IND vs ENG: സാറ എന്തുകൊണ്ടത് ചെയ്തില്ല? ഇത്രയും ജാഡ വേണ്ട! വിമര്‍ശിച്ച് ഗില്‍ ആരാധകര്‍
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഏറ്റവും കൂടുതല്‍ കൈയടി നേടിയ താരം ഇന്ത്യയുടെ ശുബ്മാന്‍ ഗില്ലാണ്. മൂന്നാം നമ്പറിലേക്ക് ബാറ്റിങ് മാറ്റിയ ശേഷം തിളങ്ങാനാവാതെ വിമര്‍ശനം നേരിട്ട ഗില്‍ എല്ലാ വിമര്‍ശകരുടേയും വായടപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ്. 147 പന്ത് നേരിട്ട് 104 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. 11 ഫോറും 2 സിക്‌സും ഉള്‍പ്പെടെയായിരുന്നു ഗില്ലിന്റെ തകര്‍പ്പന്‍ ബാറ്റിങ്.
ഗില്ലിന്റെ തിരിച്ചുവരവിനെ ആഘോഷമാക്കുകയാണ് ആരാധകര്‍. ഒട്ടുമിക്ക പ്രമുഖരും ഗില്ലിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറടക്കം ഗില്ലിന്റെ ക്ലാസിനെ വാഴ്ത്തി പോസ്റ്റിട്ടിരുന്നു. എന്നാല്‍ ഗില്ലിന്റെ പ്രകടനത്തിനെ അഭിനന്ദിച്ച് സാറാ ടെണ്ടുല്‍ക്കര്‍ പോസ്റ്റിടാത്തതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം ആരാധകര്‍. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളായ സാറ ശുബ്മാന്‍ ഗില്ലിന്റെ കാമുകിയാണെന്നാണ് ആരാധകര്‍ പറയുന്നത്.
പലപ്പോഴും ശുബ്മാനെ സാറ അഭിനന്ദിച്ച് പോസ്റ്റിടാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണത്തെ സെഞ്ച്വറി താരത്തിന്റെ കരിയറില്‍ വളരെ പ്രധാനപ്പെട്ടതാണ്. വളരെ നിര്‍ണ്ണായക സമയത്താണ് ഗില്ലിന്റെ ഈ പ്രകടനം. മോശം പ്രകടനത്തെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്താകുന്ന അവസ്ഥയില്‍ നില്‍ക്കവെയാണ് ഗില്ലിന്റെ ഇൗ പ്രകടനം. പല വിമര്‍ശകരുടേയും വായടപ്പിക്കാനും പ്രകടനംകൊണ്ട് ഗില്ലിന് സാധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ സാറയും അഭിനന്ദിക്കണമായിരുന്നുവെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.
ശുബ്മാന്‍ ഗില്ലിനെ സാറ അഭിനന്ദിച്ച് പോസ്റ്റിടാത്തത് ഇരുവരും ബ്രേക്കപ്പായതുകൊണ്ടാണെന്നും ഒരു വിഭാഗം ആരാധകര്‍ പ്രതികരിക്കുന്നുണ്ട്. നേരത്തെ തന്നെ സാറയും ഗില്ലും ബ്രേക്കപ്പായി എന്ന വാര്‍ത്തയുണ്ടായിരുന്നു. ഇതാണ് ഗില്ലിന്റെ മോശം പ്രകടനത്തിന് കാരണമെന്നും ഒരു വിഭാഗം ആരോപിച്ചിരുന്നു. ഇപ്പോള്‍ സാറ അഭിനന്ദിക്കാതെ മാറി നില്‍ക്കാന്‍ കാരണം ബ്രേക്കപ്പാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. സാറയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളാണ് ആരാധകര്‍ നടത്തുന്നത്.

നേരത്തെ തന്നെ സാറയും ശുബ്മാനും ഡേറ്റ് ചെയ്യുന്ന ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുള്ളതാണ്. സാറയുമായുള്ള പ്രണയബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോഴെല്ലാം ശുബ്മാന്‍ ഒഴിഞ്ഞ് മാറുകയാണ് ചെയ്തിട്ടുള്ളത്. സാറാ ടെണ്ടുല്‍ക്കറുമായി പ്രണയത്തിലാണെന്ന് തെളിയിക്കുന്ന മറ്റ് തെളിവുകളും പാപ്പരസികള്‍ പുറത്തുവിട്ടിട്ടുണ്ട്. സാറാ ടെണ്ടുല്‍ക്കര്‍ ചുരുക്കം ചില ആളുകളെയാണ് ഫോളോ ചെയ്യുന്നത്. ഇതിലൊരാള്‍ ശുബ്മാന്‍ ഗില്ലിന്റെ ഭാര്യയാണ്.
ഇത് ഇവരുടെ പ്രണയം തുറന്നുകാട്ടുന്നതാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. എന്നാല്‍ ഒരു തവണ ഇവര്‍ ബ്രേക്കപ്പായിരുന്നു. ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്യുന്ന സാഹചര്യം പോലുമുണ്ടായി. എന്നാല്‍ പിന്നീട് വീണ്ടും ബന്ധത്തിലേക്കെത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും ഇരുവരുടേയും ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വേണം വിലയിരുത്താന്‍. എന്തായാലും ഇരുവരുടേയും പ്രണയ ബന്ധത്തിലേക്ക് ഇപ്പോള്‍ ആരാധകരും കടന്നുകയറിയിരിക്കുകയാണ്.
നിരവധി പ്രതികരണങ്ങളാണ് സാറക്കെതിരേ ഉയരുന്നത്. എന്തായാലും ശുബ്മാന്‍ കരിയറിന്റെ പ്രതിസന്ധി ഘട്ടത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ മടങ്ങിവരവ് നടത്തിയിരിക്കുകയാണ്. 24കാരനായ താരത്തിന്റെ 10ാം അന്താരാഷ്ട്ര സെഞ്ച്വറിയാണ്. ഈ പ്രായത്തിനുള്ളില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായി മാറാന്‍ ശുബ്മാന് സാധിച്ചിരിക്കുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോലിയും മാത്രമുള്ള എലൈറ്റ് ക്ലബ്ബിലേക്കാണ് ഗില്‍ എത്തിയിരിക്കുന്നത്.
ഗില്ലിന്റെ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ദുരന്തമായിരുന്നു. 255 റണ്‍സിനാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ കൂടാരം കയറിയത്. 45 റണ്‍സ് നേടിയ അക്ഷര്‍ പട്ടേലാണ് ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന ടോപ് സ്‌കോറര്‍. ആര്‍ അശ്വിന്‍ നിര്‍ണ്ണായകമായ 29 റണ്‍സും നേടി. യശ്വസി ജയ്‌സ്വാളും (17), രോഹിത് ശര്‍മയും (13) രണ്ടാം ഇന്നിങ്‌സില്‍ നിരാശപ്പെടുത്തി.
399 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ഇംഗ്ലണ്ടിന് നല്‍കിയിരിക്കുന്നത്. 2 ദിവസം ശേഷിക്കെ 9 വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 332 റണ്‍സാണ് വേണ്ടത്. ഇന്ത്യക്ക് ജയം എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications