ലാന്‍ വിജയവും കണ്ടിരുന്നു. ഭൂരിഭാഗം ടെസ്റ്റുകളിലും രണ്ടിന്നിങ്‌സുകളിലും എതിര്‍ ടീമിനെ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യയെ സഹായിച്ചതും ഇതു തന്നെയാണ്.

പക്ഷെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ നാലു സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെ മാത്രമേ ഗില്ലും ഗംഭീറും പരീക്ഷിച്ചുള്ളൂ. ബാറ്റിങില്‍ കൂടുതല്‍ ആഴം നല്‍കുന്നതിനായി അഞ്ചാമനായി ഓള്‍റൗണ്ടറായ ശര്‍ദ്ദുല്‍ ടാക്കൂറിനെയും ഇന്ത്യ കളിപ്പിക്കുകയായിരുന്നു.

ഈ ഗെയിം പ്ലാന്‍ അമ്പെ പരാജയമായി മാറി. ബാറ്റിങില്‍ ആഴം കൂട്ടാനായില്ലെന്നു മാത്രമല്ല, ബൗളിങിലെ മൂര്‍ച്ചയും കുറയുകയായിരുന്നു. എഡ്ബാസ്റ്റണിലെ അടുത്ത ടെസ്റ്റിലും ഈ അബദ്ധം ആവര്‍ത്തിക്കാതിരിക്കാനായിരിക്കും ഇനി ഇന്ത്യയുടെ ശ്രമം.

Story first published: Sunday, June 29, 2025, 9:51 [IST]
Other articles published on Jun 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+