Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ലീഡ്‌സില്‍ ഇന്ത്യക്ക് ജയിക്കണോ? ചെയ്യേണ്ടത് ഒറ്റ കാര്യം, ഉപദേശിച്ച് മുന്‍ താരങ്ങള്‍

ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ ലീഡ്‌സില്‍ ആരംഭിക്കുകയാണ്. ലോര്‍ഡ്‌സില്‍ 151 റണ്‍സിന്റെ ജയം നേടിയെത്തുന്ന കോലിക്കും സംഘത്തിനും ആത്മവിശ്വാസം ഏറെയാണെങ്കിലും ലീഡ്‌സില്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. ഇന്ത്യയുടെ പേസ് നിര കരുത്തുറ്റതാണെങ്കിലും ബാറ്റിങ് നിരയുടെ പ്രകടനം കണ്ടറിയണം. ലീഡ്‌സില്‍ ഇന്ത്യക്ക് പരിചയസമ്പത്ത് കുറവായതിനാല്‍ത്തന്നെ ജയിക്കുകയെന്നതും പ്രയാസമാണ്.

ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെയും ജോണി ബെയര്‍സ്‌റ്റോയുടെയും ഹോം ഗ്രൗണ്ടാണ് ലീഡ്‌സ്. അതിനാല്‍ത്തന്നെ ഇംഗ്ലണ്ടിന് അല്‍പ്പം കൂടി ആത്മവിശ്വാസത്തോടെ ഇറങ്ങാനാവും. ലീഡ്‌സില്‍ ഇന്ത്യക്ക് ജയിക്കാനായാല്‍ പരമ്പരയില്‍ സമനില ഉറപ്പിക്കാനാവും. ഇപ്പോഴിതാ ലീഡ്‌സില്‍ ഇന്ത്യക്ക് ജയിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ താരങ്ങള്‍. ജയിക്കാന്‍ ജോ റൂട്ടിന്റെ വിക്കറ്റ് നേരത്തെ വീഴ്ത്തുകയാണ് വേണ്ടതെന്നാണ് മുന്‍ താരങ്ങള്‍ അഭിപ്രായപ്പെട്ടത്.

india

'ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണിത്. 1-0ന്റെ ലീഡ് ലഭിച്ചതോടെ ശക്തമായ നിലയിലാണ് ഇന്ത്യ. ഒരു കാര്യത്തെയും ഇന്ത്യ നിസാരമായി എടുക്കുന്നില്ല. പരമ്പര നേടാനുള്ള ഒരു അവസ്ഥയിലാണ് നിലവില്‍ ടീമുള്ളത്. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ അല്‍പ്പം കൂടി തിളങ്ങേണ്ടതായുണ്ട്. പ്രത്യേകിച്ച് മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍. മികച്ച ടോട്ടല്‍ ഇന്ത്യ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കേണ്ടതായുണ്ട്' - മുന്‍ ഇന്ത്യന്‍ താരം ദിലീപ് വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസറും ലീഡ്‌സിലും ഇന്ത്യക്കാണ് ആധിപത്യമെന്നാണ് അഭിപ്രായപ്പെട്ടത്. 'ജോ റൂട്ടിന്റെയും ജോണി ബെയര്‍സ്‌റ്റോയുടെയും ഹോം ഗ്രൗണ്ടാണ് ലീഡ്‌സിലേത്. ലോര്‍ഡ്‌സില്‍ അവിസ്മരണീയ പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ഇന്ത്യ ഇതേ പോലെ പന്തെറിയുകയും ജോ റൂട്ടിന്റെ വിക്കറ്റ് നേടുകയും ചെയ്താല്‍ ഇന്ത്യക്ക് ജയിക്കാനാവും. സിറാജിന്റെ ബൗളിങ്ങാണ് ഇന്ത്യന്‍ നിരയില്‍ പ്രധാന സവിശേഷത. സിറാജിനെ നേരിടാന്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടുന്നു' - മോണ്ടി പനേസര്‍ പറഞ്ഞു.

ലീഡ്‌സില്‍ ആറ് മത്സരങ്ങള്‍ കളിച്ച ഇന്ത്യ രണ്ട് മത്സരം ജയിച്ചപ്പോള്‍ മൂന്ന് മത്സരം തോറ്റു. ഒരു മത്സരം സമനിലയായി. 1986ല്‍ കപില്‍ ദേവിന്റെ കീഴിലും 2002ല്‍ സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലുമാണ് ഇന്ത്യ ലീഡ്‌സില്‍ ജയിച്ചത്. ഈ റെക്കോഡ് ബുക്കിലേക്ക് കോലിക്കും എത്താനാവുമോയെന്ന് കണ്ടറിയാം. നിലവിലെ ഫോമില്‍ മുന്‍തൂക്കം ഇന്ത്യക്കാണെങ്കിലും ഇന്ത്യയുടെ സീനിയര്‍ ബാറ്റിങ് നിരയുടെ പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമാവും.

Story first published: Tuesday, August 24, 2021, 13:43 [IST]
Other articles published on Aug 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+