ലീഡ്‌സ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിന്‍ നിന്നും യുവ വിക്കറ്റ്്കീപ്പര്‍ ധ്രുവ് ജുറേലിനെ തഴഞ്ഞതിനെതിരേ ആരാധകര്‍ രംഗത്ത്. ഹെഡിങ്‌ലേയില്‍ നടക്കുന്ന ടെസ്റ്റില്‍ യുവതാരം സായ് സുദര്‍ശന്‍ ഇന്ത്യക്കായി അരങ്ങേറിയപ്പോള്‍ മറുനാടന്‍ മലയാളി താരം കരുണ്‍ നായരും പ്ലെയിങ് ഇലവനില്‍ ഇടം നേടി.
നേരത്തേ നടന്ന ഇംഗ്ലണ്ട് ലയണ്‍സുമായുള്ള രണ്ടു ടെസ്റ്റുകളുടെ അനൗദ്യോഗിക പരമ്പരയില്‍ ഇന്ത്യന്‍ എ ടീമിന്റെ ഏറ്റവും മികച്ച ബാറ്ററായിരുന്നു ജുറേല്‍. എന്നിട്ടും അദ്ദേഹത്തിനു ആദ്യ ടെസ്റ്റില്‍ നിന്നും തഴഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെതിരേയും ആരാധകരോഷം ശക്തമാണ്.

ജുറേലിന്റെ പ്രകടനം
അടുത്തിടെ സമാപിച്ച ഇംഗ്ലണ്ട് ലയണ്‍സുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലെ നാലിന്നിങ്‌സുകളിലും ധ്രുവ് ജുറേല്‍ ഇന്ത്യന്‍ എ ടീമിനായി കളിച്ചിരുന്നു. നാലില്‍ മൂന്നിലും അദ്ദേഹം ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിക്കുകയും ചെയ്തു. ആദ്യ ടെസ്റ്റില്‍ 120 ബോളില്‍ നിന്നും 94 റണ്‍സാണ് ജുറേല്‍ അടിച്ചെടുത്തത്. രണ്ടാമിന്നിങ്‌സില്‍ 53 റണ്‍സും അദ്ദേഹം കുറിച്ചു.
രണ്ടാം ടെസ്റ്റിലും ജുറേല്‍ ഫോം തുടര്‍ന്നു. ആദ്യ ഇന്നിങ്‌സില്‍ 87 ബോളില്‍ 52 റണ്‍സുമായി താരം വീണ്ടും മിന്നിച്ചു. രണ്ടാമിന്നിങ്‌സിലാവട്ടെ 51 ബോളില്‍ 28 റണ്‍സിനും അദ്ദേഹം മടങ്ങി. ഈ പ്രകടനത്തോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ഇലവനിലേക്കും ജുറേല്‍ അവകാശവാദമുന്നയിച്ചിരുന്നു. ടെസ്റ്റ് ടീമില്‍ റിഷഭ് പന്തിനെക്കൂടാതെ രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ കൂടിയാണ് അദ്ദേഹം.
റിഷഭുള്ളതിനാല്‍ വിക്കറ്റ് കീപ്പറായി ജുറേലിനു അവസരമില്ലെന്നുറപ്പായിരുന്നു. എങ്കിലും മിന്നുന്ന ഫോം പരിഗണിച്ച് സ്‌പെഷ്യലിസ്റ്റ് ബാറ്ററായി താരത്തിനു പ്ലെയിങ് ഇലവനില്‍ സ്ഥാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ജുറേലിനെ പുറത്തിരുത്തിയാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയിറങ്ങിയത്.
ചോദ്യം ചെയ്ത് ആരാധകര്‍
ഒന്നാം ടെസ്റ്റിനുള്ളനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ധ്രുവ് ജുറേലിന്റെ അസാന്നിധ്യം ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ ഇതിനെതിരേ രംഗത്തു വരികയും ചെയ്തു.
ധ്രുവ് ജുറേലിന്റെ കാര്യത്തില്‍ നിരാശയും ദുഖവുമുണ്ട്. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ കോച്ചായുള്ളപ്പോള്‍ ഇങ്ങനെയുള്ള പലതും പ്രതീക്ഷിക്കാം. തനിക്കു പ്രിയപ്പെട്ടവര്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുന്ന കോച്ചാണ് ഗംഭീറെന്നും ആരാധകര്‍ വിമര്‍ശിച്ചു.

ആദ്യ ടെസ്റ്റില്‍ ധ്രുവ് ജുറേലിനെ കളിപ്പിക്കാതിരുന്നത് ഗൗതം ഗംഭീറിന്റെ ഗൂഡാലോചനയാണ്. ഇംഗ്ലണ്ടില്‍ അടുത്തിടെ കളിച്ച റെഡ് ബോള്‍ പരമ്പരയില്‍ മൂന്നു ഫിഫ്റ്റികള്‍ നേടിയ ഒരു താരത്തെ നിങ്ങള്‍ക്കു എങ്ങനെയാണ് ഒഴിവാക്കാന്‍ സാധിക്കുക? ഇന്ത്യന്‍ ടീമില്‍ മാത്രമേ ഇതെല്ലം നടക്കുകയുള്ളൂ. ഗൗതം ഗംഭീര്‍ എന്തുകൊണ്ടാണ് ഈ തരത്തില്‍ മികച്ച ഫോമിലുള്ളവരെ തഴയുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.
റെഡ് ബോള്‍ ക്രിക്കറ്റില്‍ ശരിക്കും ടോപ്പ് ബാറ്റര്‍ തന്നെടയാണ് ധ്രുവ് ജുറേല്‍. അദ്ദേഹം ഇതു പല തവണ ഇതു തെളിയിച്ചതാണ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ ടെസ്റ്റിലെ അരങ്ങേറ്റത്തില്‍ തന്നെ ജുറേല്‍ വരവറിയിച്ചിരുന്നു. അവസാനമായി ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടിയും മൂന്നു ഫിഫ്റ്റികളോടെ അദ്ദേഹം മിന്നിച്ചു. എന്നിട്ടും ജുറേലിനു ആദ്യ ടെസ്റ്റില്‍ സ്ഥാനമില്ലെന്നതു വിചിത്രമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
ടെസ്റ്റ് ബാറ്ററെന്ന നിലയില്‍ ധ്രുവ് ജുറേലിന്റെ വളര്‍ച്ച പലരും ഭയക്കുന്നുണ്ടെ്ന്നു തോന്നുന്നു. അദ്ദേഹത്തിനു കൂടുതല്‍ അവസരം നല്‍കിയാല്‍ അതു റിഷഭ് പന്തിനു ടീമിലെ സ്ഥാനം നഷ്ടമാക്കിയേക്കും. ഈ കാരണത്താല്‍ തന്നെയാണ് ജുറേല്‍ ഇപ്പോള്‍ പുറത്തിരിക്കുന്നതെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.