For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: തുടക്കം പാളി ഇന്ത്യ, ക്ലിക്കാവാതെ ബാറ്റിങ്; ടേണിങ് പോയിന്റ് ആ വിക്കറ്റ്!

ഓവല്‍: ഇംഗ്ലണ്ടുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ തുടക്കം പാളിയിരിക്കുകയാണ്. ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു ആദ്യദിനം 59 ഓവറാവുമ്പോള്‍ ആറു വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞു. സ്‌കോര്‍ഡിലുള്ളത് 185 റണ്‍സ് മാത്രം. ലഞ്ച് ബ്രേക്കിനു തൊട്ടുമുമ്പും തുടര്‍ന്ന് കളിയാരംഭിച്ച ശേഷവും മഴ വില്ലനായതു കാരണം രണ്ടു തവണ കളി നിര്‍ത്തി വയ്‌ക്കേണ്ടിയും വന്നു.

യശസ്വി ജയ്‌സ്വാള്‍ (2), കെഎല്‍ രാഹുല്‍ (14), സായ് സുദര്‍ശന്‍ (38), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (21), രവീന്ദ്ര ജഡേജ (9), ധ്രുവ് ജുറേല്‍ (19) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. അവസാന അംഗീകൃത ബാറ്റിങ് ജോടികളായ കരുണ്‍ നായരും (44) വാഷിങ്ടണ്‍ സുന്ദറുമാന് (8) ഇപ്പോള്‍ ക്രീസില്‍. മുന്‍ ടെസ്റ്റുകളിലേതു പോലെ ബാറ്റിങ് നിര ക്ലിക്കാവാതെ പോയതാണ് ഈ മല്‍സരത്തില്‍ ഇന്ത്യയെ ബാക്ക് ഫൂട്ടിലാക്കിയിരിക്കുന്നത്.

england

ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു ആഗ്രഹിച്ചതു പോലെയൊരു തുടക്കംനല്‍കാന്‍ ഓപ്പണിങ് ജോടികള്‍ക്കായില്ല. ആദ്യ സെഷനില്‍ 16 ഓവിനുള്ളില്‍ ജയ്‌സ്വാളിനെയും രാഹുലിനെയും ഇന്ത്യക്കു നഷ്ടമായി. 38 റണ്‍സ് മാത്രമേ അപ്പോള്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഗില്‍- സായ് ജോടി 45 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.

ഈ ജോടി കരുത്താര്‍ജിക്കവെയാണ് രണ്ടാം സെഷനില്‍ ഗില്ലിന്റെ അപ്രതീക്ഷിത റണ്ണൗട്ട്. ഇല്ലാത്ത സിംഗിളിനായി ശ്രമിച്ച അദ്ദേഹത്തെ ബൗളര്‍ ഗസ് അറ്റ്കിന്‍സണ്‍ ഫോളോത്രൂയ്ക്കിടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കുകയായിരുന്നു. കളിയിലെ ടേണിങ് പോയിന്റും ഇതു തന്നെയാണ്. പിന്നീട് സായിയെയും ജഡേജയെയും വൈകാതെ നഷ്ടമായതോടെ ടീം അഞ്ചിനു 123േേലക്കും വീണു.

തുടരെ അഞ്ചാം ടെസ്റ്റിലും ഇന്ത്യക്കു ടോസ് നഷ്ടമായപ്പോള്‍ ഇംഗ്ലണ്ടിന്റെ പുതിയ ക്യാപ്റ്റന്‍ ഒല്ലി പോപ്പ് ബൗൡങ് തിരഞ്ഞെടുക്കുകയായിരുന്നു. മാഞ്ചസ്റ്ററിലെ അവസാന ടെസ്റ്റില്‍ കളിച്ച ടീമില്‍ നാലു മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങിയത്. റിഷഭ് പന്ത്, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, അന്‍ഷുല്‍ കംബോജ് എന്നിവര്‍ക്കു പകരം ധ്രുവ് ജുറേല്‍, കരുണ്‍ നായര്‍, പ്രസിദ്ധ് കൃഷ്ണ, ആകാശ്ദീപ് എന്നിവര്‍ ടീമിലേക്കു വരികയായിരുന്നു.

Karun jurel

മറുഭാഗത്തു ഇംഗ്ലീഷ് ടീമിലും അഴിച്ചുപണിയുണ്ടായിരുന്നു. പരിക്കു കാരണം ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സ് പിന്‍മാറിയതോടെയാണ് നായകസ്ഥാനത്തേക്കു പോപ്പ് എത്തിയത്. പേസ് ജോടികളായ ജോഫ്ര ആര്‍ച്ചറിനും ബ്രൈഡന്‍ കാര്‍സിനും വിശ്രമം നല്‍കിയ ഇംഗ്ലണ്ട് ലിയം ഡോസനെ ഒഴിവാക്കുകയും ചെയ്തു. പകരം ജേക്കബ് ബെതെല്‍, ഗസ് അറ്റ്കിന്‍സണ്‍, ജാമി ഒവേര്‍ട്ടന്‍, ജോഷ് ടങ് എന്നിവര്‍ ടീമിലെത്തുകയും ചെയ്തു.

ടെസ്റ്റ് പരമ്പര സമനിലയാക്കാന്‍ ജയിച്ചേ തീരൂവെന്ന ചാലഞ്ചുമായാണ് ശുഭ്മന്‍ ഗില്ലിന്റെ ടീം ഇന്ത്യയിറങ്ങിയത്. നാലു ടെസ്റ്റുകള്‍ക്കു ശേഷം 2-1നു മുന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിനു ഓവലില്‍ സമനില സമ്മതിക്കേണ്ടി വന്നാലും പരമ്പര പോക്കറ്റിലാക്കാം. എന്നാല്‍ പരമ്പര കൈവിടാതിരിക്കാന്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയെ സഹായിക്കില്ല. അതുകൊണ്ടു തന്നെ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കും ഇന്ത്യ ഇറങ്ങുകയെന്നുറപ്പാണ്.

മാഞ്ചസ്റ്ററിലെ കഴിഞ്ഞ ടെസ്റ്റില്‍ ഒരു ഘട്ടത്തില്‍ ഇന്നിങ്‌സ് പരാജയം പോലും നേരിട്ടേക്കുമെന്ന സാഹചര്യത്തില്‍ പൊരുതിക്കയറിയാണ് വിജയത്തിനു തുല്യമായ സമനില ഇന്ത്യ പിടിച്ചുവാങ്ങിയത്. അഞ്ചാംടെസ്റ്റിനിറങ്ങുമ്പോള്‍ ഇതു ടീമിനു നല്‍കുന്ന ആത്മവിശാസം വളരെ വലുതായിരിക്കും.

പ്ലെയിങ് 11

ഇന്ത്യ- യശസ്വി ജയ്സ്വാള്‍, കെല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍ (വിക്കറ്റ്), വാഷിംഗ്ടണ്‍ സുന്ദര്‍, ആകാശ്ദീപ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്- സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെതെല്‍, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍) ക്രിസ് വോക്‌സ്, ഗസ് അറ്റ്കിന്‍സണ്‍, ജാമി ഒവേര്‍ട്ടണ്‍, ജോഷ് ടങ്.

Story first published: Thursday, July 31, 2025, 10:38 [IST]
Other articles published on Jul 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+