Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിന് ആ വിക്കറ്റ് സമ്മാനിച്ചത് രാഹുല്‍!! എന്തിന് 'കടുംകൈ' ചെയ്തു? ആരാധകരോഷം

ലണ്ടന്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നു ത്രില്ലിങ് ക്ലൈമാക്‌സിലേക്കു കടക്കുകയാണ്. ആര്‍ക്കും ജയിക്കാമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ബാറ്റിങ് അതീവ ദുഷ്‌കരമായിക്കൊണ്ടിരിക്കുന്ന പിച്ച് ഇപ്പോള്‍ പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ സഹായിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ശുഭ്മന്‍ ഗില്ലിനും സംഘത്തിനും വിജയം ഒരിക്കലും എളുപ്പമായിരിക്കില്ല.

193 റണ്‍സെന്ന ചെറിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് ചെയ്യുന്ന ഇന്ത്യക്കു മൂന്നു മുന്‍നിര ബാറ്റര്‍മാരെയും ഒരു നൈറ്റ് വാച്ച്മാനെയുമടക്കം നാലു പേരെ നഷ്ടമായിക്കഴിഞ്ഞു. സ്‌കോര്‍ ബോര്‍ഡിലുള്ളത് വെറും 58 റണ്‍സ് മാത്രം. ആറു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്കു ഇന്നു ജയിക്കാന്‍ 135 റണ്‍സ് കൂടി ആവശ്യമാണ്. 33 റണ്‍സുമായി ക്രീസിലുള്ള ഓപ്പണറും സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുലിലാണ് ഇനി ഇന്ത്യന്‍ പ്രതീക്ഷകള്‍.

KL RAHUL ENGLAND

നാലാം ദിനം അവസാന ഓവളിലെ നാലാമത്തെ ബോളിലാണ് നൈറ്റ് വാച്ച്മാന്‍ ആകാശ്ദീപിനെ (1) ഇന്ത്യക്കു നഷ്ടമായത്. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് അദ്ദേഹത്തെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ആകാശ്ദീപിന്റെ ഈ പുറത്താവലില്‍ ഇപ്പോള്‍ പഴി മുഴുവനും കേള്‍ക്കുന്നത് രാഹുലാണ്. എന്താണ് ഇതിന്റെ കാരണമെന്നറിയാം.

ആകാശ്ദീപിന്റെ പുറത്താവല്‍

നാലാംദിനം പേസര്‍ ബ്രൈഡന്‍ കാര്‍സെറിഞ്ഞ 15ാം ഓവറില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മ്ന്‍ ഗില്‍ (6) പുറത്തായ ശേഷമാണ് നൈറ്റ് വാച്ച്മാനായ ആകാശ്ദീപിനെ ഇന്ത്യ ക്രീസിലേക്കു അയച്ചത്. ഒമ്പതു ബോളില്‍ ഒരു ഫോറടക്കം ആറു റണ്‍സെടുത്ത ഗില്ലിനെ കാര്‍സ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. അദ്ദേഹം ഇതിനെതിരേ റിവ്യു എടുത്തെങ്കിലും ഓണ്‍ഫീല്‍ഡ് അംപയറുടെ തീരുമാനം തേര്‍ഡ് അംപയറും ശരിവച്ചു.

ബോളിനു നല്ല മൂവ്‌മെന്റും സ്വിങും ബൗണ്‍സുമെല്ലാം ലഭിക്കുന്നുണ്ടായിരുന്നു. ഈ കാരണത്താല്‍ ബാറ്റിങ് ഒട്ടും എളുപ്പമല്ലായിരുന്നു. ക്രീസിലെത്തിയ ശേഷം ആകാശ്ദീപ് സ്‌ട്രൈക്ക് റൊട്ടേറ്റ് പോലും ചെയ്യാന്‍ സാധിക്കാതെ ശരിക്കും വെള്ളം കുടിച്ചു. 17ാം ഓവറില്‍ രണ്ടു തവണ കാര്‍സിനെതിരേ എല്‍ബിഡബ്ല്യുവില്‍ നിന്നും ആകാശ്ദീപ് രക്ഷപ്പെടുകയും ചെയ്തിരുന്നു. ഒരു തവണ ഇംഗ്ലണ്ട് റിവ്യു എടുത്തെങ്കിലും അതു അംപയേഴ്‌സ് കോളായതു കൊണ്ടു കഷ്ടിച്ചു രക്ഷപ്പെടുകയും ചെയ്തു.

