For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ജയ്‌സ്വാള്‍ 12നും കരുണ്‍ 5നും ഔട്ടായേനെ!! അംപയറെ ഇന്ത്യ വിലക്കെടുത്തു? വിമര്‍ശനം

എഡ്ബാസ്റ്റണ്‍: ഇംഗ്ലണ്ടുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യക്കു ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചിരിക്കുന്നത്. യശസ്വി ജയ്‌സാളിന്റെ ഫിഫ്റ്റിയിലേറി മുന്നേറുകയാണ് ടീം രണ്ടാം സെഷനില്‍ 30 ഓവറുകള്‍ കഴിയുമ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിനു 112 റണ്‍സെടുത്തിട്ടുണ്ട്. 73 റണ്‍സോടെ ജയ്‌സ്വാളും ആറു റണ്‍സെടുത്ത നായകന്‍ ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.

ആദ്യ സെഷനില്‍ ഇന്ത്യയുടെ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഓണ്‍ഫീല്‍ഡ് അംപയറുടെ ചില തീരുമാനങ്ങള്‍ ഇംഗ്ലണ്ടിന്റെ ആരാധകരെ ക്ഷുഭിതരാക്കിയിരിക്കുയാണ്. ഇന്ത്യക്കു അനുകൂലമായി അംപയര്‍ തീരുമാനമെടുക്കുന്നതായി ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ അവര്‍ ആഞ്ഞടിച്ചിരിക്കുകയാണ്.

UMPIRES CALL

Screenshot

ഇന്ത്യയെ രക്ഷിച്ച് അംപയര്‍

ഒന്നാം ദിനം ആദ്യസെഷനില്‍ തന്നെ ബംഗ്ലാദേശില്‍ നിന്നുള്ള ഓണ്‍ഫീല്‍ഡ് അംപയറായ ഷറഫുദുളളയുടെ രണ്ടു തീരുമാനങ്ങള്‍ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തുയായിരുന്നു. അംപയര്‍ നോട്ടൗട്ട് വിധിച്ചപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് രണ്ടു തവണ റിവ്യു എടുത്തെങ്കിലും ഓണ്‍ഫീല്‍ഡ് അംപയറുടെ കോള്‍ തന്നെ തേര്‍ഡ് അംപയറും ശരിവയ്ക്കുകയായിരുന്നു. ഇതോടെ ഇന്ത്യന്‍ താരങ്ങളായ യശസ്വി ജയ്‌സ്വാളും കരുണ്‍ നായരും കഷ്ടിച്ചു രക്ഷപ്പെടുകയും ചെയ്തു.

പേസര്‍ ക്രിസ് വോക്‌സെറിഞ്ഞ ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏഴാമത്തെ ഓവറിലാണ് ആദ്യത്തെ സംഭവം. രണ്ടമത്തേത് ഒരു ഗുഡ്‌ലെങ്ത്ത് ബോളായിരുന്നു. ജയ്്‌സ്വാള്‍ ഡിഫന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നേരെ പാഡിലാണ് പതിച്ചത്. തുടര്‍ന്നുള്ള ഇംഗ്ലണ്ടിന്റെ അപ്പീല്‍ അംപയര്‍ ഷറഫുദുള്ള തള്ളി പിന്നാലെ സ്റ്റോക്‌സ് റിവ്യു എടുക്കകുയും ചെയ്തു.

പക്ഷെ പിച്ച് ചെയ്ത ബോള്‍ ബേല്‍സിനു തൊട്ടുമുകളിലാണ് പതിക്കുകയെന്നു റീപ്ലേയില്‍ വ്യക്തമായതോടെ ഓണ്‍ഫീല്‍ഡ് അംപയറുടെ തീരുമാനം തേര്‍ഡ് അംപയറും ശരിവയ്ക്കുകയായിരുന്നു. ജയ്‌സ്വാള്‍ അപ്പോള്‍ വെറും 12 റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ. ഓണ്‍ഫീല്‍ഡ് അംപയര്‍ അതു ഔട്ട് വിധിച്ചിരുന്നെങ്കില്‍ ഇനന്ത്യക്കു ആദ്യ വിക്കറ്റും നഷ്ടമായേനെ.

