Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 13 ഓവറില്‍ 3 റിവ്യൂവും തീര്‍ത്തു, സ്റ്റോക്‌സ് വേറെ ലെവല്‍- ട്രോള്‍ പൂരം

ഹൈദരാബാദ്: ബാസ്‌ബോള്‍ ശൈലികൊണ്ട് ഇന്ത്യയെ ഞെട്ടിക്കുമെന്ന് വെല്ലുവിളിച്ചെത്തിയ ഇംഗ്ലണ്ട് ഹൈദരാബാദില്‍ നാണംകെട്ടിരിക്കുകയാണ്. ആദ്യ ദിനം തന്നെ വ്യക്തമായ ആധിപത്യം നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 246 റണ്‍സിലാണ് ഇന്ത്യ കൂടാരം കയറ്റിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 1 വിക്കറ്റിന് 119 റണ്‍സെന്ന നിലയിലാണ്. 9 വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനെക്കാള്‍ 127 റണ്‍സിന് മാത്രം പിന്നിലാണ് ഇന്ത്യ.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ സര്‍വാധിപത്യം കാട്ടുമ്പോള്‍ ഇംഗ്ലണ്ടിന്റെ മണ്ടത്തരം ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്. മൂന്ന് റിവ്യൂകളും 13 ഓവറിനുള്ളില്‍ ഇന്ത്യ പാഴാക്കിക്കളഞ്ഞു. മൂന്ന് തവണയും ഇംഗ്ലണ്ട് റിവ്യൂ ചെയ്തപ്പോള്‍ നോട്ടൗട്ടായിരുന്നു വിധി. ഇതോടെ തുടക്കത്തിലേ തന്നെ മൂന്ന് റിവ്യൂവും ഇംഗ്ലണ്ടിന് നഷ്ടമായിരിക്കുകയാണ്. ഇതില്‍ രണ്ട് തവണയും ജോ റൂട്ടിന്റെ ഉപദേശമാണ് തെറ്റായ തീരുമാനമെടുക്കാന്‍ ഇംഗ്ലണ്ട് നായകനെ പ്രേരിപ്പിച്ചത്.

ആദ്യം യശ്വസി ജയ്‌സ്വാളിന്റെ റിവ്യൂവായിരുന്നു. ലെഗ് സൈഡില്‍ പോയ പന്ത് ജയ്‌സ്വാളിന്റെ ഗ്ലൗവിന്റെ അടുത്തുകൂടി വിക്കറ്റ് കീപ്പറുടെ കൈയിലെത്തി. ഇതോടെ വിക്കറ്റിനായി ഇംഗ്ലണ്ട് താരങ്ങള്‍ അപ്പീല്‍ ചെയ്തു. ശബ്ദം കേട്ടുവെന്ന റൂട്ടിന്റെയും വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന്റെയും അഭിപ്രായം കേട്ട് സ്റ്റോക്‌സ് റിവ്യൂവെടുത്തു. എന്നാല്‍ പന്ത് ഗ്ലൗസില്‍ തട്ടിയിട്ടില്ലെന്ന് വ്യക്തമായതോടെ ഇത് നോട്ടൗട്ടായി. ഇതോടെ ആദ്യ റിവ്യൂ പാളി.

രണ്ടാം തവണ രോഹിത് ശര്‍മയുടെ വിക്കറ്റിനാണ് റിവ്യൂ ചെയ്തത്. രോഹിത്തിന്റെ ബാറ്റിലുരസിയെന്ന് തോന്നിപ്പിച്ച് പന്ത് സ്ലിപ്പിലേക്ക് പോയി. ഇതിലും ഇംഗ്ലണ്ട് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ അനുവദിച്ചില്ല. ഇതോടെ റിവ്യൂ എടുത്തു. ഇത്തവണയും റൂട്ടാണ് സ്‌റ്റോക്‌സിനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഈ റിവ്യൂവില്‍ രോഹിത്തിന്റെ ബാറ്റില്‍ പന്ത് കൊണ്ടില്ലെന്ന് വ്യക്തമായി. ഇതോടെ രണ്ടാം റിവ്യൂവും ഇംഗ്ലണ്ട് തുലച്ചു.

england

മൂന്നാം റിവ്യൂ ഇംഗ്ലണ്ട് കരുതലോടെ എടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മൂന്നാമനായി ഇറങ്ങിയ ശുബ്മാന്‍ ഗില്ലിന്റെ വിക്കറ്റിനായാണ് റിവ്യൂവെടുത്തത്. ഇതില്‍ പന്ത് സ്റ്റംപിന് മുകളിലൂടെ പോകുന്നതായി വ്യക്തമായി. ഇതോടെ മൂന്ന് റിവ്യൂവും പാഴായി. ഇന്ത്യ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശക്തമായ നിലയിലാണുള്ളത്. ഡ്രൈവിങ് സീറ്റില്‍ ഇന്ത്യയുള്ളപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ ഇത്തരത്തില്‍ റിവ്യൂ പാഴാക്കിയത് മണ്ടത്തരമായിപ്പോയി.

രണ്ടാം ദിനം നിര്‍ണ്ണായകമായ പല വിക്കറ്റ് അവസരങ്ങള്‍ വരുമ്പോള്‍ റിവ്യൂ എടുക്കാനാവാത്ത അവസ്ഥയിലാണ് ഇംഗ്ലണ്ടുള്ളത്. സ്‌റ്റോക്‌സ് ബൗളര്‍മാരുടെ നായകനാണെന്നും ബൗളര്‍ അപ്പീല്‍ ചെയ്താല്‍ അപ്പോള്‍ത്തന്നെ റിവ്യൂ എടുക്കുകയാണെന്നുമാണ് ആരാധകര്‍ പരിഹസിക്കുന്നത്. എന്തായാലും റിവ്യൂവിന്റെ കാര്യത്തില്‍ ഇംഗ്ലണ്ട് ജാഗ്രത കാട്ടണമായിരുന്നു. അതുണ്ടാവാത്തത് രണ്ടാം ദിനം വലിയ തിരിച്ചടിയായി ഇംഗ്ലണ്ടിന് മാറിയേക്കും.

ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിരയില്‍ ബെന്‍ സ്റ്റോക്‌സ് (70) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് താരത്തിന്റെ പ്രകടനം. ജോണി ബെയര്‍സ്‌റ്റോ 37 റണ്‍സും ജോ റൂട്ട് 29 റണ്‍സും നേടി. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ജസ്പ്രീത് ബുംറ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി. മറുപടിക്കിറങ്ങിയ ഇന്ത്യക്കായി യശ്വസി ജയ്‌സ്വാള്‍ തിളങ്ങി.

70 പന്തില്‍ 9 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 76 റണ്‍സുമായി ജയ്‌സ്വാള്‍ ക്രീസില്‍ തുടരുകയാണ്. രോഹിത് ശര്‍മയുടെ (24) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ശുബ്മാന്‍ ഗില്ലാണ് (14) ജയ്‌സ്വാളിനൊപ്പം ക്രീസില്‍. ഇംഗ്ലണ്ടിനെക്കാള്‍ 127 റണ്‍സ് മാത്രം പിന്നിലാണ് ഇന്ത്യ. രണ്ടാം ദിനം ഇന്ത്യ കൂറ്റന്‍ ലീഡിലേക്കെത്തുമെന്നുറപ്പാണ്.

Story first published: Thursday, January 25, 2024, 17:39 [IST]
Other articles published on Jan 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+