Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഭരത്തിനെയല്ല, പുറത്താക്കേണ്ടത് രോഹിത്തിനെ- ഏറ്റവും കുറവ് സ്‌കോര്‍! കണക്കിതാ

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യ മുന്നോട്ടുവെച്ച 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ 1 വിക്കറ്റിന് 67 റണ്‍സെന്ന നിലയിലാണ്. ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് മുന്നില്‍ 332 റണ്‍സാണ് ജയിക്കാന്‍ വേണ്ടത്. രണ്ട് ദിവസം ഇംഗ്ലണ്ടിന് മുന്നിലുള്ളപ്പോള്‍ ഇന്ത്യക്ക് എറിഞ്ഞുപിടിക്കാനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിലെ ബാറ്റിങ് പ്രകടനം വീണ്ടും നിരാശപ്പെടുത്തുകയാണ്. ശുബ്മാന്‍ ഗില്ലിന്റെ (104) സെഞ്ച്വറി മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ പ്രകടനം ദുരന്തമായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഏറ്റവും വിമര്‍ശനം കേള്‍ക്കുന്നത് വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത്താണ്. ഇഷാന്‍ കിഷന്റെ അഭാത്തില്‍ ലഭിച്ച അവസരത്തെ മുതലാക്കാന്‍ ഭരത്തിനാവുന്നില്ല. രണ്ടാം ടെസ്റ്റിലും നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയതോടെ ഭരത്തിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

ഭരത്തിനെതിരേ നിരവധി ട്രോളുകളും വിമര്‍ശനവും ശക്തമാകവെ ഭരത്തിനെയല്ല ഇന്ത്യ പുറത്താക്കേണ്ടത് രോഹിത് ശര്‍മയെയാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് വിരാട് കോലി ആരാധകര്‍. കണക്കുകള്‍ നിരത്തിയാണ് രോഹിത്തിനെതിരേ കോലി ആരാധകര്‍ ആഞ്ഞടിക്കുന്നത്. ആരാധകര്‍ മോശം പ്രകടനമാണെന്ന് വിമര്‍ശിക്കുകയും പുറത്താക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്ന കെ എസ് ഭരത് ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റില്‍ നിന്ന് നേടിയത് 92 റണ്‍സാണ്.

അതേ സമയം നായകനായ രോഹിത് ശര്‍മ നേടിയത് 90 റണ്‍സും. സീനിയര്‍ താരമെന്ന നിലയിലും നായകനെന്ന നിലയിലും രോഹിത് മോശം പ്രകടനത്തിലും ടീമില്‍ തുടരുമ്പോള്‍ അര്‍ഹതയുള്ള ഭരത്തിനെ പുറത്താക്കാനാണ് തിരക്കെന്നാണ് ആരാധകരുടെ പരിഹാസം. റിഷഭ് പന്തിനും ഇഷാന്‍ കിഷനുമെല്ലാം ലഭിച്ച പിന്തുണ ഭരത്തും അര്‍ഹിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് ഭരത്. ആഭ്യന്തര ക്രിക്കറ്റിലെ കണക്കുകള്‍ അത് വ്യക്തമാക്കും.

rohit sharma

രഞ്ജി ട്രോഫിയില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ആദ്യത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് കെ എസ് ഭരത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും ഭരത്തിന് അവസരം നല്‍കണം. തിളങ്ങാനാവാതെ പോയാല്‍ അപ്പോള്‍ തീരുമാനം എടുക്കുന്നതാണ് നല്ലത്. ടോപ് ഓഡറില്‍ ഇന്ത്യയുടെ പലരും നിരാശപ്പെടുത്തുമ്പോള്‍ സീനിയോരിറ്റി പരിഗണിക്കുമ്പോള്‍ യുവതാരമായ ഭരത് കൂടുതല്‍ അവസരം അര്‍ഹിക്കുന്നുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ ഭരത്തിന്റെ പ്രകടനത്തില്‍ ടീം മാനേജ്‌മെന്റ് തീര്‍ത്തും നിരാശരാണ്. ഇന്ത്യക്കായി 7 ടെസ്റ്റില്‍ നിന്ന് 12 ഇന്നിങ്‌സ് കളിച്ച് 221 റണ്‍സാണ് ഭരത് നേടിയത്. 20.09 ആണ് ശരാശരി. 44 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. വിക്കറ്റിന് പിന്നിലും പിഴവുകള്‍ വരുത്തുന്നതാണ് ഭരത്തിന് തിരിച്ചടിയാവുന്നത്. ആര്‍ അശ്വിനേയും രവീന്ദ്ര ജഡേജയേയും ഫലപ്രദമായി കീപ്പ് ചെയ്യാന്‍ ഭരത്തിന് സാധിക്കുന്നില്ല. ടേണ്‍ ചെയ്‌തെത്തുന്ന പന്തുകളിലുള്ള ക്യാച്ചുകള്‍ ഭരത് നഷ്ടപ്പെടുത്തുന്നു.

ടെസ്റ്റില്‍ ഓരോ ക്യാച്ചുകള്‍ക്കും വലിയ വിലയുണ്ടെന്നതിനാല്‍ ഭരത്തിനെ ഇന്ത്യ ഇനിയും പിന്തുണക്കാന്‍ സാധ്യതയില്ല. മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ദ്രുവ് ജുറേലിന് അവസരം നല്‍കാനാണ് സാധ്യത കൂടുതല്‍. അതേ സമയം ഭരത് ഇനിയും അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന് പറയാം. സമ്മര്‍ദ്ദം നിറഞ്ഞ ബാറ്റിങ് പൊസിഷനില്‍ നിന്ന് മാറ്റി അഞ്ചാം നമ്പറിലെങ്കിലും ഭരത്തിനെ കളിപ്പിച്ചാല്‍ താരത്തിന്റെ പ്രകടനം മെച്ചപ്പെട്ടേക്കും. ഇതിനോടകം ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ച ഭരത് കൂടുതല്‍ അവസരം അര്‍ഹിക്കുന്നു.

എന്നാല്‍ അന്തിമ തീരുമാനം ടീം മാനേജ്‌മെന്റിന്റേതാണ്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയം കടുപ്പമാണെന്ന് പറയാം. ഇന്ത്യ മുന്നോട്ട് വെച്ച 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ 1 വിക്കറ്റിന് 67 റണ്‍സെന്ന നിലയിലാണ്. 2 ദിവസവും 9 വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 332 റണ്‍സാണ് വേണ്ടത്.

Story first published: Sunday, February 4, 2024, 22:04 [IST]
Other articles published on Feb 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+