11ാം ഓവറില്‍ കരുണും സമാനമായ രീതിയില്‍ പുറത്താവലില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു. ഇത്തവണയും നിര്‍ഭാഗ്യവാനായ ബൗളര്‍ വോക്‌സായിരുന്നു. ഓവറിലെ നാലാം ബോൡലായിരുന്നു കരുണിനെതിരേ എല്‍ബിഡബ്ല്യു അപ്പീല്‍. ഷോട്ടിനു തുനിയാതിരുന്ന കരുണിന്റെ പാഡിലാണ് ബോള്‍ കൊണ്ടത്. വോക്‌സും ഇംഗ്ലീഷ് താരങ്ങളു വളരെ ആത്മവിശ്വാസത്തോടെ അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഷറഫുദുള്ള ഇതും തള്ളി.

ഇംഗ്ലണ്ട് വീണ്ടുമൊരു റിവ്യു എടുത്തു. പക്ഷെ ഇത്തവണയും ബോള്‍ ഓഫസ്റ്റംപിലെ ബേല്‍സിനെ തൊട്ടുരുമ്മി പുറത്തേക്കു പോവുമെന്നു വ്യക്തമായതോടെ വീണ്ടും അംപയറുടെ കോള്‍ തന്നൈ തേര്‍ഡ് അംപയറും ശരിവച്ചു. കരുണ്‍ വെറും അഞ്ചു റണ്‍സ് മാത്രമേ അപ്പോള്‍ നേടിയിരുന്നുള്ളൂ. തനിക്കു ഓണ്‍ഫീല്‍ഡ് അംപയര്‍ ഒരിക്കല്‍ക്കൂടി വിക്കറ്റ് നിഷേധിച്ചതോടെ വളരെ ക്ഷുഭിതനായാണ് വോക്‌സ് പ്രതികരിച്ചത്. ദേഷ്യത്തോടെ അദ്ദേഹം പലതും സ്വയം പറയുന്നതും കാണാമായിരുന്നു.

ENGLAND

അംപയര്‍ക്കെതിരേ ഫാന്‍സ്

ഓണ്‍ഫീല്‍ഡ് അംപയറായ ഷറഫുദ്ദുള്ളയുടെ തീരുമാനം രണ്ടു തവണ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയതിനു പിന്നാലെ ഇംഗ്ലീഷ് ഫാന്‍സ് സോഷ്യല്‍ മീഡിയയിലൂടെ ആഞ്ഞടിക്കുകയും ചെയ്തു.

അംപയര്‍ ഷറഫുദുള്ള ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിനു വേണ്ടിയാണോ കളിക്കുന്നത്? എന്തൊരു ദുരന്തമാണ് അദ്ദേഹത്തിന്റെ അംപയറിങ്. രണ്ടു തവണയാണ് അംപയറുടെ കോള്‍ ഇന്ത്യന്‍ താരങ്ങളെ രക്ഷിച്ചതെന്നും ഇംഗ്ലീഷ് ഫാന്‍സ് കുറിക്കുന്നു.

എഡ്ബാസ്റ്റണ്‍ ടെസ്റ്റിലെ അംപയറായ ഷറഫുദ്ദുള്ളയെ ഇന്ത്യ വിലയ്‌ക്കെടുത്തിരിക്കുകയാണ്. ആദ്യ സെഷനില്‍ തന്നെ വന്‍ തകര്‍ച്ച നേരിടേണ്ടിയിരുന്ന അവരെ രക്ഷിച്ചത് അദ്ദേഹമാണ്. ഇതിനു പകരമായി അടുത്ത ഐപിഎല്ലില്‍ അംപയറായി ഷറഫുദുള്ളയ്ക്കു കോള്‍ ലഭിക്കുമെന്നുറപ്പാണെന്നും ഇംഗ്ലീഷ് ഫാന്‍സ് ആഞ്ഞടിക്കുന്നു.

Story first published: Wednesday, July 2, 2025, 19:32 [IST]
Other articles published on Jul 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+