Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇന്ത്യ 358, റണ്‍മഴ പെയ്യിച്ച് ഇംഗ്ലണ്ട്!! കൂറ്റന്‍ സ്‌കോറിലേക്ക്

മാഞ്ചസ്റ്റര്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഗംഭീര തിരിച്ചടി. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 358 റണ്‍സിനു മറുപടിയില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിനു 225 റണ്‍സെന്ന അതിശക്തമായ നിലയിലാണ് ഇംഗ്ലീഷ് ടീം. എട്ടു വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു ഇനി 133 റണ്‍സ് കൂടി മതി.

കൂറ്റന്‍ സ്‌കോറിലേക്കും അതോടൊപ്പം വലിയൊരു ലീഡിലേക്കുമാണ് ഇംഗ്ലീഷ് ടീം നീങ്ങുന്നത്. ഒല്ലി പോപ്പും (20) ജോ റൂട്ടുമാണ് (11) ക്രീസില്‍. 94 റണ്‍സ് നേടിയ ബെന്‍ ഡക്കെറ്റിന്റെയും 84 റണ്‍സെടുത്ത സാക്ക് ക്രോളിയുടെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നഷ്ടമായത്.

ഓപ്പണിങ് വിക്കറ്റില്‍ 166 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുമായി ക്രോളി- ഡക്കെറ്റ് ജോടി ഇന്ത്യയെ ശരിക്കും വെള്ളം കുടിപ്പിച്ചു. ഒടുവില്‍ ക്രോളിയെ മടക്കി രവീന്ദ്ര ജഡേജയാണ് ടീമിനു കാത്തിരുന്ന ബ്രേക്ക്ത്രൂ സമ്മാനിച്ചത്. സെഞ്ച്വറിക്കു ആറു റണ്‍സകലെ ഡക്കെറ്റിനെ അരങ്ങേറ്റക്കാരനായ അന്‍ഷുല്‍ കംബോജും വീഴ്ത്തുകയായിരുന്നു.

JADEJA SAI

നേരത്തേ നാലു വിക്കറ്റിനു 264 റണ്‍സെന്ന നിലയില്‍ ഇന്നു ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 201 റണ്‍സ് കൂടി ഇന്നിങ്‌സിലേക്കു കൂട്ടിച്ചേര്‍ത്ത ശേഷം ഓള്‍ഔട്ടാവുകയായിരുന്നു. ആദ്യദിനം പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായ ശേഷം ഇന്നു വീണ്ടും ക്രീസിലെത്തി വീരോചിത ബാറ്റിങ് കാഴ്ച്ച റിഷഭ് പന്തിന്റെ (54) ഫിഫ്റ്റിയാണ് ഇന്ത്യയെ 350 കടക്കാന്‍ സഹായിച്ചത്. 75 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു ഫോറും രണ്ടു സിക്‌സറുമടിച്ചു.

ശര്‍ദ്ദുല്‍ ടാക്കൂറാണ് (41) ഇന്നു നിര്‍ണായക പ്രകടനം നടത്തിയ മറ്റൊരു താരം. രവീന്ദ്ര ജഡേജയെ (20) ഇന്നു രാവിലെ തന്നെ ഇന്ത്യക്കു നഷ്ടമായിരുന്നു. ഇന്നാല്‍ ആറാം വിക്കറ്റില്‍ ശര്‍ദ്ദുല്‍- വാഷിങ്ടണ്‍ സുന്ദര്‍ ജോടി 48 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ടീം ടോട്ടല്‍ 300 കടന്നു. തുടര്‍ന്നാണ് റിഷഭ് വീണ്ടും ബാറ്റിങിനായി ക്രീസിലെത്തിയത്. കാലിലെ വേദന വകവയ്ക്കാതെ മുടന്തി ഇന്നിങ്‌സ് തുടര്‍ന്ന അദ്ദേഹം ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു.

ആദ്യദിനം 37 റണ്‍സെടുത്തു നില്‍ക്കവെയാണ് ക്രിസ് വോക്‌സിനെ നേരിടവെ റിഷഭിന്റെ കാല്‍പ്പാദത്തില്‍ ബോള്‍ നേരിട്ട് പതിച്ച് പരിക്കേല്‍ക്കുന്നത്. റിവേഴ്‌സ് സ്വീപ്പ് കളിക്കാന്‍ ശ്രമിക്കവെ ടൈമിങ് പാളിയപ്പോള്‍ ബോള്‍ നേരെ കാല്‍പാദത്തില്‍ കൊള്ളുകയായിരുന്നു.

കടുത്ത വേദന കാരണം ബാറ്റിങ് തുടരാനാവാതെ അദ്ദേഹം ഗ്രൗണ്ട് വിടുകയുമായിരുന്നു. രണ്ടാംദിനം ബാറ്റിങിനു ഇറങ്ങിയെങ്കിലും വിക്കറ്റ് കീപ്പിങില്‍ നിന്നും റിഷഭ് വിട്ടുനില്‍ക്കുകയാണ്. പകരം ധ്രുവ് ജുറേലാണ് ടീമിനായി വിക്കറ്റ് കാക്കുന്നത്.

RISHABH PANT

ആദ്യദിനം യശസ്വി ജയ്‌സ്വാള്‍ (58), കെഎല്‍ രാഹുല്‍ (46), സായ് സുദര്‍ശന്‍ (61), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ഇന്ത്യക്കു നല്‍കിയത്. ലഞ്ച് ബ്രേക്ക് വരെ ഇരുവരും ഇംഗ്ലീഷ് ബൗളിങ് ആക്രമണത്തിനു പിടികൊടുത്തില്ല. 94 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സഖ്യം രണ്ടാം സെഷനിലാണ് വേര്‍പിരിഞ്ഞത്.

രാഹുല്‍, ജയ്‌സ്വാള്‍, ഗില്‍ എന്നിവരെയെല്ലാം രണ്ടാം സെഷനില്‍ ഇന്ത്യക്കു നഷ്ടമായി. എന്നാല്‍ നാലാം വിക്കറ്റില്‍ സായ്-റിഷഭ് ജോടി 72 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ മികച്ച നിലയിലെ്ത്തിച്ചു. റിഷഭ് പരിക്കേറ്റ് പുറത്തായതോടെയാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്.

പ്ലെയിങ് 11

ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്റ്റ് കീപ്പര്‍ ), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, വാഷിങ്്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അന്‍ഷുല്‍ കംബോജ്.

ഇംഗ്ലണ്ട്- സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ലിയാം ഡോസണ്‍, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍.

Story first published: Thursday, July 24, 2025, 11:35 [IST]
Other articles published on Jul 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+