Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: റിഷഭിന്റെ പുറത്താവല്‍, വില്ലന്‍ ഗംഭീര്‍ തന്നെ!! ആഞ്ഞടിച്ച് ഡിക്കെ, കാരണമറിയാം

ലീഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ റിഷഭ് പന്തിന്റെ പുറത്താവലില്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദിനേശ് കാര്‍ത്തിക്. നന്നായി കളിച്ചുകൊണ്ടിരുന്ന റിഷഭിന്റെ താളം തെറ്റിച്ചത് കോച്ചിന്റെ അനാവശ്യ ഇടപെടലാണെന്നാണ് കമന്റേറ്റര്‍ കൂടിയായ ഡിക്കെ തുറന്നിട്ടത്.

വൈസ് ക്യാപ്റ്റന്‍ കൂടിയായ റിഷഭ് 134 റണ്‍സ് നേടിയാണ് പുറത്തായത്. രണ്ടാദിനം ലഞ്ച് ബ്രേക്കിനു മുമ്പ് അദ്ദേഹത്തെ ഇംഗ്ലീഷ് പേസര്‍ ജോഷ് ടോങ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. പിന്നാലെ ഇന്ത്യക്കു തുടരെ വിക്കറ്റുകള്‍ നഷ്ടമാവുകയും ഒടുവില്‍ 471ന് ഓള്‍ഔട്ടാവുകയുമായിരുന്നു.

DINESH KARHIK

വിമര്‍ശിച്ച് ഡിക്കെ

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റിനെക്കുറിച്ച് സ്‌കൈ സ്‌പോര്‍ടസില്‍ കമന്ററി പറയവെയാണ് ഗൗതം ഗംഭീറിനെ ദിനേശ് കാര്‍ത്തിക് കുറ്റപ്പെടുത്തിയത്. അല്‍പ്പം കൂടി ശാന്തനായി, ഡിഫന്‍സീവ് ശൈലിയില്‍ കളിക്കൂയെന്ന നിര്‍ദേശം ഡ്രസിങ് റൂമില്‍ നിന്നും ഗംഭീര്‍ നല്‍കിയെ്ന്നും ഇതാണ് റിഷഭ് പന്തിന്റെ പുറത്താവലിലേക്കു നയിച്ചതെന്നും ഡിക്കെ ചൂണ്ടിക്കാട്ടി.

റിഷഭ് പന്ത് ബാറ്റ് ചെയ്യുന്നതിനിടെ ഗൗതം ഗംഭീര്‍ നല്‍കിയ നിര്‍ദേശം അദ്ദേഹത്തിന്റെ ശൈലിയെ നിയന്ത്രിക്കുകയായിരുന്നു. തന്റെ സ്‌ട്രോക്ക് മേക്കിങിലൂടെ വളരെ അനായാസം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു റിഷഭ്. ഈ തരത്തില്‍ ബാറ്റ് ചെയ്യവെ ശാന്തനാവാന്‍ നിര്‍ദേശിക്കുമ്പോള്‍ അതു ചില കളിക്കാര്‍ക്കു വര്‍ക്ക് ചെയ്യണമെന്നില്ലെന്നും ഗംഭീറിന്റെ തീരുമാനത്തെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് ഡിക്കെ പറഞ്ഞു.

താരങ്ങളെ തിരിച്ചറിയണം

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ഓരോ താരങ്ങളെയും നന്നായി മനസ്സിലാക്കണമന്നും അതിനു ശേഷം മാത്രമേ നിര്‍ദേശങ്ങള്‍ പാടുള്ളൂവെന്നും ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി. ഒരു ബാറ്റര്‍ക്കു എന്തെങ്കിലും സന്ദേശം നല്‍കാന്‍ കോച്ചെന്ന നിലയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതു മനസ്സിലാക്കാം. പക്ഷെ ഇതിനു മുമ്പ് ചില താരങ്ങളെ നിങ്ങള്‍ നന്നായി തിരിച്ചറിയേണ്ടതുണ്ട്.

നിങ്ങള്‍ എങ്ങനെയാണ് ഒരു സന്ദേശമയക്കുന്നത് എന്ന കാര്യം പ്രധാനമാണ്. ഏതു തരത്തിലുള്ള ടോണില്‍, ഭാഷയിലാണ് നിങ്ങള്‍ ഒരു ബാറ്ററില്‍ നിന്നും ഏറ്റവും മികച്ചത് കൊണ്ടു വരാന്‍ ശ്രമിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. റിഷഭ് പന്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്കു ചിലപ്പോള്‍ അല്‍പ്പം വ്യത്യസ്തമായി സമീപിക്കേണ്ടിയും വരുമെന്നും ഡിക്കെ നിരീക്ഷിച്ചു.

അതേസമയം, ബാറ്റിങിനിടെ തനിക്കൊപ്പെം ക്രീസിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയോടു റിഷഭ് സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.

എന്റെ കാല്‍മുട്ടിനു നല്ല വേദനയുണ്ട്. ഇവന്‍ (ജോഷ് ടോങ്) അതേ ഭാഗത്തുതന്നെ വീണ്ടും വീണ്ടും ബൗള്‍ ചെയ്യുകയാണെന്നാണ് ജഡ്ഡുവിനോടു റിഷഭ് പറഞ്ഞത്. ഇക്കാര്യം സ്റ്റംപ് മൈക്കിലൂടെ പുറത്തു വരികയായിരുന്നു. ഇക്കാര്യം പറഞ്ഞ് അടുത്ത ബോളില്‍ തന്നെയാണ് വിക്കറ്റിനു മുന്നില്‍ കുരുങ്ങി റിഷഭ് പുറത്തായത്.

RISABH PANT

റിഷഭിന്റെ പുറത്താവല്‍

ഇന്ത്യന്‍ ഇന്നിങ്‌സിലെ 108ാമത്തെ ഓവറിലാണ് റിഷഭ് പന്തിനെ ജോഷ് ടോങ് വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. വളരെ വിചിത്രമായ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പുറത്താവല്‍. ഒരു ഷോര്‍ട്ട് ഓഫ് ലെങ്ത് ബോളാണ് ഇംഗ്ലീഷ് പേസര്‍ എറിഞ്ഞത്. പിച്ച് ചെയ്ത ശേഷം ബോള്‍ തന്റെ നേരെ വരില്ലെന്ന കണക്കുകൂട്ടലിലായിരുന്നു റിഷഭ്.

പക്ഷെ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കൊണ്ട് ബോള്‍ അകത്തേക്കു കയറി പാഡില്‍ പതിക്കുകയായിരുന്നു. ഇംഗ്ലീഷ് താരങ്ങളുടെ അപ്പീലിനു പിന്നാലെ അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. റിഷഭ് ഇതിനെതിരേ റിവ്യു എടുത്തെങ്കിലും റീപ്ലേ പരിശോധിച്ച തേര്‍ഡ് അംപയറും തീരുമാനം ശരിവയ്ക്കുകയായിരുന്നു.

Story first published: Sunday, June 22, 2025, 10:28 [IST]
Other articles published on Jun 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+