For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: എവിടെ പ്ലാന്‍ ബി? ഇന്ത്യക്കു നാട്ടില്‍ ഈ തിരിച്ചടി ഇതാദ്യം! ആഞ്ഞടിച്ച് മുന്‍ താരം

ഹൈദരാബാദ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം മുന്‍തൂക്കം കൈവിട്ട് ബാക്ക്ഫൂട്ടിലായിരിക്കെ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. മൂന്നാംദിനം പല പിഴവുകളും ഇന്ത്യന്‍ ടീമിന്റെ ഭാഗത്തു നിന്നും സംഭവിച്ചുവെന്നും ഈ കാരണത്താലാണ് ഇംഗ്ലണ്ട് കളിയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 190 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം വീണ്ടും ബാറ്റിങിനു ഇറങ്ങിയ ഇംഗ്ലണ്ട് ഇപ്പോള്‍ 126 റണ്‍സിനു മുന്നിലെത്തിയിരിക്കുകയാണ്.

ഓലി പോപ്പിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് മല്‍സരത്തിലേക്കു തിരിച്ചുവരാന്‍ സന്ദര്‍ശകരെ സഹായിച്ചത്. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ അദ്ദേഹം മൂന്നാംദിനത്തിലെ കളി നിര്‍ത്തുമ്പോള്‍ 148 റണ്‍സുമായി ക്രീസിലുണ്ട്. 208 ബോളുകള്‍ നേരിട്ട പോപ്പിന്റെ ഇന്നിങ്‌സില്‍ 17 ഫോറുകളുള്‍പ്പെട്ടിരുന്നു. റിവേഴ്‌സ് സ്വീപ്പുകളും സ്‌കൂപ്പ് ഷോട്ടുകളുമടക്കം ചില റിസ്‌ക്കുള്ള ഷോട്ടുകള്‍ താരം കളിക്കുകയും ചെയ്തു.

AXAR PATEL

മൂന്നാം ദിനത്തില്‍ ഇന്ത്യയുടെ ഫീല്‍ഡ് ക്രമീകരണം കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നുവെന്നു പ്രഗ്യാന്‍ ഓജ വിലയിരുത്തി. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാത്തിലുമുപരി ഇംഗ്ലണ്ടിന്റെ കൂട്ടുകെട്ടുകള്‍ കരുത്താര്‍ജിച്ചു കൊണ്ടിരുന്നപ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ ആത്മവിശ്വാസം താഴേക്കു പോവുന്നതാണ് കാണാനായത്.

നാട്ടില്‍ ഇതാദ്യമായിട്ടാണ് ഏതെങ്കിലുമൊരു ടീം ഇന്ത്യയെ വെല്ലുവിളിക്കുന്നത്. മുമ്പ് മറ്റേതെങ്കിലും ടീം ഇതു ചെയ്തതായി എനിക്കു തോന്നുന്നില്ല. അതുകൊണ്ടു തന്നെ നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട ശരീരഭാഷ പുറത്തെടുക്കുകയും ചെയ്യേണ്ടതുണ്ടെന്നും ഓജ വ്യക്കമാക്കി.

വളരെ ചൂടേറിയ, അതോടൊപ്പം കടുപ്പമേറിയ ദിവസമായിരുന്നു മൂന്നാംദിനമെന്നു ഞാന്‍ കരുതുന്നു. പക്ഷെ വിക്കറ്റ് വീഴുന്നതിനു വേണ്ടിയോ, സാഹചര്യം മാറുന്നതിനു വേണ്ടിയോയാണ് എല്ലാവരും കാത്തിരുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ അതു അങ്ങനെ സംഭവിക്കില്ല. ഓലി പോപ്പെന്ന വലിയൊരു ഉദാഹരണം നിങ്ങള്‍ക്കു മുന്നിലുണ്ട്. അദ്ദേഹം അത്തരമൊരു സാഹചര്യം കളിയില്‍ സൃഷ്ടിച്ചെടുത്തു, ആ പ്രചോദനമാണ് നിങ്ങള്‍ക്കു ആവശ്യമെന്നും ഓജ ചൂണ്ടിക്കാട്ടി.