ഇതിനു ശേഷമായിരുന്നു നാലാംദിനത്തിലെ അവസാന ഓവര്‍ എറിയാന്‍ ബെന്‍ സ്‌റ്റോക്‌സ് എത്തിയത്. തൊട്ടുമുമ്പത്തെ ഓവറില്‍ പുറത്താവലില്‍ നിന്നും രണ്ടു തവണ രക്ഷരപ്പെട്ടതിനാല്‍ തന്നെ ആകാശ്ദീപിനു സ്‌ട്രൈക്ക് നല്‍കാതെ രാഹുല്‍ തന്നെ സ്റ്റോക്‌സിന്റെ ഓവറിലെ മുഴുവന്‍ ബോളും നേരിട്ട് കളി അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചത്.

പക്ഷെ ഓവറിലെ ആദ്യത്തെ ബോള്‍തന്നെ മിഡ് വിക്കറ്റ് ഏരിയയിലേക്കു കളിച്ച് രാഹുല്‍ സിംഗിളെടുക്കുകയായിരുന്നു. ഇതോടെ ആകാശ്ദീപ് സ്‌ട്രൈക്കറുടെ എന്‍ഡിലെത്തുകയും ചെയ്തു. ആദ്യത്തെ രണ്ടു ബോളിലും റണ്ണൊന്നുമില്ല. അടുത്ത ബോളില്‍ ആകാശ്ദീപിനെ സ്റ്റോക്‌സ് ബൗള്‍ഡാക്കുകയും ചെയ്തു. പിന്നാലെ കളിയും അവസാനിക്കുകയായിരുന്നു.

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ റിഷഭ് പന്തിന്റെ റണ്ണൗട്ടിന്റെ പേരിലും രാഹുല്‍ വിമര്‍ശനം നേരിട്ടിരുന്നു. ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ തന്റെ സെഞ്ച്വറി തികയ്ക്കുന്നതിനായി രാഹുല്‍ അനാവശ്യ സിംഗിളാനായി ഓടുകയും തുടര്‍ന്നു സ്‌റ്റോക്‌സിന്റെ നേരിട്ടുള്ള ത്രോയില്‍ റിഷഭ് റണ്ണൗട്ടാവുകയുമായിരുന്നു.

അതു തന്റെ പിഴവായിരു്ന്നുവെന്നു പിന്നീട് രാഹുല്‍ തന്നെ തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ആകാശ്ദീപിന്റെ വിക്കറ്റും ഇംഗ്ലണ്ടിനു സമ്മാനിച്ച് അദ്ദേഹം വീണ്ടും വില്ലനായി മാറിയിരിക്കുകയാണ്.

AKASHDEEP

എന്തു കൊണ്ട് വിമര്‍ശനം?

നാലാംദിനം ബെന്‍ സ്റ്റോക്‌സെറിഞ്ഞ ഓവ കളിയിലെ അവാനത്തേത് ആണെന്നു അറിയാമായിരുന്നിട്ടു വെറും നൈറ്റ് വാച്ച്മാന്‍ മാത്രമായ ആകാശ്ദീപിന് എന്തിനാണ് കെഎല്‍ രാഹുല്‍ സ്‌ട്രൈക്ക് നല്‍കിയതെന്നാണ് ആരാധകരുടെ ചോദ്യം.

കെഎല്‍ രാഹുല്‍ എന്തിനാണ് ശ്രമിച്ചത്? ബെന്‍ സ്റ്റോക്‌സിന്റേത് നാലാം ദിനത്തിലെ അവസാന ഓവറാണെന്നു അറിഞ്ഞിട്ടും സിംഗിളെടുത്തത് വലിയ പിഴവ് തന്നെയാണ്. ആകാശ്ദീപിന്റെ വിക്കറ്റ് ഇംഗ്ലണ്ടിനു ദാനം ചെയ്യുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.

നാലാംദിനം ആകാശ്ദീപിന്റെ വിക്കറ്റ് സംരക്ഷിക്കപ്പെടേണ്ടയാള്‍ കെഎല്‍ രാഹുലാണ്. പക്ഷെ സിംഗിളെടുത്ത് അദ്ദേഹത്തിനു സ്‌ട്രൈക്ക് നല്‍കി കൈയൊഴിയുകയാണ് രാഹുല്‍ ചെയ്തത്. എന്നിങ്ങനെയായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.

Story first published: Monday, July 14, 2025, 7:24 [IST]
Other articles published on Jul 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+