Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: അക്ഷറിന്റെ കൊടും ചതി!! തളര്‍ന്നിരുന്ന് ഹാര്‍ദിക്, പിഴവിന് ഒറ്റക്കാരണം മാത്രം, വിമര്‍ശനം

കട്ടക്ക്: ഇംഗ്ലണ്ടുമായുള്ള രണ്ടാം ഏകദിനത്തില്‍ വെടിക്കെട്ട് ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഫില്‍ സാള്‍ട്ടിന്റെ അനായാസ ക്യാച്ച് താഴെയിട്ട ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനു രൂക്ഷ വിമര്‍ശനം. അനായാസം കൈയ്ക്കുള്ളില്‍ ഒതുക്കാവുന്ന ബോളാണ് അദ്ദേഹത്തിന്റെ വലിയ പിഴവ് കാരണം വഴുതിപ്പോയത്. സാള്‍ട്ടിനെപ്പോലെ തനിച്ച് കളി ജയിപ്പിക്കാന്‍ സാധിക്കുന്ന ഒരു ബാറ്ററുടെ ക്യാച്ച് പാഴാക്കിയതില്‍ അക്ഷറിനോടു പൊറുക്കാന്‍ സാധിക്കില്ലെന്നാണ് സോഷ്യല്‍ മീഡിയില്‍ ആരാധകര്‍ കുറിക്കുന്നത്.

തുടര്‍ച്ചയായ രണ്ടാം ജതയത്തോടെ ഏകദിന പരമ്പര വരുതിയിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ടോസിനു ശേഷം തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനു മികച്ച തുടക്കമാണ് കളിയില്‍ ലഭിച്ചിരിക്കുന്നത്. 10 ഓവറുകള്‍ കഴിയുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 75 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു.

AXAR PATEL

അക്ഷറുടെ പിഴവ്

ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ ആറാമത്തെ ഓവറിലായിരുന്നു അക്ഷര്‍ പട്ടേലിന്റെ വലിയൊരു പിഴവ് കണ്ടത്. അഞ്ചോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് 35 റണ്‍സില്‍ നില്‍ക്കെയാണ് ഹാര്‍ദിക്കിനെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യമായി പന്തെറിയാനെത്തിയത്. ആദ്യത്തെ അഞ്ചു ബോളില്‍ ഒരു ഫോറടക്കം എട്ടു റണ്‍സാണ് ഹാര്‍ദിക് വിട്ടുകൊടുത്തത്.

ഓവറിലെ അവസാന ബോള്‍ നേരിട്ടത് ഫില്‍ സാള്‍ട്ടാണ്. ഒരു വൈഡ് ഷോര്‍ട്ട് ബോളാണ് ഹാര്‍ദിക് പരീക്ഷിച്ചത്. ബോളിന്റെ വേഗതയും ബൗണ്‍സും മുതലെടുക്കാന്‍ ശ്രമിച്ച സാള്‍ട്ട് ഡീപ്പ് ബാക്ക്‌വേര്‍ഡ് പോയിന്റിലേക്കു ഒരു അപ്പര്‍ കട്ടിനാണ് മുതിര്‍ന്നത്. ബൗണ്ടറി ലൈനില്‍ നിലയുറപ്പിച്ച അക്ഷര്‍ പട്ടേലിന്റെ കൈകളിലേക്കാണ് ബോള്‍ വന്നത്.

അക്ഷറിനു നിന്നയിടത്തു നിന്നും ഇളകേണ്ടി വരിക പോലും ചെയ്തില്ല. ബോള്‍ അക്ഷറിന്റെ കൈകളിലേക്കു തന്നെ കൃത്യമായി വന്നെങ്കിലും അവിടെ നിന്നും വഴുതി താഴെ വീഴുകയായിരുന്നു. ഇന്ത്യ ഉറപ്പിച്ച വിക്കറ്റായിരുന്നു ഇത്.

സാള്‍ട്ട് അപ്പോള്‍ ആറു റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ. ഇന്ത്യന്‍ ടീം വിക്കറ്റ് ആഘോഷിക്കാനിരിക്കെയാണ് അക്ഷര്‍ ഇതു താഴെയിട്ടു കളഞ്ഞത്. ഇതു കണ്ട് അവിശ്വസനീയതോടെ ഹാര്‍ദിക് പാണ്ഡ്യ തലയില്‍ കൈകള്‍ വച്ച് നിരാശനായി നിലത്തിരുന്നപ്പോള്‍ സ്‌റ്റേഡേയത്തിലെ കാണികളും ഞെട്ടലോടൊണ് ഇതിനോടു പ്രതികരിച്ചത്. അക്ഷര്‍ ആയുസ് നീട്ടിക്കൊടുത്ത സാള്‍ട്ട് പിന്നീട് 26 റണ്‍സെടുത്താണ് പുറത്തായത്. വരുണ്‍ ചക്രവര്‍ത്തിക്കായിരുന്നു വിക്കറ്റ്.

രൂക്ഷ വിമര്‍ശനം

ഇത്രയും അനായാസമായ ഒരു ക്യാച്ച് പാഴാക്കിക്കളഞ്ഞ അക്ഷര്‍ പട്ടേലിനു ആരാധകരില്‍ നിന്നും വലിയ വിമര്‍ശനങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. അക്ഷര്‍ പട്ടേല്‍ എന്താണ് കാണിച്ചിരിക്കുന്നത്? കൊച്ചു കുട്ടികള്‍ക്കു പോലും എടുക്കാന്‍ സാധിക്കുന്ന ക്യാച്ചായിരുന്നു ഇത്. വളരെ അലസമായി ഈ ക്യാച്ചിനെ സമീപിച്ചതു കാരണമാണ് അക്ഷറിനു അതു പിടിയിലൊതുക്കാന്‍ കഴിയാതെ പോയതെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നു.

ഫില്‍ സാള്‍ട്ടിനെപ്പോലെ അപകടകാരിയായ ഒരു ബാറ്ററുടെ ക്യാച്ച് പാഴാക്കിക്കളയുന്നത് ഒരിക്കലും അംഗീകരിക്കാവുന്ന കാര്യമല്ല. വളരെ അനായാസം പിടിക്കമാായിരുന്ന ക്യാച്ചാണ് അക്ഷര്‍ പട്ടേല്‍ പാഴാക്കിക്കളഞ്ഞത്. താരത്തിന്റെ അലസമായ സമീപനമാണ് ഇതിനു കാരണം. കുറേക്കൂടി ഗൗരവത്തോടെ ഈ ക്യാച്ചിനെ സമീപിച്ചിരുന്നെങ്കില്‍ ഈ അബദ്ധം സംഭവിക്കില്ലായിരുന്നെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

പ്ലെയിങ് 11

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി.

ഇംഗ്ലണ്ട്- ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കെറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജാമി ഒവേര്‍ട്ടന്‍, ഗസ് അറ്റ്കിന്‍സണ്‍, ആദില്‍ റഷീദ്, സാക്വിബ് മഹമ്മൂദ്, മാര്‍ക്ക് വുഡ്.

Story first published: Sunday, February 9, 2025, 14:48 [IST]
Other articles published on Feb 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+