ഓലി പോപ്പ് മികച്ച കൂട്ടുകെട്ടുകളുമായി ടീമിനെ മുന്നോട്ടു നയിച്ചുകൊണ്ടിരുന്നപ്പോള്‍ അതു തടയാന്‍ ഒരു പ്ലാന്‍ ബി ഇന്ത്യയുടെ പക്കല്‍ ഉണ്ടായിരുന്നില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ബാസ്‌ബോള്‍ ഇന്ത്യയെ സംശയത്തിലാക്കിയിട്ടില്ല.

പക്ഷെ ഒരു പ്ലാന്‍ ബി ഇല്ലായിരുന്നുവെന്നതാണ് ഇന്ത്യയുടെ പ്രശ്‌നം. ഓലി പോപ്പ് റിവേഴ്‌സ് സ്വീപ്പുകളും സ്വീപ്പ് ഷോട്ടുകളും പരീക്ഷിച്ചത് കാണുമ്പോള്‍ ഇന്ത്യക്കു തീര്‍ച്ചയായും ഒരു പ്ലാന്‍ ബി ആവശ്യമായിരുന്നുവെന്നു ഞാന്‍ കരുതുന്നു. ബൗളര്‍ ഗെയിം നിയന്ത്രിക്കണമായിരുന്നുവെന്നും ഓജ വിലയിരുത്തി.

POPE- FOAKES

റണ്ണൊഴുക്ക് തടയാന്‍ പ്ലാന്‍ ബി നിങ്ങളെ സഹായിക്കും. ഗെയിം നിയന്ത്രിക്കാന്‍ നിങ്ങള്‍ക്കു കഴിയുമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ നിങ്ങള്‍ക്കു എല്ലായ്‌പ്പോഴും വിക്കറ്റുകള്‍ ലഭിക്കില്ലെന്നാണ് പറയപ്പെടുന്നത്. പക്ഷെ നിങ്ങള്‍ക്കു ബോളിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടാന്‍ പാടില്ല. രണ്ടാമിന്നിങ്‌സില്‍ റണ്‍റേറ്റ് 3.07 ആയിരുന്നു. അവസാനത്തെ സെഷനില്‍ അതു 4.11ലേക്കു ഉയര്‍ന്നുവെന്നും ഓജ നിരീക്ഷിച്ചു.

വിക്കറ്റ് ലഭിക്കാതെ വന്നപ്പോള്‍ ഇന്ത്യന്‍ സ്പിന്‍ ജോടികളായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും വളരെ നിരാശരായാണ് കാണപ്പെട്ടതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. അശ്വിന്‍ നിരവധി ഫുള്‍ ടോസുകളെറിഞ്ഞപ്പോള്‍ ജഡേജ പല തവണ നോ ബോളുകളുമെറിഞ്ഞിരുന്നു. ഒരു ക്ഷമയും ഇന്ത്യന്‍ ബൗളര്‍മാരില്‍ തനിക്കു കാണാനായില്ലെന്നു ഓജ പറയുന്നു.

ബൗളര്‍മാര്‍ വളരെ നിരാശരായാണ് മൂന്നാംദിനം പലപ്പോഴും കാണപ്പെട്ടത്. ഒരു ഉദാഹരണം നിങ്ങള്‍ക്കു ഞാന്‍ നല്‍കാം. ആറു നോ ബോളുകളാണ് രവീന്ദ്ര ജഡേജയെറിഞ്ഞത്. ബൗളിങിലെ താളത്തില്‍ ശ്രദ്ധിക്കുന്നതിനു പകരം കൂടുതലായി ചിന്തിക്കുമ്പോഴാണ് നിങ്ങള്‍ റണ്ണപ്പ് മിസ്സ് ചെയ്യുന്നത്. ഇതു കാരണം സാധാരണയുള്ള ദിനചര്യ നിങ്ങള്‍ക്കു നഷ്ടമാവുമെന്നെന്നും ഓജ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, January 28, 2024, 6:32 [IST]
Other articles published on Jan 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+