Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓവലിലെ ഇന്ത്യന്‍ ജയം ചതിയിലൂടെ!! അഞ്ചാംദിനം കള്ളത്തരം കാണിച്ചു, ആഞ്ഞടിച്ച് മുന്‍ പാക് താരം

ഇംഗ്ലണ്ടുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യന്‍ ടീം നേടിയ ചരിത്ര വിജയം മുന്‍ പാകിസ്താന്‍ താരം ഷബീര്‍ അഹമ്മദിനു അത്ര രസിച്ചിട്ടില്ല. ശുഭ്മന്‍ ഗില്ലിനും സംഘത്തിനുമെതിരേ ഗുരുതര ആരോപണമുന്നയിച്ചിരിക്കുകയാണ് മുന്‍ പാക് ഫാസ്റ്റ് ബൗളര്‍ കൂടിയായ അദ്ദേഹം.

അഞ്ചാമത്തെയും അവസാനത്തെയും ദിവസം ഇന്ത്യന്‍ ടീം ബോളില്‍ കൃത്രിമം കാണിച്ചുവെന്നാണ് ഷബീര്‍ ആരോപിക്കുന്നത്. ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തിയ ഓവലിലെ ത്രില്ലറില്‍ ആറു റണ്‍സിന്റെ നാടകീയ വിജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്.

റണ്‍സ് മാര്‍ജിനില്‍ ഇന്ത്യയുടെ എക്കാലത്തെയും ചെറിയ വിജയം കൂടിയിടാണിത്. 374 റണ്‍സിന്റെ വലിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് അവസാനം വരെ വീറോടെ പൊരുതിങ്കെിലും 367 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഈ സമനിലയോടെ പരമ്പര 2-2നു തുല്യമാക്കാനും ഇന്ത്യക്കായിരുന്നു.

indian team

ബോളില്‍ കൃതിമം കാണിച്ചു

ഓവല്‍ ടെസ്റ്റിന്റെ അവസാന ദിവസം ഇന്ത്യന്‍ ടീം ബോളില്‍ കൃത്രിമം കാണിച്ചുവെന്ന വളരെ ഗുരുതരമായ ആരോപണമാണ് ഷബീര്‍ അഹമ്മദ് ഉന്നയിച്ചത്. 80 ഓവറുകള്‍ കഴ്ിഞ്ഞിട്ടും രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ന്യൂബോള്‍ എടുത്തിരുന്നില്ല. അഞ്ചാ ദിനം രാവിലെ ഇന്ത്യ ബോള്‍ ചേഞ്ച് ആവശ്യപ്പെടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ ബോളിനു നല്ല മൂവ്‌മെന്റ് ലഭിച്ചതു കാരണം ഇന്ത്യ അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു.

എക്‌സിലൂടെയാണ് മുന്‍ പാക് താരമായ ഷബീര്‍ ഓവല്‍ ടെസ്റ്റിലെ ബോളിന്റെ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചത്. 80 പ്ലസ് ഓവറുകള്‍ക്കു ശേഷം ഇന്ത്യ ബോളില്‍ വാസെലിന്‍ ഉപയോഗിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്. ബോള്‍ പുതിയതു പോലെ നന്നായി തിളങ്ങുന്നുണ്ടായിരുന്നു. പരിശോധനയ്ക്കായി അംപയര്‍ ഈ ബോള്‍ ലാബിലേക്കു അയക്കണം- ഇങ്ങനെയയിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

ഷബീറിന്റെ ഈ ആരോപണം ഇന്ത്യന്‍ ആരാധകരെ ശരിക്കും ക്ഷുഭിതരാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഈ പോ്സ്റ്റിനു താഴെ നിരവധി പേരാണ് തെറിയഭിഷേകം നടത്തിയിരിക്കുന്നത്. ഇന്ത്യ വാസെലിന്‍ ഉപയോഗിച്ചത് ബോളിലല്ല, ഓപ്പറോഷന്‍ സിന്ദൂഫിന്റെ സമയത്തു ബ്രഹ്മോസിലാണ്.

പന്തില്‍ കൃത്രിമം കാണിക്കുന്നത് ശീലമാക്കിയവരാണ് പാകിസ്താനികള്‍. ഫീല്‍ഡിലുള്ള അംപയറും ബോള്‍ തൊടാറുണ്ട്. അതു നല്ലതായതു കൊണ്ടാണ് മാറ്റാതിരുന്നത്. ശത്രു രാജ്യക്കാരനെന്ന നിലയില്‍ ഇന്ത്യയുടെ വിജയത്തില്‍ ഷബീറിനു അസൂയയാണ്, നിങ്ങളെ കുറിച്ച് നാണം തോന്നുന്നു ഷബീര്‍.

SHABBIR AHMED

നിങ്ങളും ചില പാകിസ്താന്‍ ബൗളര്‍മാരും ബോളില്‍ കൃത്രിമം കാണിക്കുന്നതില്‍ മിടുക്കരാണെന്നു ലോകത്തിനു കാണിച്ചു കൊടുത്തിട്ടുള്ളതാണ്. അതുകൊണ്ടാണ് നിങ്ങള്‍ക്കു ഈ തരത്തിലുള്ള ട്രിക്കുകളെല്ലാം ഇത്ര നന്നായിട്ട് അറിയുന്നത്.

ശരിക്കും!!! പഴയ ബോളുകള്‍ നന്നായി സ്വിങ് ചെയ്യുന്നതിനായി വാസെലിന്‍ ഉപയോഗിച്ചിട്ടുണ്ടോ, ഇല്ലയോ എന്നു നിങ്ങള്‍ ദയവു ചെയ്ത് വഖാര്‍ യൂനിസിനോടും വസീം അക്രമിനോടും ചോദിക്കാമോ? അതുകൊണ്ടാണ് പാകിസ്താന് ട്രോഫികളും നേട്ടങ്ങളുമൊന്നും കൈവരിക്കാന്‍ കഴിയാത്തത്- എന്നിങ്ങെയായിരുന്നു വിവിധ പ്രതികരണങ്ങള്‍.

അതേസമയം, 1999-2007 കാലത്തു പാകിസ്താനു വേണ്ടി ടെസ്റ്റിലും ഏകദിനത്തിലും കളിച്ചിട്ടുള്ള താരമാണ് ഇപ്പോള്‍ 49 കാരനായ ഷബീര്‍. 10 ടെസ്റ്റുകളില്‍ നിന്നും 51 വിക്കറ്റുകളെടുത്ത അദ്ദേഹം 32 ഏകദിനങ്ങളില്‍ നിന്നും 53 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. സംശയസ്പദമായ ബൗളിങ് ആക്ഷന്റെ പേരില്‍ ഒരു വര്‍ഷത്തേക്കു അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിലക്ക് നേരിട്ട ബൗളര്‍ കൂടിയാണ് ഷബീര്‍.

Story first published: Wednesday, August 6, 2025, 15:39 [IST]
Other articles published on Aug 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+