Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഗംഭീറിന് 'ബുദ്ധി' വന്നു, സഞ്ജു തിരിച്ചെത്തും!! ഒഴിവാക്കുക ഇവരെ, ടീം അപ്‌ഡേറ്ററിയാം

ട്രെന്റ് ബ്രിഡ്ജ്: ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയില്‍ 0-1നു പിന്നിലായതോടെ ടീം ഇന്ത്യയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കോച്ച് ഗൗതം ഗംഭീര്‍ തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ടീം കോമ്പിനേഷനുമായി ബന്ധപ്പെട്ട പുതിയ ചില അപ്‌ഡേറ്റുകള്‍ ഇപ്പോള്‍ വരികയാണ്.

മഴയെടുത്ത ആദ്യ ടി20ക്കു ശേഷം മാഞ്ചസ്റ്ററിലെ രണ്ടാമങ്കത്തില്‍ നാലു വിക്കറ്റിന്റെ പരാജയമാണ് ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും നേരിട്ടത്. ഇതോടെ ചൊവ്വാഴ് രാത്രി നടക്കാനിരിക്കുന്ന മൂന്നാം ടി20 ഇന്ത്യക്കു ഏറെ നിര്‍ണായകവുമായി മാറിയിരിക്കുകയാണ്.

SANJU GAMBHIR

ടീം അപ്‌ഡേറ്റ്

മാഞ്ചസ്റ്ററിലെ കഴിഞ്ഞ കളിയില്‍ പുറത്താക്കപ്പെട്ട മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ തിരിച്ചുവിളിക്കാന്‍ കോച്ച് ഗൗതം ഗംഭീര്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ടീം അപ്‌ഡേറ്റ്. ഇതു തീര്‍ച്ചയായും ലോകമെമ്പാടുമുള്ള മലയാളികളെയും സഞ്ജു ആരാധകരെയും സംബന്ധിച്ച് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യം കൂടിയാണ്.

IND vs ZIM: സഞ്ജുവില്ല? 5 മാറ്റം,സിംബാബ്‌വെയിലേക്ക് ന്യൂലുക്ക് ടീം!! സാധ്യതാ ടി20 സ്‌ക്വാഡ്

IND vs ZIM: സഞ്ജുവില്ല? 5 മാറ്റം,സിംബാബ്‌വെയിലേക്ക് ന്യൂലുക്ക് ടീം!! സാധ്യതാ ടി20 സ്‌ക്വാഡ്

പക്ഷെ സഞ്ജുവിനു തന്റെ ഫേവറിറ്റ് പൊസിഷനായ ഓപ്പണിങില്‍ കളിക്കാനുള്ള അവസരം ലഭിക്കില്ല. അവിടെ അഭിഷേക് ശര്‍മയും കഴിഞ്ഞ മാച്ചിലൂടെ അരങ്ങേറിയ വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിയും തന്നെ തുടരും. വണ്‍ഡൗണായി മൂന്നാം നമ്പറിലായിരിക്കും സഞ്ജു ബാറ്റ് ചെയ്യുക.

അദ്ദേഹത്തിന്റെ വരവോടെ ടീമിലെ സ്ഥാനം നഷ്ടമാവന്നത് ഇഷാന്‍ കിഷനായിരിക്കുമെന്നാണ് വ്യക്തമാവുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം അദ്ദേഹത്തിന്റെ ഫോം അത്ര മികച്ചതല്ലെന്നു കാണാം. സഞ്ജു വരുന്നത് ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിന് കൂടുതല്‍ വൈവിധ്യവും നല്‍കുമെന്ന് കോച്ച് കണക്കുകൂട്ടുന്നു.

