Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സെഞ്ച്വറിക്കായി സഹായം!! രാഹുല്‍ എന്താണ് ചെയ്തത്? ഇതു ടീം ഗെയിമെന്നു ഗവാസ്‌കര്‍

നാഗ്പൂര്‍: ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിന മല്‍സരത്തില്‍ ശുഭ്മന്‍ ഗില്ലിനെ സെഞ്ച്വറി നേടാന്‍ സഹായിച്ചതു വഴി സ്വയം വിക്കറ്റ് നഷ്ടപ്പെടുത്തിയ കെഎല്‍ രാഹുലിനു വിമര്‍ശനം. ഇന്ത്യയുടെ മുന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറാണ് രാഹുലിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. രാഹുലിനു കളിയില്‍ വെറും രണ്ടു റണ്‍സ് മാത്രമേ നേടാനായിരുന്നുള്ളൂ. ഗില്ലാവട്ടെ സെഞ്ച്വറിക്കു 13 റണ്‍സകലെ പുറത്താവുകയും ചെയ്തു.

ക്രിക്കറ്റെന്നത് ടീം ഗെയിമാണെന്നും ഈ തരത്തില്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കായി താരങ്ങള്‍ കളിക്കുകയോ, ടീമംഗങ്ങളെ അതിനായി സഹായിക്കുകയോ ചെയ്യരുതെന്നുമാണ് ഗവാസ്തറുടെ അഭിപ്രായം. കളിയില്‍ കമന്ററിക്കിടെയായിരുന്നു രാഹുലിന്റെ സമീപനത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്.

KL RAHUL

രാഹുലിന്റെ വരവ്

നാഗ്പൂര്‍ ഏകദിനത്തില്‍ 249 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കു ജയിക്കാന്‍ വെറും 28 റണ്‍സ് മാത്രം വേണമെന്നിരിക്കെയാണ് ആറാമനായി കെഎല്‍ രാഹുല്‍ ക്രീസിലെത്തിയത്. 34ാം ഓവറില്‍ അക്ഷര്‍ പട്ടേല്‍ (52) പുറത്തായ ശേഷമാണ് അദ്ദേഹത്തിന്റെ വരവ്. 81 റണ്‍സുമായി ശുഭ്മന്‍ ഗില്ലാണ് അപ്പോള്‍ ക്രീസിലുണ്ടായിരുന്നത്.

സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ ശ്രമിക്കുന്നതിനു പകരം ഗില്ലിനു പരമാവധി സ്‌ട്രൈക്ക് നല്‍കി സെഞ്ച്വറിയിലെത്താന്‍ സഹായിക്കുകയാണ് രാഹുല്‍ ചെയ്തത്. സ്പിന്നറായ ആദില്‍ റഷീദെറിഞ്ഞ 36ാം ഓവറില്‍ രാഹുല്‍ റണ്ണെടുക്കാന്‍ ശരിക്കും പാടുപെട്ടു.

എന്നാല്‍ ഗില്ലിനു സിംഗിളെടുത്ത് സ്‌ട്രൈക്ക് നല്‍കുന്നതിനായി ശ്രമിക്കവെ അദ്ദേഹത്തിന്റെ ഷോട്ട് നേരെ റഷീദിന്റെ കൈകളിലേക്കാണ് വന്നത്. ഒമ്പതു ബോളില്‍ രണ്ടു റണ്‍സോടെ രാഹുല്‍ മടങ്ങുകയും ചെയ്തു.

സ്വാഭാവിക ഗെയിം കളിക്കണം

ശുഭ്മന്‍ ഗില്ലിനെ സെഞ്ച്വറിക്കായി സഹായിക്കുന്നതിനു പകരം കെഎല്‍ രാഹുല്‍ സ്വതസിദ്ധമായ ഗെയിം കളിക്കാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നതെന്നു സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ സ്വാഭാവിക ഗെയിമാണ് കളിക്കേണ്ടിയിരുന്നത്. തന്റെ ബാറ്റിങ് പങ്കാളിയെ സെഞ്ച്വറി നേടാന്‍ പ്രചോദിപ്പിക്കുകയാണ് അവന്‍ ചെയ്തതെന്നും ഗവാസ്‌കര്‍ വിമര്‍ശിച്ചു.

SUNIL GAVASKAR

എന്താണ് സംഭവിച്ചതെന്നു നോക്കൂ. ഇതേക്കുറിച്ചാണ് ഞാന്‍ യഥാര്‍ഥത്തില്‍ സംസാരിച്ചു കൊണ്ടിരുന്നത്. ഇതൊരു ടീം ഗെയിമാണ്. നിങ്ങള്‍ ഒരിക്കലും അതു ചെയ്യാന്‍ പാടില്ല. തന്റെ പങ്കാളിയെ സെഞ്ച്വറി നേടാന്‍ സഹായിക്കുന്നതിനായി രാഹുല്‍ ഷോട്ട് കളിക്കുകയായിരുന്നു. അതൊരു അര്‍ധമനസോടെയുള്ള ഷോട്ടുമായിരുന്നെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ മടങ്ങിയ ശേഷം തൊട്ടടുത്ത ഓവറില്‍ തന്നെയാണ് ഗില്ലും പുറത്തായത്. പേസര്‍ സാക്വിബ് മഹമ്മൂദാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന് സെഞ്ച്വറി നിഷേധിച്ചത്. ഓവറിലെ ആദ്യ ബോളില്‍ ക്രീസിനു പുറത്തേക്കിറങ്ങിയ ഗില്‍ തകര്‍പ്പനൊരു ഡ്രൈവിലൂടെ ഫോറടിച്ചിരുന്നു.

അടുത്തത് ഒരു ഷോര്‍ട്ട് ബോളാണ് സാക്വിബ് എറിഞ്ഞത്. ഇതിനെതിരേ ഒരു പുള്‍ ഷോട്ടിനു തുനിഞ്ഞ താരത്തിനു പിഴച്ചു. പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ട് ചെയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍ മിഡ് ഓണില്‍ ജോസ് ബട്‌ലര്‍ അല്‍പ്പം മുന്നിലേക്കു ഡൈവ് ചെയ്ത് പിടികൂടുകയായിരുന്നു. 96 ബോളില്‍ 14 ഫോറുള്‍പ്പെടെ 87 റണ്‍സാണ് ഗില്‍ നേടിയത്.

രാഹുലിന്റെ പ്രകടനം

ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ നേരത്തേ അഞ്ചാം നമ്പറില്‍ പല ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടും കെഎല്‍ രാഹുലിനു പുതിയ കോച്ച് ഗൗതം ഗംഭീര്‍ ഈ റോള്‍ നല്‍കാന്‍ തയ്യാറായിട്ടില്ല.

ഗംഭീറിനു കീഴിലറങ്ങിയ മൂന്ന് ഏകദിനങ്ങളില്‍ രണ്ടിലും ആറാം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹം ഒന്നില്‍ ഏഴാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ടോപ്പ് ഫൈവില്‍ നിന്നും പുറത്തായത് രാഹുലിന്റെ പ്രകടനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. വെറും 33 റണ്‍സാണ് ഈ മൂന്നിന്നിങ്‌സില്‍ അദ്ദേഹത്തിനു നേടാനായത്.

Story first published: Friday, February 7, 2025, 12:44 [IST]
Other articles published on Feb 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+