
ഇന്ത്യയെ സംബന്ധിച്ച് ആശങ്കകളേറെയാണ്. ഒന്നാം ടെസ്റ്റില്‍ സൂപ്പര്‍ താരങ്ങളില്‍ പലരും ഇന്ത്യക്കൊപ്പമില്ലെന്നതാണ് എടുത്തു പറയേണ്ടത്. നായകന്‍ രോഹിത് ശര്‍മ തിരിച്ചെത്തുമെന്നാണ് ബിസിസി ഐ വ്യക്തമാക്കിയതെങ്കിലും അദ്ദേഹത്തിന് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സമയം ആവിശ്യമുള്ളതിനാല്‍ ആദ്യ ടി20യില്‍ കളിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ടെസ്റ്റ് മത്സരം കളിക്കുന്ന താരങ്ങളൊന്നും ആദ്യ ടി20ക്കില്ലെന്നതും ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളിയാണ്. വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരൊന്നും ആദ്യ ടി20ക്കുണ്ടാവില്ല. പരിക്കേറ്റ് കെ എല്‍ രാഹുല്‍ നേരത്തെ തന്നെ പുറത്തായിരുന്നു. രോഹിത് ശര്‍മക്ക് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കാനാണ് സാധ്യത.
8 പന്ത്, രണ്ട് വിക്കറ്റ് ബാക്കി, ജയിക്കാന്‍ 1 റണ്‍സ്, മത്സരം സമനില!, ഓര്‍മയുണ്ടോ ഈ ത്രില്ലര്‍?

സഞ്ജു സാംസണിന് ഇന്ത്യ പ്ലേയിങ് 11 അവസരം നല്‍കുമോയെന്നതാണ് ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ തിളങ്ങിയ സഞ്ജു രണ്ടാം സന്നാഹ മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായിരുന്നു. അതുകൊണ്ട് തന്നെ സഞ്ജുവിനെ ഇന്ത്യ പ്ലേയിങ് 11 പരിഗണിക്കുമോയെന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു.
യുവ പേസര്‍ ഉമ്രാന്‍ മാലിക്കിന് ഇന്ത്യ കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് സാധ്യത. അയര്‍ലന്‍ഡ് പരമ്പരക്ക് പിന്നാലെ സന്നാഹ മത്സരത്തിലും ഉമ്രാന്‍ തിളങ്ങിയിരുന്നു. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ അതിവേഗ പേസര്‍മാര്‍ക്ക് തിളങ്ങാനാവും. അതുകൊണ്ട് തന്നെ ഉമ്രാന് ഇന്ത്യ അവസരം നല്‍കിയേക്കും. തിളങ്ങാനായാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്ക് ഉമ്രാനെ പരിഗണിക്കുന്ന കാര്യവും ടീം മാനേജ്‌മെന്റ് സജീവമായി ആലോചിച്ചേക്കും.

മറുവശത്ത് ഇംഗ്ലണ്ട് കരുത്തരുടെ നിരയുമായാണ് എത്തുന്നത്. ഓയിന്‍ മോര്‍ഗന്‍ കളമൊഴിഞ്ഞതോടെ ജോസ് ബട്‌ലറെന്ന പുതിയ നായകന് കീഴിലാവും ത്രീ ലയണ്‍സിന്റെ വരവ്. ഇംഗ്ലണ്ട് നായകനായി വിജയത്തോടെ തുടങ്ങാനുറച്ചാവും ബട്‌ലര്‍ ഇറങ്ങുക. ഐപിഎല്ലില്‍ മിന്നും ഫോമിലായിരുന്ന ബട്‌ലര്‍ പിന്നീട് ഹോളണ്ടിനെതിരേയും ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചിരുന്നു.
ബെന്‍ സ്‌റ്റോക്‌സിന് ടി20 പരമ്പരയില്‍ ഇംഗ്ലണ്ട് വിശ്രമം അനുവദിച്ചപ്പോള്‍ മോയിന്‍ അലി ടി20 ടീമിലുണ്ട്. ലിയാം ലിവിങ്സ്റ്റണിന്റെ വെടിക്കെട്ട് ബാറ്റിങ്ങും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വലിയ തലവേദനയാവും. കരുത്തുറ്റ താരനിരയുള്ള ഇംഗ്ലണ്ടിനെതിരേ പരമ്പര നേടിയാല്‍ ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ പടയൊരുക്കം കൂടുതല്‍ ശക്തമാവും.
15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്ക് അല്‍പ്പം മുന്‍തൂക്കമുണ്ട്. 19 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 10 തവണയും ജയം ഇന്ത്യക്കായിരുന്നു. 9 തവണയാണ് ഇംഗ്ലണ്ട് ജയിച്ചത്. അതേ സമയം ഇംഗ്ലണ്ടില്‍ രണ്ട് തവണ മാത്രമാണ് ഇന്ത്യക്ക് ടി20 ജയിക്കാനായത്. തട്ടകത്തിലെ ഇംഗ്ലണ്ടിലെ മികച്ച റെക്കോഡ് ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെയാണ്.

സാധ്യതാ 11: ഇന്ത്യ- രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചഹാല്‍
ഇംഗ്ലണ്ട്- ജോസ് ബട്‌ലര്‍, ജേസണ്‍ റോയ്, ഫിലിപ്പ് സാള്‍ട്ട്, ലിയാം ലിവിങ്സ്റ്റണ്‍, ഡേവിഡ് മലാന്‍, മോയിന്‍ അലി, ടൈമല്‍ മില്‍സ്, മാത്യു പാര്‍ക്കിസന്‍സന്‍, ക്രിസ് ജോര്‍ദാന്‍, ഡേവിഡ് വില്ലി, റീസി ടോപ്ലി.


Click it and Unblock the Notifications
