Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഓവലില്‍ 'വിക്കറ്റ് മഴ'!! ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ വീണ്ടുമിറങ്ങി, നേരിയ ലീഡ്

ഓവല്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റിന്റെ രണ്ടാംദിനം കണ്ടത് വിക്കറ്റ് മഴ. ഇരുടീമുകളുടേതുമായി ഇന്നു മാത്രം 14 വിക്കറ്റുകള്‍ വീണു കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് രണ്ടാംദിനം തന്നെ അവസാനിച്ചപ്പോള്‍ ഇന്ത്യ വീണ്ടും ബാറ്റിങിറങ്ങുകയും ചെയ്തു. രണ്ടാംദിനം അവസാന സെഷനില്‍ 12 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിനു 52 റണ്‍സെടുത്തിട്ടുണ്ട്. ഏഴു റണ്‍സെടുത്ത കെഎല്‍ രാഹുലാണ് പുറത്തായത്. ഇന്ത്യ ഇപ്പോള്‍ 29 റണ്‍സിനു മുന്നിലാണ്.

ആറു വിക്കറ്റിനു 204 റണ്‍സെന്ന നിലയില്‍ ഇന്നു ഒന്നാമിന്നിങ്‌സില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്കു 20 റണ്‍സ് കൂടി നേടുമ്പോഴേക്കും ശേഷിച്ച നാലു വിക്കറ്റുകള്‍ കൂടി നഷ്ടമായി. കരുണ്‍ നായര്‍ (57), സായ് സുദര്‍ശന്‍ (38), വാഷിങ്ടണ്‍ സുന്ദര്‍ (26), നായകന്‍ ശുഭ്മന്‍ ഗില്‍ (21) എന്നിവരാണ് ഇന്ത്യന്‍ ടോട്ടല്‍ 224 റണ്‍സിലെത്തിച്ചത്. തുടര്‍ന്നു വീണ്ടും ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിനെ 247ന് എറിഞ്ഞിട്ട് ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. 23 റണ്‍സിന്റെ നേരിയ ലീഡ് മാത്രമേ ഇംഗ്ലണ്ടിനു ലഭിച്ചുള്ളൂ.

JAISWAL

സാക്ക് ക്രോളി (64), ഹാരി ബ്രൂക്ക് (53), ബെന്‍ ഡക്കെറ്റ് (43) എന്നിവരാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ തിളങ്ങിയത്. ഓപ്പണിങ് വിക്കറ്റില്‍ 92 റണ്‍സ് ഇംഗ്ലണ്ട് അടിച്ചെടുത്തിരുന്നു. എന്നാല്‍ പിന്നീട് ഗംഭീരമയി തിരിച്ചുവന്ന ഇന്ത്യ തുടര്‍ച്ചയായി വിക്കറ്റുകളെടുത്ത് ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടി. നാലു വീതം വിക്കറ്റുകള്‍ പിഴുത മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാണ് ഇന്ത്യന്‍ ബൗങിങില്‍ മികച്ചുനിന്നത്.

ആദ്യദിനം യശസ്വി ജയ്‌സ്വാള്‍ (2), കെഎല്‍ രാഹുല്‍ (14), സായ് സുദര്‍ശന്‍ (38), നായകന്‍ ശുഭ്മന്‍ ഗില്‍ (21), രവീന്ദ്ര ജഡേജ (9), ധ്രുവ് ജുറേല്‍ (19) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്. തുടര്‍ന്നാണ് കരുണ്‍- വാഷി ജോടി ഫിഫ്റ്റി പ്ലസ് റണ്‍സ് കൂട്ടുകെട്ടുമായി ടീമിനെ 200 കടത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. 38 റണ്‍സെടുക്കുന്നതിനിടെ രണ്ടു ഓപ്പണര്‍മാരെയും ടീമിനു നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഗില്‍-സായ് ജോടി 45 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടവന്നു. ഈ സമയത്താണ് മല്‍സരഗതിക്കു വിപരീതമായി ഗില്ലിന്റെ അപ്രതീക്ഷിത റണ്ണൗട്ട് സംഭവിച്ചത്. സ്‌ട്രൈക്ക് നേരിട്ട ശേഷം അനാവശ്യ സിംഗിളിനായി ശ്രമിച്ചാണ് ഗില്‍ വിക്കറ്റ് വലിച്ചെറിഞ്ഞത്.

SIRAJ

അബദ്ധം മസ്സിലാക്കി തിരികെ ഓടവെ ബൗളര്‍ ഗസ് അറ്റ്കിന്‍സണാണ് ഫോളോത്രൂക്കിടെ ബോളെടുത്ത് നേരിട്ടുള്ള ത്രോയില്‍ അദ്ദേഹത്തെ റണ്ണൗട്ടാക്കിയത്. കളിയിലെ ടേണിങ് പോയിന്റും ഇതാണ്. ജഡ്ഡുവും ജുറേലും പെട്ടെന്നു മടങ്ങിയപ്പോള്‍ ഇന്ത്യ ആറിന് 153 എന്ന നിലയില്‍ പതറിയിരുന്നു. എന്നാല്‍ കരുണ്‍ -വാഷി ജോടി ഒരിക്കല്‍ക്കൂടി ടീമിലെ തിരികെ വരാന്‍ സഹായിച്ചു.

പ്ലെയിങ് 11

ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, കെല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍ (വിക്കറ്റ്), വാഷിംഗ്ടണ്‍ സുന്ദര്‍, ആകാശ്ദീപ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്- സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെതെല്‍, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍) ക്രിസ് വോക്സ്, ഗസ് അറ്റ്കിന്‍സണ്‍, ജാമി ഒവേര്‍ട്ടണ്‍, ജോഷ് ടങ്.

Story first published: Friday, August 1, 2025, 11:51 [IST]
Other articles published on Aug 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+