Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സൂപ്പര്‍ സിറാജ്!! ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ, ത്രില്ലിങ് ജയം

ഓവല്‍: ഹാരി ബ്രൂക്കിന്റെ ക്യാച്ച് പാഴാക്കിനാലാംദിനം പഴികേട്ട മുഹമ്മദ് സിറാജ് അഞ്ചാംദിനം രാവില ഹീറോയായി മാറിയപ്പോള്‍ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യക്കു ത്രസിപ്പിക്കുന്ന ജയം. ആറു റണ്‍സിന്റെ നാടകീയ വിജയമണ് ശുഭ്മന്‍ ഗില്ലും സംഘവും സ്വന്തമാക്കിയത്. ഇന്ത്യക്കു ജയിക്കാന്‍ ഇന്നു നാലു വിക്കറ്റും ഇംഗ്ലണ്ടിനു 35 റണ്‍സുമാണ് വേണ്ടിയിരുന്നത്.

എന്നാല്‍ തുടക്കത്തില്‍ തന്നെ സിറാജ് രണ്ടു വിക്കറ്റുകള്‍ പിഴുതതോടെ ഇന്ത്യ പിടിമുറുക്കുകയായിരുന്നു. 374 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 367 റണ്‍സിനു ഓള്‍ഔട്ടാക്കുകയും ചെയ്തു. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-2നു സമനിലയില്‍ അവസാനിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

SIRAJ

ആറു വിക്കറ്റിനു 339 റണ്‍സെന്ന നിലയിലാണ് അഞ്ചാംദിനം രാവിലെ ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിച്ചത്. രണ്ടാം ഓവറില്‍ തന്നെ ജാമി സ്മിത്തിനെ മടക്കി സിറാജ് ഇന്ത്യക്കു ആഗ്രഹിച്ച തുടക്കമാണ് നല്‍കിയത്. തന്റെ രണ്ടാം ഓവറില്‍ ജാമി ഒവേര്‍ട്ടനെ (9) വിക്കറ്റിനു മുന്നില്‍ കുരുക്കി ഇന്ത്യയെദ ജയത്തിനു തൊട്ടരികെയെത്തിച്ചു. ജോഷ് ടങിനെ (0) പ്രസിദ്ധ് കൃഷ്ണ ബൗള്‍ക്കിയതോടെ ഇന്ത്യ വിജയമുറപ്പിക്കുകയായിരുന്നു.

പരിക്കേറ്റ ക്രിസ് വോക്‌സ് ഒരു കൈയില്‍ പ്ലാസ്റ്ററിട്ട് ബാറ്റിങിനെത്തിയെങ്കിലും അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തിനും ടീമിനെ രക്ഷിക്കാനായില്ല. ഗസ് അറ്റ്കിന്‍സണിനെ (17) ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കുകയായിരുന്നു. ഇതോടെ അദ്ദേഹം തന്റെ ഫൈഫറും തികയ്ക്കുകയായിരുന്നു.

374 റണ്‍സെന്ന വിജയലക്ഷ്യം ഇംഗ്ലണ്ട് ചേസ് ചെയ്യുമെന്നു പോലും ആരും പ്രതീക്ഷിച്ചതല്ല. കാരണം ഓവലിലെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ 265 റണ്‍സ് പോലും ഇതുവരെ വിജയകരമായി ചേസ് ചെയ്യപ്പെട്ടിട്ടില്ല. മാത്രമല്ല കഴിഞ്ഞ 100 വര്‍ഷത്തിനിടെ 250ന് മുകളില്‍ സ്‌കോര്‍ ചെയ്യപ്പെട്ടത് ഒരിക്കല്‍ മാത്രവുമാണ്.

ഹാരി ബ്രൂക്കിന്റെയും (111) റണ്‍ മെഷീനായ ജോ റൂട്ടിന്റെയും (105) കിടിലന്‍ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനെ ഓവലില്‍ അതിശക്തമായ നിലയിലെത്തിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് വാരിക്കൂട്ടിയത് 195 റണ്‍സാണ്.

കളി മാറ്റി മറിച്ചതും ഈ കൂട്ടുകെട്ടാണ്. ടീം സ്‌കോര്‍ 106ല്‍ നില്‍ക്കെ ഒരുമിച്ച സഖ്യം വേര്‍പിരിഞ്ഞത് 301ല്‍ വച്ചാണ്. ബ്രൂക്കിനെ പുറത്താക്കിയ ശേഷം അധികം വൈകാതെ ജേക്കബ് ബെതെല്‍ (5), റൂട്ട് എന്നിവരെ മടക്കിയതാടെയാണ് ഇന്ത്യന്‍ ടീം വിജയം സ്വപ്‌നം കാണാന്‍ തുടങ്ങിയത്.

ബ്രൂക്കിനെയും റൂട്ടിനെയും കൂടാതെ ഓപ്പണര്‍ ബെന്‍ ഡക്കെറ്റാണ് (54) ഇംഗ്ലണ്ടിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. റെക്കോര്‍ഡ് ലക്ഷ്യം പിന്തുടരവെ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിനു ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ഡക്കെറ്റ് - ക്രോളി 50 റണ്‍സെടുത്തിരുന്നു. ക്രോളിയെ നാലാംദിനം വീഴ്ത്തിയ ഇന്ത്യ ഡക്കെറ്റ്, നായകന്‍ ഒല്ലി പോപ്പ്് (27) എന്നിവരെ നാലാം ദിനം ആദ്യ സെഷനിലും പുറത്താക്കി. പുറത്താക്കി. തുടര്‍ന്നായിരുന്നു റൂട്ട്-ബ്രൂക്ക് മാരത്തണ്‍ കൂട്ടുകെട്ട്

നേരത്തേ ഒന്നാമിന്നിങ്‌സില്‍ 23 റണ്‍സിന്റെ (224 & 247) നേരിയ ലീഡാണ് ഇന്ത്യക്കു വഴങ്ങേണ്ടി വന്നത്. രണ്ടാമിന്നിങ്‌സില്‍ ശക്തമായി തിരിച്ചുവരന്ന ഇന്ത്യ 396 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ (118) സെഞ്ച്വറിയാണ് ഇന്ത്യക്കു കരുത്തേകിയത്.

നൈറ്റ് വാച്ച്മാനായെത്തിയ പേസര്‍ ആകാശ്ദീപ് 66 റണ്‍സോടെ ഞെട്ടിച്ചു. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ (53), വാഷിങ്ടണ്‍ സുന്ദര്‍ (53) എന്നിവരുടെ ഫിഫ്റ്റികളും ഇംഗ്ലണ്ടിനു 374 റണ്‍സ് വിജയലക്ഷ്യം നല്‍കാന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്തു.

പ്ലെയിങ് 11

ഇന്ത്യ- യശസ്വി ജയ്സ്വാള്‍, കെല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേല്‍ (വിക്കറ്റ്), വാഷിംഗ്ടണ്‍ സുന്ദര്‍, ആകാശ്ദീപ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്- സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ് (ക്യാപ്റ്റന്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെതെല്‍, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍) ക്രിസ് വോക്‌സ്, ഗസ് അറ്റ്കിന്‍സണ്‍, ജാമി ഒവേര്‍ട്ടണ്‍, ജോഷ് ടങ്.

Story first published: Monday, August 4, 2025, 13:09 [IST]
Other articles published on Aug 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+