Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സ്‌റ്റോക്‌സ് കാണിച്ചത് മണ്ടത്തരം!! ആരെങ്കിലും ഇതു ചെയ്യുമോ? പിഴവിനെപ്പറ്റി വോന്‍

ലീഡ്‌സ്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഉജ്ജ്വല ബാറ്റിങുമായി ഇന്ത്യന്‍ ടീം പിടിമുറുക്കവെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ നായകന്‍ മൈക്കല്‍ വോന്‍. വലിയൊരു മണ്ടത്തരം സ്‌റ്റോക്‌സ് കാണിച്ചതായും ഇതു കാരണമാണ് ഇന്ത്യ ആധിപത്യം നേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നു വിക്കറ്റിനു 359 റണ്‍സെന്ന നിലയിലാണ് ആദ്യദിനം ഇന്ത്യന്‍ ടീം കളി അവസാനിപ്പിച്ചത്.

ആദ്യമായി ടീമിനെ നയിക്കുന്ന ശുഭ്മന്‍ ഗില്‍ (127*), യശസ്വി ജയ്‌സ്വാള്‍ (101) എന്നിവരുടെ സെഞ്ച്വറികളും വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ (65*) ഫിഫ്റ്റിയുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. കെഎല്‍ രാഹുല്‍ 42 റണ്‍സും നേടിയിരുന്നു. അരങ്ങേറ്റ മല്‍സരം കളിച്ച സായ് സുദര്‍ശന്‍ (0) മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഫ്‌ളോപ്പായി മാറിയത്.

VAUGHAN STOKES

സ്റ്റോക്‌സ് ചെയ്തത് അബദ്ധം

ലീഡ്‌സ് ടെസ്റ്റിലെ സാഹചര്യങ്ങളും കാലാവസ്ഥയുമെല്ലാം വിലയിരുത്തുമ്പോള്‍ ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുക്കാനുള്ള ബെന്‍ സ്‌റ്റോക്‌സിന്റെ തീരുമാനം തന്നെ അദ്ഭുതപ്പെടുത്തിയെന്നാണ് മൈക്കല്‍ വോന്‍ പറയുന്നത്.

ലീഡ്‌സില്‍ ഞാനൊരു പഴയ പാരമ്പര്യവാദിയാണ്. സൂര്യന്‍ പ്രകാശിക്കുമ്പോള്‍ ഇവിടെ തീരുമാനം എളുപ്പമാണ്. പ്രത്യേകിച്ചും വളരെ വരണ്ടതും മനോഹരുമായ പിച്ചില്‍ എളുപ്പം തീരുമാനമെടുക്കാന്‍ കഴിയും. ഇംഗ്ലണ്ട് ബൗള്‍ ചെയ്യാന്‍ പോവുകയാണെന്നു കേട്ടപ്പോള്‍ എനിക്കു ആശ്ചര്യമാണ് തോന്നിയത്. പാരമ്പര്യമെല്ലാം ഇവിടെ അവഗണിക്കപ്പെട്ടതായും വോന്‍ വിലയിരുത്തി.

സമീപകാലത്തു ഇംഗ്ലണ്ട് ചേസ് ചെയ്ത് ഇവിടെ കുറച്ചു മല്‍സരങ്ങളില്‍ ജയിച്ചിട്ടുണ്ടെന്നതു എനിക്കറിയാം. പക്ഷെ നിങ്ങള്‍ ആ നിമിഷത്തില്‍ എല്ലായ്‌പ്പോഴും തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്.

നിങ്ങള്‍ ഒരു വര്‍ഷം മുമ്പോ, രണ്ടോ വര്‍ഷങ്ങള്‍ക്കു മുമ്പോ, മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പോ അതു നേടിയെടുത്തെന്നു കരുതി ഇന്നെടുക്കുന്ന തീരുമാനത്തെയും അതു ബാധിക്കില്ല. പുതിയ ക്യാപ്റ്റനു കീഴില്‍, ഇന്ത്യയുടെ യുവ ബാറ്റിങ് നിരയെ ഈ ടെസ്റ്റില്‍ അനായാസം കളിക്കാന്‍ ഇംഗ്ലീഷ് ടീം അനുവദിച്ചതായും വോന്‍ വിമര്‍ശിച്ചു.

BEN STOKES

തീരുമാനം ശരിവച്ച് സൗത്തി

ഇന്ത്യക്കെതിരേ ടോസിനു ശേഷം ബൗള്‍ ചെയ്യാനുള്ള ഇംഗ്ലണ്ടിന്റെ തീരുമാനം തെറ്റായിരുന്നില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് ബൗളിങ് ഉപദേശകനായ മുന്‍ ന്യൂസിലാന്‍ഡ് പേസര്‍ ടിം സൗത്തി. ഞങ്ങളെ സംബന്ധിച്ച് ഇതു വളരെ കടുപ്പമേറിയ ദിവസമായിരുന്നു. പക്ഷെ ഞങ്ങള്‍ക്കും ഉടന്‍ തന്നെ ബാറ്റ് ചെയ്യാനുള്ള അവസരം കളിയില്‍ ലഭിക്കും.

യശസ്വി ജയ്‌സ്വാളിന്റെയും റിഷഭ് പന്തിന്റെയും ഇന്നിങ്‌സുകള്‍ മികച്ചതായിരുന്നു. ഇരുവരും ക്ലാസ് പ്ലെയേഴ്‌സാണ്. പിച്ചിലെ ഈര്‍പ്പവും വിക്കറ്റിന്റെ നിറവും പരിഗണിച്ചാണ് ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇംഗ്ലീഷ് പേസര്‍മാര്‍ ന്യൂബോള്‍ കൊണ്ട് ഇന്ത്യന്‍ ഓപ്പണിങ് ജോടികളായ കെഎല്‍ രാഹുലിനും തുടക്കത്തില്‍ ശക്തമായ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. പക്ഷെ വളരെ ശ്രദ്ധയോടെയാണ് രണ്ടു പേരും ബാറ്റ് വീശിയത്. അപകടകാരികളായ ബോളുകളെ ഒഴിവാക്കിയ ജയ്‌സ്വാളും മോശം ബോളുകളില്‍ പരമാവധി റണ്‍സ് അടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ബെന്‍ സ്റ്റോക്‌സ് ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഇന്ത്യന്‍ സഖ്യത്തെ പിരിക്കാനായില്ല. ഓപ്പണിങ് വിക്കറ്റില്‍ 91 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഈ ജോടിക്കു സാധിക്കുകയും ചെയ്തു. ലഞ്ച് ബ്രേക്കിനു രണ്ടോവര്‍ ശേഷിക്കെയായിരുന്നു രാഹുലിനെ പുറത്താക്കി ഇംഗ്ലണ്ട് ആദ്യ ബ്രേക്ക്ത്രൂ സ്വന്തമാക്കിയത്. മൂന്നാമതെത്തിയ സായ് സുദര്‍ശന്‍ ഡെക്കായെങ്കിലും ജയ്‌സ്വാള്‍-ഗില്‍, ഗില്‍-റിഷഭ് സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുകളുമായി ഇന്ത്യയെ ഭദ്രമായ നിലയിലെത്തിക്കുകയായിരുന്നു.

Story first published: Saturday, June 21, 2025, 13:48 [IST]
Other articles published on Jun 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+