Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ജയിച്ചിട്ടും ഗവാസ്‌കര്‍ കലിപ്പില്‍!! ഗംഭീര്‍ അതു ചെയ്‌തേ തീരൂ, ആ വാക്ക് ഇനി പാടില്ല

ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ചരിത്രവിജയം ലോകമെമ്പാടുമുള്ള ആരാധകര്‍ ആഘോഷിക്കുമ്പോഴും മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ അല്‍പ്പം രോഷത്തില്‍ തന്നെയാണ്. ഇന്ത്യന്‍ ടീം കോച്ച് ഗൗതം ഗംഭീര്‍ ഒരു കാര്യം ഉടനെ ചെയ്യേണ്ടത് ആവശ്യമാണെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ജോലിഭാരമെന്നത് വെറുമൊരു മിത്താണെന്നും അതിനെ മുഹമ്മദ് സിറാജ് ഇപ്പോള്‍ പൊളിച്ചിരിക്കുകാണെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ഏറെ നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ആറു റണ്‍സിന്റെ ത്രസിപ്പിക്കുന്നു വിജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്.

ഇതിനു നിര്‍ണായക പങ്കുവഹിച്ചതാവട്ടെ രണ്ടിന്നിങ്‌സുകളിലായി ഒമ്പതു വിക്കറ്റുകളെടുത്ത സിറാജാണ്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ കൂടാതെ പരമ്പരയിലെ മുഴുവന്‍ ടെസ്റ്റുകളിലും കളിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം,

SUNILGAVASKAR

ജോലിഭാരമെന്ന് ഇനി പറയരുത്

ജോലിഭാരമെന്നു ചൂണ്ടിക്കാട്ടി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയടക്കമുള്ള ചില കളിക്കാര്‍ക്കു ഇടയ്ക്കിടെ ബ്രേക്ക് നല്‍കുന്ന ഇന്ത്യന്‍ ടീമിലെ പ്രവണതയെയാണ് സുനില്‍ ഗവാസ്‌കര്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. അതോടൊപ്പം അഞ്ചു ടെസ്റ്റുകളിലും കളിക്കുകയും ഒരുപാട് ഓവറുകള്‍ ബൗള്‍ ചെയ്യുകയും ചെയ്ത മുഹമ്മദ് സിറാജിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഒമ്പതു ഇന്നിങ്‌സുകളിലായി 185.3 ഓവറുകള്‍ സിറാജ് ബൗള്‍ ചെയ്തിരുന്നു. രണ്ടു ടീമുകളെയുമെടുത്താല്‍ ഓവര്‍ എറിഞ്ഞ മറ്റൊരു താരവുമില്ലെന്നു കാണാം.

ജോലിഭാരമെന്നത് വെറുമൊരു മിത്താണെന്നും ശാരീരികമല്ല, മറിച്ച് മാനസികമായ ഒരു കാര്യമാണ് ഇതെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. ബൗളര്‍മാരാണ് കളി ജയിപ്പിക്കാറുള്ളതെന്നു എല്ലായ്‌പ്പോഴും പറയാറുള്ള കാര്യമാണ്. പക്ഷെ മറ്റൊരു പ്രധാനപ്പെട്ട കാര്യം നിങ്ങള്‍ റണ്‍സ് കൂടി നേടേണ്ടതുണ്ട് എന്നതാണ്. ഇന്ത്യ മതിയായ റണ്‍സ് നേടാത്തതു കാരണമാണ് ഈ പരമ്പരയിലെ രണ്ടു ടെസ്റ്റുകൡ തോല്‍ക്കുകയും ചെയ്തത്.

മുഹമ്മദ് സിറാജ് ഹൃദയം കൊണ്ടാണ് പന്തെറിഞ്ഞതെന്നു ഞാന്‍ കരുതുന്നു. ജോലിഭാരമൈന്ന കാര്യത്തെ അദ്ദേഹം തകര്‍ക്കുകയും ചെയ്തു. ജോലിഭാരമെന്ന ആ വാക്ക് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഡിക്ഷനറിയില്‍ നിന്നു മാറ്റുമെന്നാണ് എന്റെ പ്രതീക്ഷ. ഞാന്‍ ദീര്‍ഘകാലമായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണിത്.

തുടര്‍ച്ചയായി അഞ്ചു ടെസ്റ്റുകളില്‍ അവന്‍ (മുഹമ്മദ് സിറാജ്) നോണ്‍ സ്‌റ്റോപ്പായി 6 ഓവര്‍, ഏഴ് ഓവര്‍, എട്ടോവര്‍ സ്‌പെല്ലുകള്‍ എറിഞ്ഞു കൊണ്ടേയിരുന്നു. കാണം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ അതാഗ്രഹിക്കുകയും ചെയ്തു. രാജ്യവും അവനില്‍ നിന്നും പ്രതീക്ഷിച്ചു. നമ്മളെല്ലാം മനസ്സില്‍ വയ്‌ക്കേണ്ട ഒരു കാര്യം ഇതാണ്. ജോലി ഭാരമെന്നത് വെറും മാനസികം മാത്രമാണ്. ശാരീരികമായി അത്രയൊന്നുമില്ലെന്നും ഗവാസ്‌കര്‍ വിശദമാക്കി.

SIRAJ GILL

ജവാന്‍മാര്‍ പരാതി പറയുമോ?

ജോലി ഭാരത്തെക്കുറിച്ച് സംസാരിക്കവെ ഇന്ത്യന്‍ സൈനികരുമായിട്ടാണ് ക്രിക്കറ്റ് താരങ്ങളെ സുനില്‍ ഗവാസ്‌കര്‍ താരതമ്യം ചെയ്തത്. ജവാന്‍മാര്‍ എപ്പോഴെങ്കിലും മഞ്ഞിനെക്കുറിച്ച് പരാതി പറയാറുണ്ടോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

140 കോടിയോളം വരുന്ന ജനങ്ങളില്‍ നിന്നും രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കുകയെന്നത് ഏറെ അഭിമാനകരമായ നേട്ടമാണെന്നും ചെറിയ വേദനകളും മറ്റുമുണ്ടായാലും കളിക്കാര്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാവൂയെന്നു ഗവാസ്‌കര്‍ ആവശ്യപ്പെടുകയും ചെയ്തു.

കാല്‍പ്പാദത്തിനു സാരമായി പരിക്കേറ്റിട്ടും അതു വകവയ്ക്കാതെ ബാറ്റ് ചെയ്യാന്‍ തയ്യറായാ റിഷഭ് പന്തിന്റെ ധീരതയെയാണ് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്. മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലാണ് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായ ശേഷം രണ്ടാംദിനം വീണ്ടും ബാറ്റിങിനിറങ്ങി റിഷഭ് തകര്‍പ്പന്‍ ഫിഫ്റ്റി കുറിച്ചത്. ഈ മല്‍സരം പിന്നീട് സമനിലയാക്കാന്‍ ഇന്ത്യക്കു സാധിക്കുകയും ചെയ്തു.

Story first published: Tuesday, August 5, 2025, 13:07 [IST]
Other articles published on Aug 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+