ശ്രേയസിനു കീഴില്‍ കളിക്കാന്‍ ആര്‍ക്കും ഇഷ്ടമല്ല!! എല്ലാം 'പാമ്പുകള്‍', തിരിഞ്ഞു കൊത്തും
ബെര്‍മിങ്ഹാം: ടി20യിലേറ്റ സമ്പൂര്‍ണ പരാജയത്തിനു ശേഷം ഏകദിനത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ടീം ഇന്ത്യ. ശുഭ്മന്‍ ഗില്‍ ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഒരു പോലെ തിളങ്ങിയ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ ആറു വിക്കറ്റിനു കശാപ്പ് ചെയ്യുകയായിരുന്നു.
ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തു. നേരത്തേ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേയുള്ള ടി20 പരമ്പരകളില്‍ തൂത്തുവാരപ്പെട്ട ടീമിനെയല്ല ആദ്യ ഏകദിനത്തില്‍ കണ്ടത്. ബാറ്റിങിലും ബൗളിങിലുമെല്ലാം പുതിയൊരു ഉണര്‍വും പോരാട്ടവീര്യവുമെല്ലാം കാണാമായിരുന്നു.

അങ്ങനെയെങ്കില്‍ നേരത്തേ നടന്ന ടി20 പരന്വരകളില്‍ ശ്രേയസിന്റെ ക്യാപ്റ്റന്‍സിയില്‍ ടീം എന്തുകൊണ്ട് ഇത്ര വലിയ ദുരന്തമായി മാറിയെന്ന ചോദ്യങ്ങളാണ് ആരാധകരില്‍ നിന്നും ഉയരുന്നത്.
ആദ്യ കളിയിലെ വിജയത്തിനു ശേഷമുള്ള ശ്രേയസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനു താഴെയായിരുന്നു ഒരു വിഭാഗം രാധകര്‍ ചില സംശയങ്ങളുന്നയിച്ചത്.
ശ്രേയസിന്റെ പോസ്റ്റും പ്രതികരണവും
ബെര്‍മിങ്ഹാമിലെ ആദ്യ ഏകദിനത്തിലെ ഇന്ത്യന്‍ വിജയത്തിനു ശേഷമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ശ്രേയസ് അയ്യരുടെ പോസ്റ്റ്. കളിയില്‍ നിന്നുള്ളള ഫോട്ടോസിനൊപ്പം അദ്ദേഹം കുറിച്ചത് ടീം പ്രയ്തനം എന്നായിരുന്നു. ഇന്ത്യന്‍ പതാകയും നീല നിറത്തോടെയുള്ള ഹൃദയത്തിന്റെ ഇമോജിയും ഇതോടൊപ്പമുണ്ടായിരുന്നു.
ഈ പോസ്റ്റ് വളരെ വേഗത്തില്‍ തന്നെ ആരാധകര്‍ക്കിടയില്‍ വൈറലായി മാറുകയും ചെയ്തു. ടീമിന്റെ വിജയത്തില്‍ ആരാധകരില്‍ ഒരു വിഭാഗം അഭിനന്ദിച്ചപ്പോള്‍ മറ്റു ചിലരാവട്ടെ ടി20യില്‍ എന്തുകൊണ്ട് ഈ തരത്തില്‍ കളിക്കാര്‍ പെര്‍ഫോം ചെയ്തില്ലെന്നു സംശയങ്ങളുന്നയിക്കുകയും ചെയ്തു. നായകനെന്ന നിലയില്‍ ശുഭ്മന്‍ ഗില്‍ നിങ്ങളേക്കാള്‍ ഏറെ മുകളിലാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
'ശ്രേയസ് അയ്യരിനു കീഴില്‍ ഇന്ത്യക്കായി കളിക്കുമ്പോള്‍ എല്ലാവരും പാമ്പായി മാറുകയാണ്. അദ്ദേഹം പക്ഷെ വളരെ ദയയുള്ള വളരെ നല്ലൊരു വ്യക്തിത്വത്തതിനു ഉടമയാണ്'.
'ആ പത്ത് പാമ്പുകളും ഇപ്പോള്‍ എവിടെപ്പോയി?'.
'ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ടീം ഇത്രയും മികച്ച വിജയം കൊയ്തതിന് ഒരു അര്‍ഥം മാത്രമേയൂള്ളൂ. നേരത്തേ നടന്ന ടി20 പരമ്പരയില്‍ ടീം വിജയത്തിനായുള്ള ആത്മാര്‍ഥ പരിശ്രമം നടത്തിയില്ലെന്നു തന്നെയാണ്'.
'ശ്രേയസ് അയ്യര്‍, ബ്രോ നിങ്ങള്‍ ഏഴു ടി20 മല്‍സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചു. പക്ഷെ ഇതു പോലെയുള്ള ഒരു പോസ്റ്റ് പോലും അന്നു ഇടാന്‍ കഴിഞ്ഞില്ല'.
'അതെ, തീര്‍ച്ചയായും ടീം പ്രയത്‌നം തന്നെയാണ് ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വിജയത്തിനു പിന്നില്‍. പക്ഷെ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. ഈ കളിയില്‍ നിങ്ങളായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റനെങ്കില്‍ മല്‍സരഫലവും മറ്റൊന്നായി മാറുമായിരുന്നു'.

'ഇന്ത്യന്‍ ടീമിനകത്ത് നിങ്ങളെ തിരിഞ്ഞുകൊത്തുന്ന ചില പാമ്പുകളുണ്ട്. സൂക്ഷിക്കണം, ഈ പാമ്പുകള്‍ ഏതു സമയക്കും കടിക്കാം. ശരിയായ സമയത്തിനു വേണ്ടി മാത്രം കാത്തിരിക്കുകയാണ്'.
'നിങ്ങള്‍ പറയഞ്ഞതു പോലെ ആദ്യ ഏകദിനത്തിലേത് ടീം പ്രയത്‌നത്തിന്റെ വിജയം തന്നെയാണ്. നേരത്തേ നടന്ന രണ്ടു ടി20 പരമ്പരകളില്‍ ഇന്ത്യന്‍ ടീം മിസ് ചെയ്തതും ഇതു തന്നെയാണ്'.
'നോ, നിങ്ങളുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ ആരും തന്നെ ആഗ്രഹിക്കുന്നില്ലെന്നു ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. എങ്ങിലും നിങ്ങളുടെ ക്യാപ്റ്റന്‍സി ശൈലി എനിക്കിഷ്ടമാണ്'- എന്നിങ്ങനെയായിരുന്നു ആരാധകരുടെ വ്യത്യസ്ത കമന്റുകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


