For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഞെട്ടലോടെ തുടക്കം, പൊരുതിക്കയറി ഇന്ത്യ!! ത്രില്ലിങ് ക്ലൈമാക്‌സിലേക്ക്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്‌സ് പരാജയമൊഴിക്കാന്‍ ഇന്ത്യ പൊരുതുന്നു. 311 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ നാലാംദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിനു 174 റണ്‍സെടുത്തിട്ടുണ്ട്. എട്ടു വിക്കറ്റുകള്‍ കൈയിരിക്കെ ഇന്നിങ്‌സ് പരാജയമൊഴിക്കാന്‍ ഇന്ത്യക്കു 137 റണ്‍സ് കൂടി വേണം. കെഎല്‍ രാഹുലും (87) നായകന്‍ ശുഭ്മന്‍ ഗില്ലുമാണ് (78*) ക്രീസില്‍.

വന്‍ തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ആദ്യ ഓവറില്‍ തന്നെ അടുത്തടുത്ത ബോളില്‍ യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍ എന്നിവര്‍ ഡെക്കായി ക്രീസ് വിട്ടതോടെ ഇന്ത്യ രണ്ടു വിക്കറ്റിനു പൂജ്യമെന്ന നിലയിലേക്കു കൂപ്പുകുത്തി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ രാഹുല്‍- ഗില്‍ ജോടി 174 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമായി ഇന്ത്യയെ രക്ഷിക്കുകയായിരുന്നു.

GILL RAHUL

ഏഴിനു 544 റണ്‍സെന്ന നിലയില്‍ ഇന്നു ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് അവസാനത്തെ മൂന്നു വിക്കറ്റില്‍ 125 റണ്‍സ് ടീം ടോട്ടലിലേക്കു കൂട്ടിച്ചേര്‍ത്ത് 669നാണ് ഓള്‍ഔട്ടായത്, ഇതിനു ഇംഗ്ലണ്ടിനെ സഹായിച്ചതാവട്ടെ ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സിന്റെ (141) തകര്‍പ്പന്‍ സെഞ്ച്വറിയാണ്. 198 ബോളുകള്‍ നേരിട്ട അദ്ദേഹം 11 ഫോറും മൂന്നു സിക്‌സറുകളുമടിച്ചു. ബ്രൈഡന്‍ കാര്‍സ് (47), ലിയം ഡോസണ്‍ (26) എന്നിവരുടെ സംഭാവനകളും എടുത്തു പറയേണ്ടതാണ്.

ലഞ്ച് ബ്രേക്കിനു തൊട്ടുമുമ്പാണ് ഇംഗ്ലണ്ടിന്റെ മാരത്തണ്‍ ഇന്നിങ്‌സ് അവസാനിക്കുന്നത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത് രവീന്ദ്ര ജഡേജയാണ്. നാലു വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കി. ജസ്പ്രീത് ബുംറയും വാഷിങ്ടണ്‍ സുന്ദറും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിടുകയും ചെയ്തു.

ഇതിഹാസ പദവയിലേക്കുയര്‍ന്നു കഴിഞ്ഞ മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ (150) ഗംഭീര ഇന്നിങ്‌സാണ് ഇംഗ്ലീഷ് ഇന്നിങ്‌സിനു ശക്തമായ അടിത്തറയിട്ടത്. 248 ബോളില്‍ 14 ഫോറുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. മൂന്നാംദിനം രണ്ടു സെഞ്ച്വറി കൂട്ടുകെട്ടുകളില്‍ റൂട്ട് പങ്കാളിയായി. മൂന്നാം വിക്കറ്റില്‍ ഒല്ലി പോപ്പിനൊപ്പം 141ഉം അഞ്ചാം വിക്കറ്റില്‍ സ്റ്റോക്‌സിനൊപ്പം 150ഉം റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ അദ്ദേഹത്തിനായിരുന്നു.

BEN STOKES

ഇതോടെയാണ് മല്‍സരം ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ട് പൂര്‍ണമായും തട്ടിയെടുത്തത്. പോപ്പ് 71 റണ്‍സ് നേടി പുറത്താവുകയായിരുന്നു. സ്റ്റോക്‌സ് ഫിഫ്റ്റിക്കു ശേഷം പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായിരുന്നെങ്കിലും അവസാന സെഷനില്‍ വീണ്ടും ക്രീസില്‍ തിരിച്ചെത്തി ബാറ്റിങ് തുടരുകയായിരുന്നു.

ആദ്യദിനം ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണിങ് ജോടികളായ ബെന്‍ ഡക്കെറ്റും സാക്ക് ക്രോളിയും കസറിയിരുന്നു. ഓപ്പണിങില്‍ ഇരുവരും വാരിക്കൂട്ടിയത് 166 റണ്‍സാണ്. ഡക്കെറ്റ് സെഞ്ച്വറിക്കു വെറും ആറു റണ്‍സ് മാത്രമകലെ പുറത്തായപ്പോള്‍ ക്രോളി 16 റണ്‍സകലെയും ക്രീസ് വിടുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരിലേക്കു വന്നാല്‍ പേസര്‍മാരേക്കാള്‍ മികച്ചുനിന്നത് സ്ലോ ബൗളര്‍മാരാണ്. സ്പിന്‍ ജോടികളായ രവീന്ദ്ര ജഡേജയും വാഷിങ്ടണിനും ഇംഗ്ലണ്ടിനായി രണ്ടു വീതം വിക്കറ്റുകളും പിഴുതു.

നേരത്തേ ഒന്നാമിന്നിങ്‌സില്‍ സായ് സുദര്‍ശന്റെ (61) കന്നി ഫിഫ്റ്റിക്കൊപ്പം യശസ്വി ജയ്‌സ്വാള്‍ (58), റിഷഭ് പന്ത് (54) എന്നിവരുടെയും ഫിഫ്റ്റികളാണ് ഇന്ത്യയെ 350 കടക്കാന്‍ സഹായിച്ചത്. ഇംഗ്ലണ്ടിനായി നായകന്‍ സ്റ്റോക്‌സ് കരിയറിലാദ്യമായി ഫൈറര്‍ തികച്ച മല്‍സരം കൂടിയാണിത്. ജോഫ്ര ആര്‍ച്ചര്‍ മൂന്നും വിക്കറ്റുകളെടുത്തു.

പ്ലെയിങ് 11

ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍ ), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, വാഷിങ്്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അന്‍ഷുല്‍ കംബോജ്.

ഇംഗ്ലണ്ട്- സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ലിയാം ഡോസണ്‍, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍.

Story first published: Saturday, July 26, 2025, 11:44 [IST]
Other articles published on Jul 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+