Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ശ്രേയസിനെ തഴഞ്ഞതാര്? യഥാര്‍ഥ വില്ലന്‍ പുറത്ത്!! എല്ലാം പറഞ്ഞ് ഗംഭീര്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മിന്നുന്ന ഫോമിലുള്ള ശ്രേയസ് തഴയപ്പെട്ടതില്‍ ആരാണ് യഥാര്‍ഥ വില്ലനെന്നു ഒടുവില്‍ വ്യക്തമായിരിക്കുന്നത്. കരിയര്‍ ബെസ്റ്റ് ഫോമില്‍ എല്ലാ ഫോര്‍മാറ്റുകളിലും കളിച്ചുകൊണ്ടിരിക്കുന്ന ശ്രേയസ് ഇംഗ്ലണ്ട് പര്യടനത്തില്‍ തീര്‍ച്ചായും ടീമിലുണ്ടാവുമെന്നാണ് എല്ലാവരും ഉറപ്പിച്ചിരുന്നത്.

പക്ഷെ ഇന്ത്യയുടെ 18 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ അക്കൂട്ടത്തില്‍ ശ്രേയസ് ഇല്ലായിരുന്നു. ഇതോടെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ മുഖ്യ കോച്ച് ഗൗതം ഗംഭീറും സെലക്ഷന്‍ കമ്മിറ്റിയും നേരിടുകയും ചെയ്തു. എന്നാല്‍ ഇപ്പോഴാണ് ആരാണ് ശ്രേയസിനെ ടീമില്‍ നിന്നും തഴഞ്ഞതെന്നു വ്യക്തമായിരിക്കുകയാണ്. ഗംഭീറിന്റെ പ്രതികരണമാണ് ഇതേക്കുറിച്ചു വ്യക്തമായ സൂചന നല്‍കിയിരിക്കുന്നത്.

SHREYAS GAMBHIR

ഗംഭീറല്ല വില്ലന്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ പോയതിനു പിന്നില്‍ തനിക്കു റോളില്ലെന്നാണ് ഗൗതം ഗംഭീര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ട് ശ്രേയസിനെ ടീമിക്കേു പരിഗണിച്ചില്ലെന്ന ചോദ്യത്തിനു താന്‍ സെലക്ടറല്ലെന്നാണ് ഗംഭീര്‍ വ്യക്തമാക്കിയത്. ഈ പ്രതികരണത്തിലൂടെ ശ്രേയസിനെ തഴഞ്ഞതില്‍ തനിക്കു റോളില്ലെന്നും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് എല്ലാത്തിനും പിന്നിലെന്നുമാണ് പരോക്ഷമായി ഗംഭീര്‍ പറഞ്ഞിരിക്കുന്നത്.

ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്തതില്‍ തനിക്കു വലിയ റോളില്ലെന്നും അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് എല്ലാം തീരുമാനിച്ചതെന്നും സൂചന നല്‍കി ഗംഭീര്‍ തടിയൂരി ഇരിക്കുകയാണ്. ഗംഭീറിന്റെ വാക്കുകള്‍ സത്യമാണെങ്കില്‍ ഇതാദ്യമായല്ല ശ്രേയലിനോടു അഗാര്‍ക്കര്‍ ഈ തരത്തില്‍ അവഗണന കാണിക്കുന്നത്.

ഈ വര്‍ഷം ഫെബ്രുവരി- മാര്‍ച്ച്

മാസങ്ങളിലായി യുഎഇയില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കവെയും അഗാര്‍ക്കര്‍ ഇതേ രീതിയില്‍ തന്നെ ശ്രേയസിനെ തഴഞ്ഞിരുന്നു. പക്ഷെ അന്നു താരത്തിനായി വാദിച്ചത് ഗംഭീറാണ്.

തന്റെ ടീമില്‍ ഗംഭീര്‍ ഉറപ്പായും വേണമെന്നു അദ്ദേഹം സെലക്ഷന്‍ കമ്മിറ്റി യോഗയത്തില്‍ ആവശ്യപ്പെടുകയായിരുന്നു. അഗാര്‍ക്കര്‍ ഇതിനോടു ആദ്യം അനുകൂലിച്ചില്ലെങ്കിലും പിന്നീട് സമ്മതം മൂളുകയായിരുന്നു.

താന്‍ തന്നെയായിരുന്നു ശരിയെന്നു ടൂര്‍ണമെന്റിനു ശേഷം ഗംഭീര്‍ തെളിയിക്കുകയും ചെയ്തു. ഒരു മല്‍സരം പോലും തോല്‍ക്കാതെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ടീമിന്റെ പ്രധാന ഹീറോ ശ്രേയസായിരുന്നു. ടൂര്‍ണമെന്റില്‍ ടീമിനായി ഏറ്റവുമധികം റണ്ണെടുത്തതും അദ്ദേഹമാണ്.

AJIT AGARKAR

അഗാര്‍ക്കര്‍ പറഞ്ഞതെന്ത്?

ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യന്‍ കുപ്പായത്തിലും ഐപിഎല്ലിലുമെല്ലാം കസറിയിട്ടും ശ്രേയസ് അ്യ്യരെ എന്തു കൊണ്ട് ഇംഗ്ലണ്ട് പര്യടനത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നു മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ തന്നെ തുറന്നു പറഞ്ഞിരുന്നു. ടീം പ്രഖ്യാപനത്തിനു ശേഷമുള്ള
വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രേസസിനു നല്ലൊരു ഏകദിന പരമ്പരയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും നന്നായി കളിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇടമില്ലെന്നാണ് അഗാര്‍ക്കര്‍ വ്യക്തമാക്കിയത്. വെറ്ററന്മാരും ഇതിഹാസ താരങ്ങളുമായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ അഭാവത്തില്‍ അനുഭവസമ്പത്തില്ലാത്ത ടീമുമായാണ് ഇംഗ്ലണ്ടിലേക്കു ഇന്ത്യ പറക്കുന്നത്.

അതുകൊണ്ടു തന്നെ ശ്രേയസിനെ പോലെ മല്‍സര പരിചയമുള്ള ഒരു താരത്തിന്റെ സാന്നിധ്യം തീര്‍ച്ചയായും ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറിയേനെ. ശ്രേയസിനു പകരം മറുനാടന്‍ മലയാളി താരം കരുണ്‍ നായരിലാണ് സെലക്ഷന്‍ കമ്മിറ്റി വിശ്വാസമര്‍പ്പിച്ചത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് അദ്ദേഹം ദേശീയ ടീമിലേക്കു തിരിച്ചു വിളിക്കപ്പെട്ടത്.

Story first published: Thursday, May 29, 2025, 12:21 [IST]
Other articles published on May 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+