For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിന്റെ കള്ളക്കളി!! ചതിയിലൂടെ വിക്കറ്റെടുക്കാന്‍ ശ്രമം, തെളിവ് പുറത്ത്; ഐസിസി കാണുന്നില്ലേ?

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള നിര്‍ണായകമായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ പോരാട്ടവീര്യത്തെ ലോകം മുഴുവന്‍ വാഴ്ത്തുകയാണ്. ഇന്നിങ്‌സ് പരാജയം മുന്നില്‍ കണ്ട ശേഷം ഗംഭീരമായ തിരിച്ചുവരവ് നടത്തിയാണ് ലീഡിലേക്കു ടീം എത്തിയത്. 331 റണ്‍സിന്റെ വലിയ ലീഡ് ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് കൈക്കലാക്കിയിരുന്നു.

മറുപടിയില്‍ റണ്ണൊന്നുമില്ലാതെ രണ്ടു വിക്കറ്റെന്ന നിലയില്‍ പതറിയ ശേഷം അഞ്ചാം ദിനം 129 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റിനു 357 റണ്‍സിലെത്തിക്കഴിഞ്ഞു. ആറു വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യ ഇപ്പോള്‍ 46 റണ്‍സിനു മുന്നിലുമാണ്. ഫിഫ്റ്റികളോടെ രവീന്ദ്ര ജഡേജയും (73) വാഷിങ്ടണ്‍ സുന്ദറുമാണ് (71) ക്രീസില്‍.

അതിനിടെ ഈ മല്‍സരത്തില്‍ ഇംഗ്ലണ്ട് വലിയൊരു നിയമലംഘനം നടത്തിയെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. ഇന്ത്യയുടെ വിക്കറ്റുകള്‍ പ്രതീക്ഷിച്ചതു പോലെ വീഴ്ത്താന്‍ കഴിയാതെ വന്നപ്പോള്‍ ചതിയിലൂടെ അതു സ്വന്തമാക്കാന്‍ ഇംഗ്ലീഷ് ടീം ശ്രമിച്ചുവെന്നാണ്് വ്യക്തമായിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്താണ് സംഭവമെന്നറിയാം.

BRYDON CARSE

ഇംഗ്ലണ്ടിന്റെ കൊടും ചതി

ബാറ്റിങ് നിരയെ എറിഞ്ഞിട്ട് ഇന്നിങ്‌സ് വിജയം കൊയ്യാമെന്ന മോഹവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്തത്. ശരിയായ വഴിക്കു വിക്കറ്റ് നേടി കളിയിലേക്കു തിരിച്ചുവരാന്‍ സാധിക്കില്ലെന്നു വ്യക്തമായതോടെ പന്തില്‍ കത്രിമം കാണിക്കുകയെന്ന കള്ളത്തരത്തിലേക്കു അവര്‍ നീങ്ങുകയായിരുന്നു.

ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ബ്രൈഡന്‍ കാര്‍സ് പന്തില്‍ കൃത്രിമം നടത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് വന്നിരിക്കുന്നത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ 12ാം ഓവറിലായിരന്നു സംഭവം. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഓവറില്‍ രണ്ടു ഫോറുകളുമടിച്ചിരുന്നു. അതിനു ശേഷമാണ് ബോളില്‍ രൂപമാറ്റം വരുത്താനുള്ള ശ്രമം കാര്‍സിന്റെ ഭാഗത്തു നിന്നുണ്ടായത്.

ഇംഗ്ലീഷ് പേസര്‍ ബ്രൈഡന്‍ കാര്‍സ് ബോളില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്നു. വീഡിയോ കാണാം

ബോളിനെ കൈ കൊണ്ട് തടുക്കുന്നതിനു പകരം തന്റെ സ്‌പൈക്ക് കൊണ്ട് കാര്‍സ് അമര്‍ത്തി ചവിട്ടി പിടിച്ചുവയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതു തീര്‍ച്ചയായും ബോളിന്റെ ആകൃതിയില്‍ ചെറിയ രീതിയില്‍ മാറ്റം വരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബോളില്‍ മനപ്പൂര്‍വ്വമോ, അല്ലാതെയോ കളിക്കാര്‍ വരുത്തുന്ന ഏതൊരു മാറ്റവും നിയമവിരുദ്ധമാണ്. ഇംഗ്ലീഷ് ടീം മനപ്പൂര്‍വ്വം ബോളില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമം നടത്തിയെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

BEN STOKES

വിമര്‍ശിച്ച് പോണ്ടിങ്

ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ബ്രൈഡന്‍ കാര്‍സിന്റെ ഈ പ്രവര്‍ത്തിയെ രൂക്ഷമായാണ് ഓസ്‌ട്രേലിയയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനുമായ റിക്കി പോണ്ടിങ് വിമര്‍ശിച്ചത്. കമന്ററിക്കിടെ കാര്‍സ് ഇതു ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.

ബൗണ്ടറിയോ, സിംഗിളോ തടയുന്നതിനു വേണ്ടിയല്ല കാര്‍സ് ഈ തരത്തില്‍ ബോള്‍ ചവിട്ടിപ്പിടിച്ചത്. ബോളിന്റെ ഒരു വശത്ത് പോറല്‍ വീഴ്ത്താനുള്ള ശ്രമമായി തന്നെ ഇതിനെ കാണണം. ബോളില്‍ നിന്നും കാര്യമായൊന്നും ബൗളര്‍മാര്‍ക്കു ലഭിക്കുന്നില്ല. സ്പിന്നിനെ ഉടന്‍ കൊണ്ടുവരാനുമിരിക്കുകയാണ്.

ബോളിന്റെ ഒരു വശം ഈ തരത്തില്‍ പരുക്കനാക്കിയാല്‍ അതു റിവേഴ്‌സ് സ്വിങിനു സഹായിക്കും. തന്റെ സ്‌പൈക്ക് ബോളിലേക്കു അമര്‍ത്തി കാര്‍സ് അതിനു വേണ്ടി തന്നെയാണ് ശ്രമിച്ചതെന്നും സ്‌കൈ സ്‌പോര്‍ട്‌സിന്റെ കമന്ററിക്കിടെ പോണ്ടിങ് വിമര്‍ശിച്ചു.

Story first published: Sunday, July 27, 2025, 21:35 [IST]
Other articles published on Jul 27, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+