For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: യുവനിര പോരാ, പുജാരയും രഹാനെയും മടങ്ങിവരണം! ആവശ്യം ശക്തം

ഹൈദരാബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിന് തൊട്ടരികെ ഇന്ത്യ കലമുടച്ചിരിക്കുകയാണ്. 28 റണ്‍സിനാണ് ഇംഗ്ലണ്ടിനോട് ഇന്ത്യ നാണംകെട്ടത്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 202 റണ്‍സാണ് നേടാനായത്. ഇന്ത്യയുടെ ബാറ്റിങ് നിരയിലെ പ്രധാനികളെല്ലാം രണ്ടാം ഇന്നിങ്‌സില്‍ നിരാശപ്പെടുത്തി. സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യങ്ങളില്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് മുട്ടിടിക്കുന്നു.

യുവതാരങ്ങളെല്ലാം പ്രതിഭകളാണെങ്കിലും പ്രധാന മത്സരങ്ങളില്‍ നിറം മങ്ങുന്നു. റണ്‍സ് പിന്തുടരുന്ന മത്സരങ്ങളില്‍ ഇന്ത്യയുടെ യുവതാരങ്ങള്‍ അവസരത്തിനൊത്ത് ഉയരുന്നില്ല. ഇപ്പോഴിതാ ഇന്ത്യയുടെ യുവതാരനിരയെ മാറ്റി ചേതേശ്വര്‍ പുജാരയേയും അജിന്‍ക്യ രഹാനെയേയും തിരിച്ചുവിളിക്കണമെന്ന ആവശ്യം ആരാധകര്‍ ശക്തമാക്കിയിരിക്കുകയാണ്. പുജാര മൂന്നാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു. എന്നാല്‍ അമിത പ്രതിരോധമാണ് താരത്തെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കാരണം.

അല്‍പ്പം കൂടി വേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരത്തെ മൂന്നാം നമ്പറില്‍ കളിപ്പിക്കുന്നതിനായാണ് ഇന്ത്യ പുജാരയെ ഒഴിവാക്കിയത്. ഈ സ്ഥാനത്തേക്ക് പരിഗണിച്ച ശുബ്മാന്‍ ഗില്‍ ഫ്‌ളോപ്പ് ഷോ തുടരുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യ പുജാരയെ തിരിച്ചുവിളിക്കുന്നതാണ് നല്ലത്. രഞ്ജി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി പ്രകടനം കാഴ്ചവെക്കാന്‍ പുജാരക്ക് സാധിച്ചിരുന്നു. ഇന്ത്യന്‍ ടീമിന് പുറത്തായപ്പോള്‍ കൗണ്ടി ക്രിക്കറ്റിലും താരം മിടുക്കുകാട്ടി.

അതുകൊണ്ടുതന്നെ പുജാരക്ക് തിരിച്ചുവരവിന് അവസരം നല്‍കാവുന്നതാണ്. കാരണം ഇന്ത്യക്ക് മുന്നില്‍ വലിയ പരമ്പരകള്‍ വരാനിരിക്കുകയാണ്. ഇതില്‍ എടുത്തു പറയേണ്ടത് ഓസ്‌ട്രേലിയന്‍ പര്യടനമാണ്. ഇന്ത്യയോട് കണക്കുവീട്ടാന്‍ കാത്തിരിക്കുകയാണ് ഓസീസ്. അതുകൊണ്ടുതന്നെ ശക്തമായ താരനിരയെ ഇന്ത്യക്കാവശ്യമാണ്. ഇത് പരിഗണിക്കുമ്പോള്‍ ഇന്ത്യക്ക് പുജാരയെപ്പോലൊരു സീനിയര്‍ താരത്തെ തിരികെ വിളിക്കാവുന്നതാണ്.

shubman gill

അല്ലാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാവും. ഇന്ത്യയില്‍ മികവ് കാട്ടാന്‍ സാധിക്കാത്ത താരങ്ങളുമായി വിദേശ പര്യടനത്തിന് പോയാല്‍ കൂടുതല്‍ തിരിച്ചടി നേരിടേണ്ടി വരും. ഇത് മുന്നില്‍ക്കണ്ട് പുജാരക്ക് തിരിച്ചുവരവ് അവസരം ഇന്ത്യ നല്‍കേണ്ടതാണ്. അജിന്‍ക്യ രഹാനെ 100 ടെസ്റ്റ് കളിക്കണമെന്ന ആഗ്രഹം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി രണ്ട് ഡെക്കടക്കം നേരിട്ട് രഞ്ജി ട്രോഫിയില്‍ നിരാശപ്പെടുത്തുകയാണ് രഹാനെ.

അതുകൊണ്ടുതന്നെ ഇന്ത്യ രഹാനെയെ തിരികെ വിളിക്കുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല. എന്നാല്‍ ഇനിയും ഒന്ന് രണ്ടം വര്‍ഷം കൂടിയെങ്കിലും ഇന്ത്യക്കായി കളിക്കാനുള്ള പ്രതിഭ രഹാനെക്കുണ്ട്. ഇത് പരിഗണിക്കുമ്പോള്‍ ഒരവസരം കൂടി നല്‍കാവുന്നതുമാണ്. ഇന്ത്യ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളായ ചില യുവതാരങ്ങളെ പുറത്തുനിര്‍ത്തിയിരിക്കുകയാണ്. സര്‍ഫറാസ് ഖാന് ഇതുവരെ ഇന്ത്യ അവസരം നല്‍കിയിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കസറുന്നവനാണ് സര്‍ഫറാസ്.

എന്നാല്‍ മോശം ഫിറ്റ്‌നസിന്റെ പേരില്‍ സര്‍ഫറാസിനെ ഇന്ത്യ ഇതുവരെ പരിഗണിച്ചിട്ടില്ല. മധ്യനിരയില്‍ രഹാനെക്ക് പകരക്കാരനാവാന്‍ കഴിവുള്ള താരമാണ് സര്‍ഫറാസ്. പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാനും സര്‍ഫറാസിന് മികവുണ്ട്. റിങ്കു സിങ്ങിനേയും ടെസ്റ്റിലേക്ക് ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. പരിമിത ഓവറിലെ മികവ് ടെസ്റ്റിലും ആവര്‍ത്തിക്കാന്‍ റിങ്കുവിന് കഴിവുണ്ട്. എന്നാല്‍ ഇത്തരമൊരു മാറ്റങ്ങള്‍ക്ക് ഇന്ത്യ തയ്യാറാവുന്നില്ല.

മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ വലിയ മികവ് കാട്ടാത്ത താരമാണ്. ശ്രേയസിനെ വിദേശ മൈതാനങ്ങളിലേക്ക് പരിഗണിക്കാനാവില്ല. ഷോര്‍ട്ട് ബോളില്‍ കുരുങ്ങുന്ന ബാറ്റ്‌സ്മാനാണ് ശ്രേയസ്. ഇന്ത്യക്ക് ദേവ്ദത്ത് പടിക്കലിനെ മൂന്നാം നമ്പറിലേക്ക് വളര്‍ത്തിക്കൊണ്ടുവരാം. ഇടം കൈയന്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്നവനാണ്. എന്നാല്‍ അര്‍ഹിച്ച പിന്തുണ ലഭിക്കുന്നില്ല. അവസരം ലഭിച്ചാല്‍ ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ളവനാണ് ദേവ്ദത്ത്.

Story first published: Monday, January 29, 2024, 12:18 [IST]
Other articles published on Jan 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+