ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് പുരോഗമിക്കുകയാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യക്കെതിരേ ആദ്യം ബാറ്റ് ചെയ്യുകയാണ്. ഇന്ത്യയുടെ പ്ലേയിങ് 11ല്‍ വിരാട് കോലിയുടെ അഭാവമുണ്ട്. അതുകൊണ്ടുതന്നെ ബാറ്റിങ് കരുത്ത് ഉയര്‍ത്താന്‍ ഇന്ത്യ മൂന്ന് സ്പിന്‍ ഓള്‍റൗണ്ടര്‍മാരെ പരിഗണിച്ചാണ് ഇറങ്ങിയത്. കോലിയുടെ റോളില്‍ കെ എല്‍ രാഹുലെത്തിയപ്പോള്‍ വിക്കറ്റ് കീപ്പറായി കെ എസ് ഭരത്താണ് ഇടം പിടിച്ചത്.
ഇപ്പോഴിതാ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഭരത്തിനെ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിക്കുകയാണ് ആരാധകര്‍. ഇന്ത്യയുടെ വീക്ക് ലിങ്കായി ഭരത്ത് മാറുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനോടകം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരമാണ് ഭരത്. വിക്കറ്റിന് പിന്നില്‍ കാര്യമായ മികവ് കാട്ടാന്‍ ഭരത്തിന് സാധിച്ചിട്ടില്ല. നിരവധി ക്യാച്ച് അവസരങ്ങള്‍ പാഴാക്കുന്ന കീപ്പറാണ് ഭരത്. ഇന്ത്യ ടീമില്‍ നിന്ന് തഴഞ്ഞ താരത്തെ ഇഷാന്‍ കിഷന്റെ അഭാവത്തില്‍ തിരിച്ചുവിളിക്കുകയായിരുന്നു.
ഇപ്പോള്‍ പ്ലേയിങ് 11ലേക്കും ഭരത് തിരിച്ചെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ട് ലയണ്‍സിനെതിരേ സെഞ്ച്വറിയടക്കം നേടി ഭരത് തിളങ്ങിയിരുന്നു. ഇതാണ് ഇന്ത്യന്‍ ടീമിലേക്ക് താരത്തെ തിരിച്ചെത്തിച്ചത്. ഇപ്പോഴിതാ ഭരത്തിനെ ഇന്ത്യ കളിപ്പിച്ചത് മണ്ടത്തരമാണെന്നും ദ്രുവ് ജുറേലിനെ പരിഗണിക്കണമായിരുന്നുവെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ഇന്ത്യക്കാവശ്യം ഇംപാക്ട് സൃഷ്ടിക്കുന്ന വിക്കറ്റ് കീപ്പറെയാണ്. ജുറേല്‍ ഭയമില്ലാതെ ആക്രമിക്കുന്നവനാണ്.
അതുകൊണ്ടുതന്നെ മത്സരഫലത്തെ മാറ്റിമറിക്കാനും ജുറേലിന് സാധിക്കും. റിഷഭ് പന്തിനെപ്പോലെ ഇംപാക്ട് സൃഷ്ടിക്കാന്‍ ജുറേലിന് സാധിക്കും. എന്നാല്‍ ഭരത്തിനെക്കൊണ്ട് ഇത്തരത്തില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാനാവില്ല. ഇംഗ്ലണ്ടിനെതിരേ ക്ലാസിക് ശൈലിയില്‍ കളിക്കുന്ന താരങ്ങള്‍ മാത്രം പോരാ. കടന്നാക്രമിക്കാന്‍ ശേഷിയുള്ള താരങ്ങളും വേണം. അതുകൊണ്ടുതന്നെ ദ്രുവ് ജുറേലായിരുന്നു പ്ലേയിങ് 11ല്‍ ഉള്‍പ്പെടേണ്ടതെന്നായിരുന്നു ആരാധകര്‍ പറയുന്നത്.

ഇന്ത്യക്ക് ഓസ്‌ട്രേലിയന്‍ പര്യടനമടക്കം വരാനിരിക്കുന്നു. റിഷഭ് പന്ത് അതിന് മുമ്പായി ഫിറ്റ്‌നസ് വീണ്ടെടുക്കുമോയെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ അവസരം നല്‍കി ജുറേലിനെ വളര്‍ത്താന്‍ ഇന്ത്യ ശ്രമിക്കണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഭരത്തിന് ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം വലിയ ഭാവിയില്ലെന്ന് നേരത്തെ തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ ഇന്ത്യ പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ തയ്യാറാവണമെന്നാണ് ആരാധകര്‍ പറയുന്നത്.
നിര്‍ണ്ണായക സമയത്ത് ക്യാച്ച് കൈവിടുന്ന താരമാണ് ഭരത്. ബാറ്റുകൊണ്ടും കാര്യമായൊന്നും പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ട് തന്നെ ഇന്ത്യ ജുറേലിനെ കളിപ്പിക്കണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ഭരത്തിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. വിക്കറ്റിന് പിന്നിലും ബാറ്റിങ്ങിലും തിളങ്ങാനാവാത്ത പക്ഷം വലിയ വിമര്‍ശനം ഭരത് കേള്‍ക്കേണ്ടി വരുമെന്നുറപ്പാണ്.
ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടുണ്ട്. ഒന്നാം വിക്കറ്റില്‍ 55 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇംഗ്ലണ്ടിനായി. ബെന്‍ ഡക്കറ്റിനെ എല്‍ബിയില്‍ കുടുക്കി ആര്‍ അശ്വിനാണ് കൂട്ടുകെട്ട് പൊളിച്ചത്. ഒല്ലി പോപ്പിനെ രവീന്ദ്ര ജഡേജ സ്ലിപ്പില്‍ രോഹിത്തിന്റെ കൈയിലെത്തിച്ചു. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ മികവ് കാട്ടുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. മൂന്ന് സ്പിന്നര്‍മാരുമായി കളത്തിലിറങ്ങിയ ഇന്ത്യക്ക് ഇംഗ്ലണ്ടിനെ വിറപ്പിക്കാനാവുമെന്ന് തന്നെയാണ് ആദ്യ സെക്ഷനില്‍ നിന്ന് വ്യക്തമാവുന്നത്.
പ്ലേയിങ് 11- ഇന്ത്യ- രോഹിത് ശര്‍മ (c), യശ്വസി ജയ്സ്വാള്‍, ശുബ്മാന്‍ ഗില്‍, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
ഇംഗ്ലണ്ട്- സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ് (c), ജോണി ബെയര്‍സ്റ്റോ, ബെന്‍ ഫോക്സ്, റഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്ലി, മാര്‍ക്ക് വുഡ്, ജാക്ക് ലീച്ച