Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഗംഭീറിന് അസൂയ!! രോഹിത്തിനോടു പകരം വീട്ടി, റിഷഭിനെ ഒതുക്കി? വിമര്‍ശനം

നാഗ്പൂര്‍: ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തില്‍ റിഷഭ് പന്തിനെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും തഴഞ്ഞതിനെതിരേ രൂക്ഷ വിമര്‍ശനം. സോഷ്യല്‍ മീഡയയില്‍ റിഷഭിന്റെ ആരാധകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുകയാണ്. റിഷഭിനെ പുറത്തിരുത്തിയ ഇന്ത്യ പകരം കെഎല്‍ രാഹുലിനെ വിക്കറ്റ് കീപ്പറുടെ ദൗത്യം ഏല്‍പ്പിക്കുകയായിരുന്നു.

ഈ മല്‍സരത്തില്‍ റിഷഭ് തീര്‍ച്ചയായും കളിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. കാരണം ചാംപ്യന്‍സ് ട്രോഫിയില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭായിരിക്കുമെന്നു മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ചാംപ്യന്‍സ് ട്രോഫി ഈ മാസം 19നു തുടങ്ങാനിരിക്കെ ഇംഗ്ലണ്ടിനെതിരേയും റിഷഭുണ്ടാവുമെന്നു ആരാധകരും ഉറപ്പിച്ചിരുന്നു.

ROHIT GAMBHIR

ഗംഭീര്‍ പകരം വീട്ടി

റിഷഭ് പന്തിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാതെ പോയതില്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ രൂക്ഷമായി വിമര്‍ശിക്കുന്നത്. റിഷഭ് പന്തിനെ തഴഞ്ഞതിന്റെ പ്രധാന കാരണക്കാരന്‍ ഗൗതം ഗംഭീറാണ്. അദ്ദേഹം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയോടു പകരം വീട്ടിയിരിക്കുകയാണ്. കാരണം ചാംപ്യന്‍സ് ട്രോഫി ടീമില്‍ സഞ്ജു സാംസണ്‍ വേണമെന്നായിരുന്നു ഗംഭീര്‍ നേരത്തേ ആവശ്യപ്പെട്ടത്.

പക്ഷെ റിഷഭിനായി വാദിച്ചത് രോഹിത്താണ്. ഈ കാണത്താലാണ് റിഷഭിനു ചാംപ്യന്‍സ് ട്രോഫി ടീമിലും സ്ഥാനം ലഭിച്ചത്. അന്നു രോഹിത്തിനു മുന്നില്‍ തോറ്റു പോയതിനു ഇപ്പോള്‍ ഗംഭീര്‍ പകരം ചോദിച്ചിരിക്കുകയാണ്. റിഷഭിനു സ്ഥാനം നഷ്ടമായതിനു പിന്നിലും ഇതു തന്നെയാണെന്നും സോഷ്യല്‍ മീഡിയയില്‍ റിഷഭിന്റെ ഫാന്‍സ് ആഞ്ഞടിക്കുന്നു.

ഇന്ത്യ കാണിച്ചത് മണ്ടത്തരം

ആദ്യ ഏകദിനത്തില്‍ ഇന്ത്യ വലിയ മണ്ടത്തരമാണ് കാണിച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലേതു പോലെ ഈ ഫോര്‍മാറ്റിലും ടീമിന്റെ എക്‌സ് ഫാക്ടറാവാന്‍ സാധിക്കുന്നയളാണ് റിഷഭ് പന്ത്. ഇംഗ്ലണ്ടിനെതിരേ ഏകദിനത്തില്‍ 70ന് മുകളില്‍ ബാറ്റിങ് ശരാശരി അദ്ദേഹത്തിനുണ്ട്.

ഏകദിനത്തില്‍ റിഷഭിന്റെ ഏക സെഞ്ച്വറിയും ഇംഗ്ലണ്ടിനെതിരേയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം തീര്‍ച്ചയായും ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്‌തേനെ. പക്ഷെ റിഷഭിനെ തഴഞ്ഞ് കെഎല്‍ രാഹുലിനെ കളിപ്പിച്ചതിലൂടെ വലിയ മണ്ടത്തരമാണ് ഇന്ത്യ കാണിച്ചിട്ടുള്ളതെന്നും റിഷഭിന്റെ ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

RISHABH PANT

കെഎല്‍ രാഹുലിന് ഏകദിനത്തില്‍ ഇന്ത്യ ഇനിയും എത്ര അവസരങ്ങള്‍ നല്‍കും? റിഷഭ് പന്തിനെപ്പോലെ കളിയില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നയാളല്ല അദ്ദേഹം. എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കി കളി തട്ടിയെടുക്കന്‍ ശേഷിയുള്ള ബാറ്റാണ് റിഷഭ്. പക്ഷെ രാഹുലിനെക്കൊണ്ട് അതു സാധിക്കില്ല. ചാംപ്യന്‍സ് ട്രോഫി അടുത്തെത്തി നില്‍ക്കെ റിഷഭിനു പരമാവധി അവസരങ്ങള്‍ നല്‍കാനായിരുന്നു ഇന്ത്യ ശ്രമിക്കേണ്ടിയിരുന്നതെന്നും ആരാധകര്‍ കുറിക്കുന്നു.

ആദ്യ ഏകദിനത്തിലെ ഇന്ത്യന്‍ 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി.

Story first published: Thursday, February 6, 2025, 14:37 [IST]
Other articles published on Feb 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+