For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സൂര്യയും സഞ്ജുവും ഏകദിന ടീമിലേക്ക്, ഗംഭീര്‍ രണ്ടും കല്‍പ്പിച്ച്! ക്യാപ്റ്റനാക്കുമോ?

മുംബൈ: 2025ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആദ്യ പരീക്ഷയിലേക്ക് കടക്കാന്‍ പോവുകയാണ്. ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകളാണ് ഇന്ത്യക്ക് മുന്നിലേക്കെത്തുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയെക്കാള്‍ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ടത്. ഇതിന് ശേഷം ചാമ്പ്യന്‍സ് ട്രോഫി നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ ഏകദിന പരമ്പരയിലെ പ്രകടനം ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നുറപ്പാണ്.

ഇന്ത്യയുടെ സമീപകാലത്തെ മോശം പ്രകടനം വിലയിരുത്തി ടീമില്‍ വലിയ അഴിച്ചുപണികളാണ് പ്രതീക്ഷിക്കുന്നത്. പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിനെ സംബന്ധിച്ച് ഇനിയുള്ള മത്സരങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ടീം നിരാശപ്പെടുത്തിയാല്‍ ഗംഭീറിന്റെ സീറ്റ് തെറിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. അതുകൊണ്ടുതന്നെ മോശം ഫോമിലുള്ളവരെ തഴഞ്ഞ് തന്റെ വിശ്വസ്തരെ ടീമിലേക്ക് കൊണ്ടുവരാന്‍ ഗംഭീര്‍ നീക്കം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ചാമ്പ്യന്‍സ് ട്രോഫി മുന്നില്‍ക്കണ്ട് ചില നിര്‍ണ്ണായക അഴിച്ചുപണികള്‍ ഇംഗ്ലണ്ട് ഏകദിന പരമ്പരയിലൂടെ വരുത്താന്‍ ഗംഭീര്‍ ഒരുങ്ങുകയാണെന്നാണ് സൂചനകള്‍. ഇത് എന്തൊക്കെയാണെന്ന് നോക്കാം.

സഞ്ജുവിന് വിളിയെത്തിയേക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആരാധകരുടെ ഇഷ്ട താരങ്ങളാണ് സഞ്ജു സാംസണും സൂര്യകുമാര്‍ യാദവും. ഗൗതം ഗംഭീറിന്റെ വിശ്വസ്തരാണ് ഇവരെന്ന് പറയാം. സഞ്ജുവിനെ ഗംഭീര്‍ ടി20 ഓപ്പണര്‍ സ്ഥാനത്തേക്കെത്തിച്ചപ്പോള്‍ മൂന്ന് സെഞ്ച്വറികളോടെയാണ് അദ്ദേഹം മിന്നിച്ചത്. ഏകദിനത്തില്‍ 56ന് മുകളില്‍ ശരാശരിയുള്ള ബാറ്റ്‌സ്മാനാണ് സഞ്ജു. എന്നാല്‍ ഏറെക്കാലമായി സഞ്ജുവിന് ഏകദിന ടീമില്‍ അവസരമില്ലെന്ന് പറയാം. ഇംഗ്ലണ്ട് ഏകദിന പരമ്പരയിലും സഞ്ജു ഉണ്ടായേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഗൗതം ഗംഭീര്‍ സഞ്ജുവിനെ ടീമിലേക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കെ എല്‍ രാഹുല്‍ മധ്യനിരയിലെ വിശ്വസ്തനാണെങ്കിലും സ്‌ട്രൈക്ക് റേറ്റ് മോശമാണ്. അതുകൊണ്ടുതന്നെ ടീമിലേക്ക് പരിഗണിക്കാന്‍ ഗംഭീറിന് വലിയ താല്‍പര്യമില്ല. റിഷഭ് പന്തിന്റെ ഏകദിനത്തിലെ കണക്കുകള്‍ ശരാശരി മാത്രമാണ്. അതുകൊണ്ടുതന്നെ മികവ് തെളിയിച്ചിട്ടുള്ള സഞ്ജുവിനെ വീണ്ടും പരിഗണിക്കാനാണ് ഗംഭീറിന് താല്‍പര്യമെന്നാണ് സൂചനകളുള്ളത്.

rohit sharma gautam gambhir

സൂര്യയുടെ റീ എന്‍ഡ്രി ഉണ്ടാവുമോ?

ഇന്ത്യയുടെ ടി20 ടീം നായകനാണ് സൂര്യകുമാര്‍ യാദവ്. നിലവില്‍ ഗംഭീറിന് കീഴില്‍ ഇന്ത്യയുടെ ടി20 ടീം മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്. ഈ സാഹചര്യത്തില്‍ ഗംഭീറിന്റെ വിശ്വസ്തനായി സൂര്യകുമാര്‍ മാറിക്കഴിഞ്ഞു. ടി20യില്‍ മിന്നും റെക്കോഡുള്ള സൂര്യകുമാറിന് പക്ഷെ ഏകദിനത്തില്‍ ഈ മികവ് കാട്ടാനായിട്ടില്ല. ഇതോടെ ടീമില്‍ നിന്ന് സൂര്യ തഴയപ്പെടുകയും ചെയ്തു. ഇപ്പോഴിതാ സൂര്യയെ ഏകദിനത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഗംഭീര്‍ നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം.

രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യയുടെ ഏകദിന ടീം നായകനാരെന്നത് വലിയ ചോദ്യമാണ്. ഹാര്‍ദിക് പാണ്ഡ്യയെ ഗംഭീറിന് വിശ്വാസമില്ല. ഏറ്റവും വിശ്വസ്തന്‍ സൂര്യകുമാര്‍ യാദവ് ആയതിനാല്‍ അദ്ദേഹത്തെ ഏകദിനത്തിലേക്കും കൂടുതല്‍ പിന്തുണക്കാനുള്ള നീക്കമാണ് ഗംഭീര്‍ നടത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരം. നായകസ്ഥാനത്തേക്ക് സര്‍പ്രൈസായി സൂര്യകുമാര്‍ യാദവ് വരുമോയെന്നതും കാത്തിരുന്ന് കണ്ടറിയാം.

രോഹിത്തിനും കോലിക്കും സീറ്റുറപ്പില്ല

ഇന്ത്യയുടെ സീനിയര്‍ താരങ്ങളും ഇതിഹാസങ്ങളുമാണ് രോഹിത് ശര്‍മയും വിരാട് കോലിയും. രണ്ട് പേര്‍ക്കും ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പില്ലാത്ത അവസ്ഥയാണുള്ളത്. ബിസിസി ഐയുടെ പുതിയ സെക്രട്ടറി രണ്ട് സീനിയര്‍ താരങ്ങളേയും ടീമിലേക്കെടുക്കുന്ന കാര്യത്തില്‍ അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്.

സെലക്ടറായ അജിത് അഗാര്‍ക്കറിനോട് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. അതുകൊണ്ടുതന്നെ ഇവരെ ഇന്ത്യ ഏകദിനത്തിലേക്ക് പരിഗണിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പ് പറയാറായിട്ടില്ല. എന്തായാലും ചില സര്‍പ്രൈസ് നീക്കങ്ങള്‍ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാം.

Story first published: Wednesday, January 8, 2025, 7:43 [IST]
Other articles published on Jan 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+