For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാലാം ക്യാച്ച് പാഴാക്കി, പിന്നാലെ ജയ്‌സ്വാളിന്റെ ഡാന്‍സ്!! ഇത്ര നാണമില്ലാത്തയാള്‍ വേറെ കാണുമോ?

ലീഡ്‌സ്: ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീം തോല്‍വിയേറ്റു വാങ്ങിയ ശേഷം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ നേരിടുന്നത്. കളിയില്‍ രണ്ടിന്നിങ്‌സുകൡലായി നാലു വിക്കറ്റുകളാണ് അദ്ദേഹം പാഴാക്കിയത്.

ഇന്ത്യന്‍ പരാജയത്തിനു പ്രധാന കാരണങ്ങളിലൊന്നും ഇതു തന്നെയാണ്. ഫീല്‍ഡിങില്‍ ജയ്‌സ്വാളിന്റെ ദയനീയ പ്രകടനം ടീം മാനേജ്‌മെന്റിനെ മാത്രമല്ല, ആരാധകരെയും ഏറെ നിരാശപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ അവസാന ദിവസം ഫീല്‍ഡിങിനിടെയുള്ള ജയ്‌സ്വാളിന്റെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നാലു ക്യാച്ചുകള്‍ കൈവിട്ട് ടീമിന്റെ ദുരന്തനായകനായി മാറിയിട്ടും ഈ തരത്തില്‍ പെരുമാറാന്‍ നാണമില്ലേയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യം.

YASHASVI JAISWAL

Screenshot

സംഭവമിങ്ങനെ

അഞ്ചാംദിനം ആദ്യ സെഷനില്‍ ഇംഗ്ലണ്ട് ഓപ്പണറും വിജയശില്‍പ്പിയുമായി ബെന്‍ ഡക്കെറ്റിന്റെ ഒരു ക്യാച്ച് യശസ്വി ജയ്‌സ്വാള്‍ കൈവിട്ടിരുന്നു. താരം 97ല്‍ നില്‍ക്കവെ മുഹമ്മദ് സിറാജിന്റെ ബൗളിങിലാണ് ജയ്‌സ്വാള്‍ ക്യാച്ച് പാഴാക്കിയത്. അതിനു പിന്നാലെ സെഞ്ച്വറി തികച്ച ഡക്കെറ്റ് പിന്നീട് 149 റണ്‍സോടെ ഇംഗ്ലണ്ടിനെ വിജയത്തിനരികെ വരെയെത്തിച്ച ശേഷമാണ് പുറത്തായത്.

ഡക്കെറ്റിന്റെ ക്യാച്ച് പാഴാക്കിയ ശേഷം ബൗണ്ടറി ലൈനിന് അരികെ ഇംഗ്ലീഷ് ഫാന്‍സിനു മുന്നില്‍ നൃത്തം ചെയ്യുന്ന ജയ്‌സ്വാളിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതു കണ്ട് ഇംഗ്ലീഷ് ടീമിന്റെ ഫാന്‍സ് ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഇംഗ്ലണ്ടിനു ജയിക്കാന്‍ 44 റണ്‍സ് മാത്രം മതിയെന്നിരിക്കെയായിരുന്നു സാഹചര്യം പോലും നോക്കാതെയുള്ള ജയ്‌സ്വാളിന്റെ നൃത്തം.

കളിക്കിടെ ഡാന്‍സ് ചെയ്യുന്ന യശസ്വി ജയ്‌സ്വാള്‍. വീഡിയോ കാണാം

ഇന്ത്യന്‍ പരാജയത്തില്‍ ആരാധകര്‍ നിരാശയിലും ദുഖത്തിലും നില്‍ക്കവെയാണ് തോല്‍വിയുടെ പ്രധാന കാരണക്കാരില്‍ ഒരാളായ ജയ്‌സ്വാള്‍ ഈ തരത്തില്‍ ആഹ്ലാദപ്രകടനം നടത്തിയത്. ഇതു ആരാധകരെ വളരെയധിധം ക്ഷുഭിതരാക്കുകയും ചെയ്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അവര്‍ അദ്ദേഹത്തിനെതിരേ ആഞ്ഞടിക്കുകയും ചെയ്തിട്ടുണ്ട്.

ആരാധകരോഷം

യശസ്വി ജയ്‌സ്വാളിന്റെ ഈ ഡാന്‍സ് വീഡിയോ പുറത്തുവന്നതിനു പിന്നാലെ വലിയ രീതിയിലുള്ള ആരാധകരോഷമാണ് ഉയരുന്നത്. ഇന്ത്യന്‍ ടീം തോറ്റു കൊണ്ടിരിക്കുകയാണ്. ഇതൊന്നും കാര്യമാക്കാതെ യശസ്വി ജയ്‌സ്വാള്‍ നൃത്തവും ചെയ്യുന്നു. ഇയാളേക്കാള്‍ നാണംകെട്ട മറ്റൊരാളെ കാണിച്ചു തരൂയെന്നായിരുന്നു ഒരു പ്രതികരണം.

YASHASVI JAISWAL

ഈ ടെസ്റ്റ് മല്‍സരത്തില്‍ യശസ്വി ജയ്‌സ്വാള്‍ ഒത്തുകളിച്ചതായി സംശയമുണ്ട്. കാരണം കളിയില്‍ താരം ഫീല്‍ഡിങില്‍ താരം വരുത്തിയ പിഴവുകളും ചില സമയങ്ങളിലെ പെരുമാറ്റവുമെല്ലാം സംശയാസ്പദമാണ്. ഇപ്പോഴിതാ ടീം തോല്‍വിയിലേക്കു നീങ്ങനെ ഇംഗ്ലീഷ് കാണികള്‍ക്കു മുന്നില്‍ നാണമില്ലാതെ ഡാന്‍സും കളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുയാണെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.

യശസ്വി ജയ്‌സ്വാളിനെപ്പോലെ നാണംകെട്ട മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്ററെ കണ്ടിട്ടില്ല. തന്റെ അബദ്ധം കാരണമാണ് ടീം തോല്‍വിയിലേക്കു വീണതെന്ന യാതൊരു കുറ്റബോധവും അദ്ദേഹത്തില്‍ കണ്ടില്ല. ജയ്‌സ്വാള്‍ ആ നാലു ക്യാച്ചുകളെടുത്തിരുന്നെങ്കില്‍ മല്‍സരം ഇന്ത്യ ജയിച്ചേനെയെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

എന്തൊക്കെ സംഭവിച്ചാലും ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം ഭദ്രമാണെന്ന അഹങ്കാരമാണ് യശസ്വി ജയ്‌സ്വാളിനുള്ളത്. അതു തന്നെയാണ് ടീം തോല്‍വിക്കരികെ നില്‍ക്കുമ്പോഴും ഇംഗ്ലണ്ടിന്റെ കാണികള്‍ക്കു മുന്നില്‍ ഈ തരത്തില്‍ നാണമില്ലാതെ നൃത്തം ചെയ്യാന്‍ ജയ്‌സ്വാളിനു ധൈര്യം നല്‍കിയത്. ഈ തരത്തില്‍ ടീമിനോടു ആത്മാര്‍ഥത കാണിക്കാത്ത താരങ്ങളെ പുറത്താക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

Story first published: Wednesday, June 25, 2025, 9:56 [IST]
Other articles published on Jun 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+