For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പാടി പുകഴ്ത്തി, ഒടുവില്‍ സര്‍ഫറാസ് ഖാന്‍ ഗോള്‍ഡന്‍ ഡക്ക്, ട്രോള്‍ പൂരം

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ നിര്‍ണ്ണായക ഘട്ടത്തില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ് സര്‍ഫറാസ്. അരങ്ങേറ്റ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടിയ താരം രണ്ടാം ഇന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡക്കായിരിക്കുകയാണ്. ഷൊയ്ബ് ബഷീറിന്റെ പന്തില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച സര്‍ഫറാസിന് പിഴച്ചപ്പോള്‍ അടുത്തു ഫീല്‍ഡ് ചെയ്യുകയായിരുന്ന ഒലി പോപ്പ് അനായാസ ക്യാച്ചിലൂടെ മടക്കുകയായിരുന്നു.

ഇന്ത്യ തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ സര്‍ഫറാസ് രക്ഷകനാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്ന് പൊരുതാന്‍ പോലുമാകാതെയാണ് സര്‍ഫറാസ് പുറത്തായത്. ഇതോടെ ഇന്ത്യയുടെ നില പരുങ്ങലിലുമായി. സര്‍ഫറാസിന്റെ പുറത്താകലിന് പിന്നാലെ താരത്തിനെതിരേ ട്രോളുകള്‍ ഉയരുകയാണ്. സമ്മര്‍ദ്ദ സാഹചര്യത്തിലോ ടീം പ്രതിസന്ധിയിലാകുന്ന സാഹചര്യത്തിലോ രക്ഷകനാവാന്‍ ആളുണ്ടാവില്ല. ഇതാണ് ഇന്ത്യയുടെ അവസ്ഥയെന്നാണ് പരിഹാസം.

സര്‍ഫറാസ് ഖാന്‍ മികച്ച താരമായിരുന്നെങ്കില്‍ മികവ് കാട്ടേണ്ട ഏറ്റവും നിര്‍ണ്ണായക സമയമായിരുന്നു ഇത്. എന്നാല്‍ താരത്തിന് തിളങ്ങാനായില്ല. പൊരുതാന്‍ പോലും ശ്രമിക്കാതെ ടീമിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് സര്‍ഫറാസ് ചെയ്തിരിക്കുന്നത്. മികച്ച സ്പിന്നര്‍മാര്‍ക്കെതിരേ സര്‍ഫറാസിന് മികവ് കാട്ടാന്‍ സാധിക്കില്ലെന്നും സമ്മര്‍ദ്ദത്തില്‍ അടിപതറുന്ന താരമാണ് സര്‍ഫറാസ് ഖാനെന്നുമാണ് ആരാധകര്‍ പറയുന്നത്. ഇന്നലെ ദ്രുവ് ജുറേലിനെ വീരേന്ദര്‍ സെവാഗ് അഭിനന്ദിച്ചിരുന്നു.

ഇതില്‍ പരോക്ഷമായി സര്‍ഫറാസ് ഖാനെ ട്രോളുകയും ചെയ്തിരുന്നു. വലിയ കഥകള്‍ പറയാതെ കൃത്യമായ സമയത്ത് മികച്ച പ്രകടനം നടത്താത്ത പ്രതിഭാശാലിയാണ് ജുറേല്‍ എന്നാണ് സെവാഗ് പറഞ്ഞത്. ഇതില്‍ കഥകള്‍ പറയുന്ന താരമെന്നത് സര്‍ഫറാസിനെ ഉദ്ദേശിച്ചായിരുന്നു. സര്‍ഫറാസ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. ഇതിന് വലിയ മാധ്യമ ശ്രദ്ധയും ലഭിച്ചിരുന്നു. എന്നാല്‍ ജുറേല്‍ നിശബ്ദനായി വന്ന് തന്റെ ജോലി കൃത്യമായി ചെയ്യുകയാണുണ്ടായത്.

sarfaraz khan

സെവാഗ് സര്‍ഫറാസിനെ അപമാനിച്ചുവെന്ന തരത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ സെവാഗ് പറഞ്ഞതാണ് ശരിയെന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. സര്‍ഫറാസ് മികച്ച താരമാണെങ്കിലും നിര്‍ണ്ണായക സമയത്ത് ബാറ്റിങ് മികവ് കാട്ടേണ്ടതായുണ്ട്. അല്ലാത്ത പക്ഷം പുകഴ്ത്തലുകള്‍ക്ക് പ്രസക്തിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും മൂന്നാം ടെസ്റ്റിലൂടെ ഹീറോയായിരുന്ന സര്‍ഫറാസ് ഇപ്പോള്‍ സീറോയായിരിക്കുകയാണ്.

രജത് പാട്ടീധാറിനെതിരേ രൂക്ഷ വിമര്‍ശനമാണുയരുന്നത്. വിരാട് കോലിക്ക് പകരക്കാരനായി ടീമിലെത്തിയ പാട്ടീധാര്‍ ആറ് പന്ത് നേരിട്ട് ഡെക്കിനാണ് പുറത്തായത്. ടി20യില്‍ ആര്‍സിബി താരമായ രജത്തിന് പന്ത് പ്രതിരോധിക്കാന്‍ പോലും അറിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മൂന്ന് മത്സരത്തിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് രജത് കാഴ്ചവെച്ചത്. ഇനി താരത്തിന് ഒരവസരം പോലും നല്‍കരുതെന്നാണ് ആരാധകര്‍ പറയുന്നത്.

ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ അനുഭവസമ്പത്തുള്ളവരെ മിസ് ചെയ്യുന്നുണ്ടെന്നും ഇതേ യുവതാരങ്ങളുമായി വിദേശ പര്യടനത്തിന് പോയാല്‍ നാണംകെടേണ്ടി വരുമെന്നുമാണ് ആരാധകര്‍ പറയുന്നത്. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ തുടങ്ങിയവര്‍ ഇന്ത്യന്‍ ടീമിനൊപ്പം വേണമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. രോഹിത് ശര്‍മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അനുഭവസമ്പത്തുള്ള താരം. രവീന്ദ്ര ജഡേജക്ക് മികച്ച പ്രകടനം നടത്താനുമായില്ല.

വിരാട് കോലിയും കെ എല്‍ രാഹുലും ഇന്ത്യയുടെ ബാറ്റിങ് നിരയിലില്ലാത്തതാണ് പ്രശ്‌നം. ഇന്ത്യയുടെ സ്പിന്‍ പിച്ചിനെതിരേയും വിമര്‍ശനം ഉയരുന്നുണ്ട്. സ്പിന്‍ പിച്ചൊരുക്കി ഇംഗ്ലണ്ടിനെ കുടുക്കാന്‍ ശ്രമിച്ച ഇന്ത്യ സ്വയം കുഴിച്ച കുഴിയില്‍ വീണിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യയെ ഇംഗ്ലണ്ട് വിറപ്പിക്കുകയാണ്. അനായാസം ജയിക്കേണ്ട കളിയില്‍ ഇന്ത്യ വിറക്കുകയാണ്. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് സാധിക്കില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

Story first published: Monday, February 26, 2024, 13:03 [IST]
Other articles published on Feb 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+