ഇന്ത്യയുടെ ടോപ്പ് 7 എടുത്താല്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരൊഴികെ മറ്റുള്ളവരെല്ലാം ഇടംകൈയന്‍ ബാറ്റര്‍മാാണ്. ഇതു എതിരാളികള്‍ക്കു കാര്യങ്ങള്‍ എളുപ്പമാക്കുന്നുണ്ടെന്നാണ് ഗംഭീറിന്റെ കണക്കുകൂട്ടല്‍. ശ്രേയസിനു കൂട്ടായി വലംകൈ ബാറ്ററായി സഞ്ജു കൂടി വരുന്നതോടെ അതു ബാറ്റിങിന് കുറേക്കുടി അപ്രവചനീയത നല്‍കുമെന്നും ഗംഭീര്‍ കരുതുന്നു.

IND vs ENG: സഞ്ജു റിട്ടേണ്‍സ്!! മറ്റൊരു മാറ്റം കൂടി, മൂന്നാമങ്കം ജയിക്കാന്‍ ഇന്ത്യക്കു വേണ്ടത് ഈ 11

IND vs ENG: സഞ്ജു റിട്ടേണ്‍സ്!! മറ്റൊരു മാറ്റം കൂടി, മൂന്നാമങ്കം ജയിക്കാന്‍ ഇന്ത്യക്കു വേണ്ടത് ഈ 11

കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിലും ഇതേ തരത്തിലുള്ള ഇടംകൈയന്‍ കുത്തക തകര്‍ക്കാനാണ് സൂപ്പര്‍ എട്ടിലെ ആദ്യ തോല്‍വിക്കു പിറകെ ഇഷാനെ മൂന്നിലേക്കു മാറ്റി അഭിഷേകിന്റെ ഓപ്പണിങ് പങ്കാളിയായി സഞ്ജുവിനെ കൊണ്ടുവന്നത്. ഈ നീക്കം മാസ്റ്റര്‍ സ്‌ട്രോക്കായി മാറുന്നതും പിന്നീട് കണ്ടു. ഇതേ തന്ത്രമാണ് മൂന്നാം ടി20യിലും ഗംഭീര്‍ പരീക്ഷിക്കാനൊരുങ്ങുന്നത്.

INDIAN TEAM

ഇഷാനു പകരം സഞ്ജു എത്തുന്നതൊഴിച്ചാല്‍ മൂന്നാമങ്കത്തില്‍ മറ്റൊരു മാറ്റം കൂടി വരുത്താന്‍ ഗംഭീര്‍ തീരുമാനിച്ചു കഴിഞതായാണ് ടീം അപ്‌ഡേറ്റില്‍ പറയുന്നത്. കഴിഞ്ഞ മാച്ചില്‍ വന്‍ ദുരന്തമായിരുന്ന യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയെ ഇലവനില്‍ നിന്നുമൊഴിവാക്കും. പകരം പേസര്‍ പ്രിന്‍സ് യാദവിനെയാണ് ടീമിലേക്കു വിളിക്കുക.

ഇംഗ്ലണ്ടിലെ പിച്ചില്‍ മൂന്നു സ്ലോ ബൗളര്‍മാരെന്നത് മണ്ടത്തരമാണെന്ന് കഴിഞ്ഞ മാച്ചില്‍ തന്നെ വ്യക്തമായതാണ്. അതിനാല്‍ ഇനി സ്ലോ ബൗളര്‍മാരായി ടീമിലുണ്ടാവുുക മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലുമാായിരിക്കും.

വൈസ് ക്യാപ്റ്റന്‍ കൂടിയായ തിലക് വര്‍മയെ സംബന്ധിച്ച് ഈ മല്‍സരം ഏറെ നിര്‍ണായമായിരിക്കും. ബാറ്റിങില്‍ മോശം ഫോമിലൂടെ കടന്നുപോവുന്ന അദ്ദേഹത്തിന് തന്റെ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ മികച്ച ഇന്നിങ്‌സ് കളിച്ചേ തീരൂ. അല്ലെങ്കില്‍ വൈസ് ക്യാപ്റ്റന്‍സിയും തിലകിനെ രക്ഷിക്കിക്കാനിടയില്ല.

പുതിയ അപ്‌ഡോറ്റ് പ്രകാരമുള്ള ഇന്ത്യന്‍ ലൈനപ്പ്

അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്.

Story first published: Monday, July 6, 2026, 13:15 [IST]
Other articles published on Jul 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+