Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജൂനിയര്‍ ബട്‌ലറോ? ഇന്ത്യയെ വിറപ്പിച്ച് സ്മിത്ത്, പക്ഷെ ഐപിഎല്ലില്‍ നോ എന്‍ട്രി!! കാരണമറിയാം

എജ്ബാസ്റ്റണ്‍: ഇംഗ്ലീഷ് ക്രിക്കറ്റിലെ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുകയാണ് യുവ വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത്. എജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റില്‍ 366 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്‌തെങ്കിലും ഇംഗ്ലീഷ് നിരയില്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ച ഏക താരം അദ്ദേഹമാണ്. ആദ്യ ഇന്നിങ്‌സില്‍ കിടിലന്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ 80 പ്ലസ് സ്‌കോറും സ്മിത്ത് കുറിച്ചിരുന്നു.

ഇതോടെ ഐപിഎല്ലിലെ പല ഫ്രാഞ്ചൈസികളും 24 കാരനായ വിക്കറ്റ് കീപ്പറെ നോട്ടമിടുകയും ചെയ്തിരിക്കുകയാണ്. സൂപ്പര്‍ താരം ജോസ് ബട്‌ലറുടെ പിന്‍ഗാമിയായി മാറിയ സ്മിത്തിനെ അടുത്ത ലേലത്തില്‍ വാങ്ങാനുള്ള പ്ലാനിലാവും ടീമുകള്‍. പക്ഷെ 2026ലെ അടുത്ത ഐപിഎല്ലില്‍ അദ്ദേഹത്തിനു കളിക്കാന്‍ കഴിയില്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഇതിന്റെ കാരണമറിയാം.

JAMIE SMITH

എന്തുകൊണ്ട് അയോഗ്യത?

ഐപിഎല്ലിന്റെ പുതിയ മാനദണ്ഡമനുസരിച്ച് മെഗാ ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ക്കു മാത്രമേ പിന്നീടുള്ള വര്‍ഷങ്ങളിലെ മിനി ലേലത്തില്‍ തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയുള്ളൂ. ഈ വര്‍ഷം നടന്ന ഐപിഎല്ലിന്റെ 18ാം സീസണിനു മുന്നോടിയായി മെഗാ ലേലം സംഘടിപ്പിച്ചിരുന്നു.

രണ്ടു ദിവസങ്ങളിലായി നടന്ന ഈ ലേലത്തില്‍ സ്മിത്ത് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഈ കാരണത്താല്‍ അടുത്ത സീസണിനു മുന്നോടിയായുള്ള മിനി ലേലത്തിന്റെ ഭാഗമാവാനും അദ്ദേഹത്തിനു സാധിക്കില്ല.

മെഗാ ലേലത്തില്‍ നിന്നു വിട്ടുനിന്നാല്‍ പിന്നീടുള്ള മിനി ലേലങ്ങളില്‍ ഫ്രാഞ്ചൈസികള്‍ എങ്ങനെയെങ്കിലും തങ്ങളെ വാങ്ങാന്‍ നിര്‍ബന്ധിതരാവുമെന്നതു മനസ്സിലാക്കി വിദേശ താരങ്ങള്‍ ഈ അടവ് പയറ്റുന്നുണ്ട്. അതു തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഇനി മെഗാ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തവരെ മാത്രമേ അടുത്ത ലേലത്തില്‍ പരിഗണിക്കുകയുള്ളൂവെന്ന പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ മെഗാ ലേലത്തില്‍ ജാമി സ്മിത്ത് പേര് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതുകൊണ്ടു തന്നെ അടുത്ത മിനി താരലേലത്തിനായി രജിസ്റ്റര്‍ ചെയ്യാന്‍ അദ്ദേഹത്തിനു അയോഗ്യതയും വന്നിരിക്കുകയാണ്.

ഇനി നിയമത്തില്‍ ബിസിസിഐ എന്തെങ്കിലും ഭേദഗതികള്‍ വരുത്തിയാല്‍ മാത്രമേ ടൂര്‍ണമെന്റിന്റെ കളിക്കാന്‍ സ്മിത്തിനു സാധിക്കുകയുള്ളൂ. നിലവിലെ നിയമം തന്നെ തുടര്‍ന്നാല്‍ 2026ലെ അടുത്ത ഐപിഎല്‍ ലേലത്തില്‍ മാത്രമേ ഇംഗ്ലീഷ് താരത്തിന്റെ സാന്നിധ്യമുണ്ടാവൂ.

അതേസമയം, ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഏഴാമനായി ഇറങ്ങിയ സ്മിത്ത് പുറ്താവാതെ 184 റണ്‍സാണ് വാരിക്കൂട്ടിയത്. പല ബാറ്റിങ് റെക്കോര്‍ഡുകളും അദ്ദേഹം ഇതോടെ പങ്കഥയാക്കുകയും ചെയ്തു. 234 ബോള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 21 ഫോറും നാലു സിക്‌സറുമുണ്ടായിരുന്നു. രണ്ടാമിന്നിങ്‌സില്‍ റണ്‍ചേസിലും ടീമിന്റെ ടോപ്‌സ്‌കോറര്‍ സ്മിത്തായിരുന്നു. 88 റണ്‍സ് നേടിയ അദ്ദേഹത്തിന്റെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന്റെ പരാജയഭാരം കുറച്ചത്.

JAMIE SMITH

സ്മിത്തിന്റെ കരിയര്‍

ഇംഗ്ലണ്ടിനു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും ജാമി സ്മിത്ത് ഇതിനകം കളിച്ചു കഴിഞ്ഞു. എന്നാല്‍ അദ്ദേഹം ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത് ടെസ്റ്റ് ക്രിക്കറ്റിലാണ്. 12 ടെസ്റ്റുകളിലായി 20 ഇന്നിങ്‌സുകളിലാണ് സ്മിത്ത് ബാറ്റ് വീശിയത്. 58.64 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 997 റണ്‍സും താരം വാരിക്കൂട്ടി.

രണ്ടു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. എജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ നേടിയ 184 റണ്‍സാണ് സ്മിത്തിന്റെ കരിയര്‍ ബെസ്റ്റ് സ്‌കോര്‍. ഏകദിനത്തില്‍ 13 മല്‍സരങ്ങളാണ് അദ്ദേഹം കളിച്ചത്. 21.50 ശരാശരിയില്‍ നേടാനായത് 258 റണ്‍സാണ്. ടി20യിലാവട്ടെ അഞ്ചു കളിയില്‍ 26 ശരാശരിയില്‍ 130 റണ്‍സും സ്മിത്ത് സ്‌കോര്‍ സ്‌കോര്‍ ചെയ്തു.

Story first published: Monday, July 7, 2025, 11:42 [IST]
Other articles published on Jul 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+